തിയേറ്ററും കിടപ്പുമുറിയും ബാത്ത്റൂമും അടക്കമുളള സജ്ജീകരണങ്ങൾ; മമ്മൂട്ടിയുടെ പുത്തൻ കാരവനും സൂപ്പർഹിറ്റ്

256

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് സിനിമ പോലെ തന്നെ എറെ ഇഷ്ടമാണ് വാഹനങ്ങളും. നടൻ മമ്മൂട്ടിയുടെ വാഹനക്കമ്പം ആരാധകർക്കും സഹപ്രവർത്തകർക്കും നന്നായി അറിയാവുന്നതാണ് വിവിധ കാറുകളും മമ്മൂട്ടിയുടെ വാഹനശേഖരത്തിലുണ്ട്. ഇപ്പോഴിതാ പുത്തൻ കാരവനും മമ്മൂട്ടി സ്വന്തമാക്കി കഴിഞ്ഞു. പ്രിയനമ്പറായ 369 ആണ് പുതിയ കാരവനും. ആധുനിക സൗകര്യങ്ങളാണ് കാരവനിലുള്ളത്.

കോവിഡിന് മുൻപ് തന്നെ ഇത് തയ്യാറായിരുന്നുവെങ്കിലും അദ്ദേഹം ഇപ്പോഴാണ് ലോക്ഡൗണിന് ശേഷം വീടിന് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് മമ്മൂട്ടി പുതിയ കാരവനിലാണ് എത്തിയത്.

Advertisements

സെമി ബുള്ളറ്റി പ്രൂഫ് ഗ്ലാസുകൾ, പൂർണമായും സൗൺ് പ്രൂഫ് തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകൾ. ഓജസ് ഓട്ടോമൊബൈൽസ് തയാറാക്കിയ കാരവൻ കടുംനീലയും വെള്ളയും നിറത്തിലാണ്. കാരവനുകൾ നിർമിക്കാൻ ഇന്ത്യയിൽ ലൈസൻസുള്ള ഏക സ്ഥാപനമായ കോതമംഗലം ഓജസാണ് മമ്മൂട്ടിക്കുവേണ്ടി രണ്ടാമത്തെ കാരവനും ഒരുക്കുന്നത്. ഭാരത്‌ബെൻസിന്റെ ഷാസിയിലാണ് 12 മീറ്റർ നീളമുള്ള വാഹനം തയാറായിട്ടുള്ളത്. സെമി ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ, പൂർണമായി സൗണ്ട് പ്രൂഫ് തുടങ്ങിയവ പ്രത്യേകതകളാണ്.

യാത്ര ചെയ്യാനും വിശ്രമിക്കാനും താമസിക്കാനും ഉപകരിക്കുന്ന പ്രത്യേകമായി രൂപകൽപന ചെയ്യുന്ന വാഹനങ്ങളാണ് കാരവനുകൾ. തിയേറ്റർ സംവിധാനത്തിനായി സൈനേജ് ടിവികളാണ് ഉപയോഗിച്ചിട്ടുള്ളത്.
ആവശ്യമുള്ളപ്പോൾ ഇത് ഉയർന്നുവന്ന് വാഹനത്തിനകം തിയേറ്ററായി മാറുന്ന രീതിയിലാണ് സജ്ജീകരണം.

യമഹയുടെ തിയറ്റർ സംവിധാനമാണ് ഉപയോഗിച്ചിട്ടുള്ളത്. കിടപ്പുമുറി വാഹനത്തിന് പുറത്തേക്ക് വളർന്ന് മാറുന്നതരത്തിലാണ്. റോൾറോയ്‌സിലും മറ്റുമുള്ള ആകാശനീലിമ ആസ്വദിക്കാനുള്ള സൗകര്യവും ഉണ്ട്. സാങ്കേതിക തികവുകളോടെ നിർമിച്ച അടുക്കളയിൽ ഫ്രിഡ്ജ്, ഓവൻ തുടങ്ങിയവയുണ്ട്.

വെള്ളം മൂന്ന് തലത്തിൽ ശുദ്ധി ചെയ്താണ് എത്തുക. ഒറ്റ മോൾഡിലുള്ള ബാത്ത്‌റൂമുണ്ട്. ഒരാഴ്ചത്തേക്കുള്ള വെള്ളം ഉൾപ്പെടെ സംഭരിക്കാനുള്ള സൗകര്യവുമുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലും എയർ ബലൂണുകളിലായതിനാൽ കുലുക്കം തീരെ അനുഭവപ്പെടില്ല. മമ്മൂട്ടിയുടെ ആദ്യ കാരവൻ ബീജ് നിറത്തിലായിരുന്നു.

പുതിയ വാഹനങ്ങളും ഗാഡ്ജറ്റുകളും വാങ്ങാൻ താരത്തിന് വലിയ താത്പര്യമാണ്. ഐഫോൺ പ്രോ 12 ഇറങ്ങിയപ്പോൾ അത് കേരളത്തിൽ ആദ്യം സ്വന്തമാക്കിയത് താരമാണ്.

Advertisement