ആളെ നമ്മുക്ക് പറ്റില്ലെന്ന് തോന്നിയാൽ അപ്പോൾ തന്നെ ബ്രേക്കപ്പ് ആയേക്കണം: ഏറ്റവുമൊടുവിൽ വേർപിരിഞ്ഞ പ്രണയത്തെ കുറിച്ചാണോ എന്ന് ആരാധകർ

89

മലയാളം മിനി സ്ര്കീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നായിരുന്നു ബിഗ്‌ബോസ് റിയാലിറ്റി ഷോ. മലയാളത്തിൽ മൂന്ന് സീസൺ ബിഗ്‌ബോസ് ഷോകളാണ് ഇതുവരെ കഴിഞ്ഞിരിക്കുന്നത്. മൂന്നു സീസണുകളിലും ഷോയിൽ മത്സരാർഥികളായി വന്ന ഓരോരുത്തരും കുറഞ്ഞ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തു.

ബിഗ് ബോസിന് ശേഷം ഏഷ്യാനെറ്റിലെ തന്നെ മറ്റ് പല പരിപാടികളിലും താരങ്ങൾ ഒരുമിച്ചും കൂട്ടമായിട്ടുമൊക്കെ എത്തിയിട്ടുണ്ട്. മുൻ ബിഗ് ബോസ് താരമായ ആര്യ നടത്തുന്ന പരിപാടിയിലേക്കും ചിലർ വന്നിരിക്കുകയാണ് ഇപ്പോൾ.മൂന്നാം സീസണിലേ ശ്രദ്ധേരായ അഡോണി ടി ജോൺ, റിതു മന്ത്ര, രമ്യ പണിക്കർ, സൂര്യ മേനോൻ എന്നിവരാണ് വാൽക്കണ്ണാടി എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.

Advertisements

ഗെയിം ഷോ ആയ വാൽക്കണ്ണാടിയിൽ ആര്യ നൽകിയ രസകരമായൊരു ടാസ്‌കിന്റെ വീഡിയോയാണ് ഇപ്പോൾ വൈറൽ ആവുന്നത്. ഓരോരുത്തരോടും ഒരോ വിഷയത്തെ കുറിച്ച് സംസാരിക്കാനാണ് പറഞ്ഞിരുന്നത്. റിതു മന്ത്രയ്ക്ക് ബ്രേക്കപ്പിനെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താൻ നൽകിയപ്പോൾ ആരാധകരെ പോലും ഞെട്ടിക്കുന്ന മറുപടികളായിരുന്നു താരം നൽകിയത്.

Also Read
മോഹൻലാൽ വൈശാഖ് ചിത്രം മോൺസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്, ഇതും ഒടിടിയിലേക്കാണോയെന്ന് ആരാധകർ, ലോക്പാൽ 2 ആണോ എന്ന കമന്റുകൾ

ആളെ നമ്മുക്ക് പറ്റില്ലെന്ന് തോന്നിയാൽ ബ്രേക്കപ്പ് ആവണമെന്ന് തന്നെയാണ് ഞാൻ പറയുക. നമ്മുക്ക് നമ്മളോട് തന്നെയുള്ള സെൽഫ് ലവ് എത്രത്തോളമാണെന്ന് നമുക്ക് മനസിലാക്കാനുള്ള ഏറ്റവും നല്ല ഫാക്ടറാണ്, ഇഷ്ടമില്ലാത്ത ആളുമായിട്ടുള്ള ബ്രേക്കപ്പ്. ആദ്യം സെൽഫ് ലവ് വേണം. ശേഷം നമ്മൾ പാർക്കിലൂടെ നടന്ന് പോകുമ്പോൾ നീ ഇല്ലാതെ പറ്റില്ല എന്നൊക്കെ കമിതാക്കൾ പറയുന്നത് കേൾക്കാം.

ഇതൊക്കെ നമ്മൾ എത്ര കേട്ടിട്ടുള്ളതാണ്. അന്നേരം വല്ലാത്തൊരു പുച്ഛമാണ് വരിക. ഒന്നോ രണ്ടോ മാസമേ ഇതൊക്കെ തന്നെയേ ഉണ്ടാവുകയുള്ളു എന്നും റിതു മന്ത്ര പറയുന്നു. എന്നാൽ റിതു പറയാൻ ഉദ്ദേശിച്ചത് ഏറ്റവുമൊടുവിൽ വേർപിരിഞ്ഞ പ്രണയത്തെ കുറിച്ചാണോ എന്ന ചോദ്യവും ഉയർന്ന് വരികയാണ്. മോഡലും നടനുമായ ജിയ ഇറാനിയും റിതു മന്ത്രയും തമ്മിൽ പ്രണയത്തിലായിരുന്നു.

ബിഗ് ബോസിൽ വെച്ച് തനിക്കൊരു പ്രണയമുണ്ടെന്ന് റിതു സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹവുമായി യാതൊരുവിധ കോൺടാക്ടുമില്ലാതെയായി. റിതുവിനെ കുറിച്ചും തങ്ങളുടെ പ്രണയത്തെ കുറിച്ചുമൊക്കെ ജിയ പറഞ്ഞതൊക്കെ എതിർത്ത് കൊണ്ടാണ് റിതുവിന്റെ പ്രതികരണം വന്നത്. ഒടുവിൽ ബ്രേക്കപ്പിനെ കുറിച്ച് വരെ മനോഹരമായി പറഞ്ഞ് വെക്കുകയാണ് റിതു മന്ത്ര.

Also Read
ഇത്രയും നാൾ ഒളിപ്പിച്ച് നടക്കുകയായിരുന്നു, ഇപ്പോൾ വയറൊക്കെ വന്ന് തുടങ്ങി: ഗർഭിണിയാണെന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ച് നടി ആതിരാ മാധവ്

Advertisement