അല്ലിയുടെ പേരിൽ വ്യാജ പ്രൊഫൈൽ, അലംകൃതയ്ക്ക് ഇതിന്റെ ആവശ്യമില്ല: മകളുടെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയവർക്ക് എതിരെ ആഞ്ഞടിച്ച് പൃഥ്വിയും സുപ്രിയയും

132

മലയാളികളുടെ പ്രിയ നടനും സംവിധായകനും നിർമ്മാതാവും ഒക്കെയായ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകൾ അലംകൃത എന്ന അല്ലിയുടെ വിശേഷങ്ങൾ ആരാധകർ ആകാംഷയോടെ ഏറ്റെടുക്കുന്നത് പതിവാണ്. അലംകൃത മലയാളികൾക്കും ഏറെ പ്രിയപ്പെട്ടവളാണ്.താരപുത്രിയുടെ പുതിയ ചിത്രങ്ങൾക്കും വിശേഷങ്ങൾക്കുമൊക്കെ നിരവധി പേരാണ് കാത്തിരിക്കുന്നത്.

പിറന്നാൾ ദിനങ്ങളിൽ പുറത്തുവവരുന്ന അല്ലിയുടെ പുത്തൻ ചിത്രങ്ങളും കൂട്ടുകാർക്കൊപ്പമുള്ള താരപുത്രിയുടെ കളിനേരങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. എന്നാലിപ്പോൾ അല്ലിയുടെ പേരിലുള്ള ഒരു വ്യാജ പ്രൊഫൈലാണ് പൃഥ്വിക്കും സുപ്രിയയ്ക്കും തലവേദനയാകുന്നത്.

Advertisements

അല്ലി പൃഥ്വിരാജ് എന്ന പേരിലുള്ള ഈ പേജ് സുപ്രിയയും പൃഥ്വിരാജുമാണ് നിയന്ത്രിക്കുന്നത് എന്നാണ് പ്രൊഫൈലിൽ കുറിച്ചിരിക്കുന്നത്. ഒരു പോസ്റ്റ് പോലും പങ്കുവച്ചിട്ടില്ലെങ്കിലും ഇതിനോടകം 934 ഫോള്ളോവേഴ്‌സിനെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇതോടെ വ്യാജ പേജിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സുപ്രിയ.

പൃഥ്വിരാജും സുപ്രിയയും വളരെ വിരളമായേ മകൾ അല്ലിയുടെ ചിത്രം പോലും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. ഇപ്പോൾ അലംകൃതയുടെ പേരിലുള്ള വ്യാജ പ്രൊഫൈലിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിയും സുപ്രിയയും.ഇത് തങ്ങളുടെ മകളുടെ അക്കൗണ്ട് അല്ലെന്ന് പൃഥ്വിയും സുപ്രിയയും വ്യക്താമക്കി.

അല്ലി പൃഥ്വിരാജ് എന്ന പേരിലാണ് വ്യാജ പ്രൊഫൈൽ ആരംഭിച്ചിരിക്കുന്നത്. പ്രൊഫൈൽ മാനേജ് ചെയ്യുന്നത് സുപ്രിയയും പൃഥ്വിയുമാണെന്നും അതിനോടൊപ്പം ചേർക്കുന്നത്. എന്നാൽ ഇത് ശരിയല്ലെന്നും ഇങ്ങനെ ഒരു പ്രൊഫൈൽ മകൾക്കില്ലെന്നും വ്യക്തമാക്കുകയാണ് ഇരുവരും.

ഈ വ്യാജ ഹാൻഡിലിലേക്ക് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുന്നു. ഇത് ഞങ്ങൾ നിയന്ത്രിക്കുന്ന ഒരു പേജല്ല, ഞങ്ങളുടെ 6 വയസ്സുള്ള മകൾക്ക് ഒരു സോഷ്യൽ മീഡിയ സാന്നിധ്യത്തിന്റെ ആവശ്യകതയും ഞങ്ങൾ കാണുന്നില്ല. പ്രായമാകുമ്പോൾ അവൾക്ക് അതേക്കുറിച്ച് സ്വയം തീരുമാനിക്കാം. അതിനാൽ ദയവായി ഇതിന് ഇരയാകരുത് എന്നാണ് ഇരുവരും കുറിച്ചിരിക്കുന്നത്.

തങ്ങളല്ല ഈ പേജ് നിയന്ത്രിക്കുന്നതെന്നും ആറ് വയസ്സുകാരിയായ മകൾ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും സുപ്രിയ കുറിച്ചു. മകൾക്ക് മുതിർന്ന് കഴിഞ്ഞ് ഇത്തരം വിഷയങ്ങളിൽ സ്വയം തീരുമാനമെടുക്കാം, സുപ്രിയ കുറിച്ചു. ഇതേ പോസ്റ്റ് പൃഥ്വിയും തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്.

Advertisement