മോഹൻലാൽ വൈശാഖ് ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, ഇതും ഒടിടിയിലേക്കാണോയെന്ന് ആരാധകർ, ലോക്പാൽ 2 ആണോ എന്ന കമന്റുകൾ

60

മലയാളത്തിന്റെ താരരാജാവ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മോൺസ്റ്റർ. മലയാള സിനിമയിലെ ആദ്യ 100 ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം മോഹൻലാൽ വൈശാഖ് കൂട്ടികെട്ടിൽ ഇറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും മോൺസ്റ്ററിന് ഉണ്ട്.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാൽ തന്നെയായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നതെന്നും ഷൂട്ടിങ് ഇന്ന് തന്നെ ആരംഭിക്കുമെന്നും ലാൽ പോസ്റ്റിൽ പറഞ്ഞിരുന്നു.

Advertisements

അതേ സമയം മോഹൻലാലിന്റെ പോസ്റ്റിന് താഴെ ചോദ്യങ്ങളുമായി എത്തിയിരിക്കുകകയാണ് ആരാധകർ. എല്ലാവർക്കും പ്രധാനമായി അറിയേണ്ട കാര്യം മോൺസ്റ്ററും ഒടിടിയിലേക്കാണോ എന്നതാണ്. മോഹൻലാൽ നായകനായ, പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹവും പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയും ഷാജി കൈലാസ് ചിത്രം എലോണും ജീത്തു ജോസഫിന്റെ ട്വൽത്ത് മാനും ഒടിടി റിലീസായിരിക്കുമെന്ന് കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മോൺസ്റ്ററും ഒ.ടി.ടിയിലേക്ക് തന്നെയാണോ എന്ന ചോദ്യവുമായി ആരാധകർ എത്തുന്നത്.

മോൺസ്റ്ററെങ്കിലും ഒടിടിയിൽ ഇറക്കരുതെന്നും തിയേറ്റർ റിലീസിനെ കുറിച്ച് ആലോചിക്കണമെന്നുമാണ് ആരാധകർ പറയുന്നത്. ലാലേട്ടന്റെ ചിത്രം തിയേറ്ററിൽ കണ്ടിട്ട് നാളുകളായെന്നും ഇതെങ്കിലും ഒടിടിക്ക് കൊടുക്കരുതെന്നുമാണ് ചിലരുടെ കമന്റ്.

ലക്കി സിംഗാവാൻ മോഹൻലാൽ പുലിമുരുകൻ ടീമിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ഈ ചിത്രവും ഒടിടിക്ക് കൊടുക്കുവാണോ അങ്ങനെയെങ്കിൽ നിങ്ങളുടെ പടം കാണുന്നത് നിർത്തി. ഇനി എന്ന് നിങ്ങളുടെ പടം തിയേറ്ററിൽ എന്ന് റിലീസ് ചെയ്യുന്നോ അന്ന് പോയി കാണും എന്നെല്ലാമാണ് ചില കമന്റുകൾ.

അതേസമയം മോൺസ്റ്ററിലെ ലാലേട്ടന്റെ ലുക്ക് ലോക്പാൽ എന്ന ജോഷി സിനിമയയുടേതിന് സമാനം ആണെന്നും ലോക്പാൽ 2 ആണോ എന്നും ചിലർ ചോദിക്കുന്നത്. ലോക്പാലിനെപ്പോലെ ആവാതിരുന്നാൽ കൊള്ളാമെന്നും ചിലർ കമന്റിടുന്നുണ്ട്. ലക്കി സിങ് എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.

ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ എത്തുന്നത്. മത വിശ്വാസിയെപ്പോലെ ദസ്തർ ധരിച്ച് കൈയിൽ തോക്കുമേന്തി നിൽക്കുന്ന ലാലാണ് പോസ്റ്ററിലുള്ളത്. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയാണ് മോൺസ്റ്ററിന്റെയും രചന. പുലിമുരുകൻ ടീം ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ച് കൊവിഡിന് മുൻപ് തന്നെ റിപ്പോർട്ടുണ്ടായിരുന്നു.

പുലിമരുകന്റെ വൻവിജയത്തിന് ശേഷം പഴയ ടീം വീണ്ടും ഒന്നിക്കുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. എഡിറ്റിങ് ഷമീർ മുഹമ്മദ്. സംഗീതം ദീപക് ദേവുമാണ് നിർവ്വഹിക്കുന്നത്.

Advertisement