ഇത്രയും നാൾ ഒളിപ്പിച്ച് നടക്കുകയായിരുന്നു, ഇപ്പോൾ വയറൊക്കെ വന്ന് തുടങ്ങി: ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ച് നടി ആതിരാ മാധവ്

4534

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ. പ്രശസ്ത്ര ചലച്ചിത്ര നടി മീരാ വാസുദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുടുംബവിളക്ക് റേറ്റിങ്ങിലും ഏറെ മുന്നിലാണ്.

ഭർത്താവിനും കുടുംബത്തിനും വേണ്ടി കഷ്ടപെട്ടിട്ടും കുടുംബത്തിൽ അവഗണിക്കപ്പെടുന്ന വീട്ടമ്മയായ സുമിത്രയെ ആണ് മീരാ വാസുദേവ് അവതരിപ്പിക്കുന്നത്. സുമിത്രയുടെ മകൾ അനന്യ കുടുംബവിളക്ക് സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥപാത്രമാണ്. നടി ആതിര മാധവാണ് അനന്യയായി എത്തുന്നത്. വില്ലത്തിയായി എത്തി ഒടുവിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകളായി മാറുകയായിരുന്നു.

Advertisements

Also Read
എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ, എന്റെ കൂട്ടുകാരനും, കൂടെപ്പിറപ്പും, ഗുരുനാഥനും എല്ലാമായ എന്റെ മിത്തു: മിഥുൻ ജയരാജിനെ കുറിച്ച് സിത്താര കൃഷ്ണകുമാർ

ഈ സീരിയലിലെ കഥാപാത്രങ്ങളെ പോലെ തന്നെ അതിൽ അഭിനയിക്കുന്ന എല്ലാ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോയിലൂടെ തങ്ങളുടെ വിശേഷങ്ങൾ ഇവർ ഓരോരുത്തരും ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ ഈ പരമ്പരയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി ആതാര മാധവ് തന്റെ ഒന്നാം വിവാഹ വാർഷികം ആഘോഷിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഭർത്താവ് രാജീവിനൊപ്പം ഒരു റസ്റ്റോറന്റിൽ നിന്നും വിപുലമായി തന്നെ ആനിവേഴ്സറിയുടെ ആഘോഷങ്ങൾ ദമ്പതിമാർ ചേർന്ന് നടത്തി.

Also Read
തങ്കച്ചൻ ഇനി പുതിയ റോളിൽ, സന്തോഷ വിവരം അറിയിച്ച് താരം, സ്റ്റാർ മാജിക്കിലേയ്ക്ക് ഇനി വരില്ലേയെന്ന് ആരാധകർ

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് സൂചിപ്പിച്ചും ആതിര മാധവ് എത്തിയിരുന്നു. അതേ സമയം ഇരുവരുടെയും ജീവിതത്തിൽ മറ്റൊരു സന്തോഷം കൂടി ഉണ്ടായതിനെ കുറിച്ചാണ് പുതിയ വീഡിയോയിൽ ആതിര സൂചിപ്പിക്കുന്നത്.

താനൊരു അമ്മയാവാൻ പോവുകയാണെന്ന കാര്യം ഇത്രയും നാൾ മറച്ച് വെച്ചതാണ്. ഈ നല്ല ദിവസത്തിൽ പ്രിയപ്പെട്ട എല്ലാവരോടുമായി തുറന്ന് പറയുകയാണെന്നും വീഡിയോയിൽ ആതിര പറയുന്നു. ഒപ്പം മറ്റ് ചില വിശേഷങ്ങൾ കൂടി നടി പങ്കുവെക്കുന്നു.

ഒരുപാട് പേർ ചോദിച്ച് കൊണ്ടിരുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ ഞങ്ങൾ തരാൻ പോവുന്നത്. നവംബർ ഒൻപതിന് ഞങ്ങളുടെ വിവാഹ വാർഷികമാണെന്ന് ഓർത്ത് വെച്ച ഒരുപാട് ആളുകൾ ഉണ്ട്. ഇൻസ്റ്റാഗ്രാമിലൂടെ നിറയെ മെസേജുകൾ വന്നു. എല്ലാവരോടും സ്നേഹം പങ്കുവെക്കുകയാണ് താരം ഇപ്പോൾ.

നിങ്ങളെല്ലാവരും ഞങ്ങളുടെ കുടുംബാംഗങ്ങളെ പോലെയാണ്. അതുകൊണ്ട് ഈ നല്ല ദിവസത്തിൽ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. ഞങ്ങൾ മാതാപിതാക്കൾ ആവാൻ പോവുകയാണ്. അഞ്ച് മാസത്തിന്റെ അടുത്ത് ആയി.

ഇപ്പോൾ കുഞ്ഞ് വയറൊക്കെ വന്ന് തുടങ്ങി. ഇത്രയും നാൾ ഒളിപ്പിച്ച് നടക്കുകയായിരുന്നു. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് മുന്നോട്ട് പോയത്. ഷൂട്ടിങ്ങിനൊക്കെ പോകുമ്പോൾ അനുഭവിക്കാറുണ്ട്. നല്ല വൊമിറ്റിങ് ഉള്ളത് കൊണ്ട് ട്രിപ്പ് ഹോസ്പിറ്റൽ മാത്രമായി നടക്കുകയായിരുന്നു.

അതേ സമയം എന്റെ ശബ്ദത്തിന് എന്താണ് കുഴപ്പമെന്ന് പലരും ചോദിച്ചു. അത് വാള് വെച്ച് വാള് വെച്ച് പോയതാണ്. എനിക്ക് ചേച്ചിമാരാണ് ഉള്ളത്. അവരുടെ പ്രൊഗ്‌നൻസി ഒക്കെ ഞാൻ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും ബുദ്ധിമുട്ടുകൾ വരുമെന്ന് സ്വന്തം അനുഭവം വന്നപ്പോഴാണ് മനസിലായതെന്നും താരം പറയുന്നു.

Advertisement