സിനിമയിലെ വില്ലൻ ജീവിതത്തിൽ ഹീറോ: ലോക്ഡൗൺ സമയത്ത് പാവങ്ങളെ സഹായിക്കാൻ എട്ട് കെട്ടിടങ്ങൾ പണയം വെച്ച് പത്ത് കോടി ലോണെടുത്ത് നടൻ സോനു സൂദ്

70

ബുദ്ധിമുട്ടനുഭവിക്കുന്ന പാവങ്ങൾക്ക് സഹായം ചെയ്യാൻ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ സോനു സൂദ്. ലോക്ഡൗൺ സമയത്ത് കുടുങ്ങിപ്പോയ ആളുകളെ വീട്ടിലെത്തിച്ചും പാവങ്ങൾക്ക് അത്യാവശ്യം വേണ്ട സാധനങ്ങൾ എത്തിച്ച് നൽകിയും താരം വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.

സിനിമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ സോനു ഹീറോയായാണ് അറിപ്പെടുന്നത്. ഇപ്പോഴിതാ താരവുമായി ബന്ധപ്പെട്ട ഒറു വാർത്തയാണ് പുറത്തുവരുന്നത്. പാവങ്ങളെ സഹായിക്കാനുള്ള പണം കണ്ടെത്താനായി താരം തന്റെ മുബൈയിലെ എട്ടോളം കെട്ടിടങ്ങൾ പണയം വച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Advertisements

ജൂഹുവിലെ രണ്ട് കടകളും ആറ് ഫ്‌ലാറ്റുകളുമാണ് ബാങ്കിൽ പണയത്തിലുള്ളത്. അതേസമയം ഈ റിപ്പോർട്ടുകളെ സംബന്ധിച്ച് സോനുവിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം വന്നിട്ടില്ല. ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ സോനു സജീവമായി രംഗത്തിറങ്ങിയിരുന്നു.

10 ബസുകൾ കർണാടകയിലേക്കും, ബിഹാർ, ഉത്തർപ്രദേശ്, ഓഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കും താരം സർക്കാരുമായി സഹകരിച്ച് ഏർപ്പെടുത്തി. ഓൺലൈൻ പഠനത്തിന് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ എത്തിച്ചും, പിപിഇ കിറ്റുകൾ വിതരണം ചെയ്തുമൊക്കെ താരം സാധാരണക്കാർക്കിടയിൽ ഹീറോയായി മാറിയിരുന്നു.

ദുരിതത്തിലായ സഹോദരങ്ങളെ സഹായിക്കുന്നത് തന്റെ കടമയാണെന്നും അവസാന ശ്വാസംവരെ അത് തുടരുമെന്നുമാണ് സഹായങ്ങൾ ചെയ്ത്കൊണ്ട സോനു വ്യക്തമാക്കിയത്. പാവങ്ങളെ സഹായിക്കാനായി മുംബൈയിലുള്ള തന്റെ എട്ട് കെട്ടിടങ്ങൾ പണയം വെച്ചാണ് താരം തുക കണ്ടെത്തിയത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ജുഹുവിലെ ആറ് ഫ്ളാറ്റുകളും രണ്ട് ഷോപ്പുകളും 10 കോടി രൂപയ്ക്ക് പണയം വെച്ചതായാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 15-ന് കരാർ ഒപ്പിട്ട് നവംബർ 24-ന് രജിസ്റ്റർ ചെയ്യുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു.

ലോൺ എടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഫീ അഞ്ച് ലക്ഷം രൂപയായിരുന്നു. സോനുവിന്റെയും ഭാര്യയുടെയും പേരിലാണ് കെട്ടിടങ്ങൾ. ഇതിൽ നിന്നും വാടകയ്ക്കു കിട്ടുന്ന പൈസ കൊണ്ട് ബാങ്കിലെ ലോൺ അടയ്ക്കുകയാണ്. ലോക്ഡൗൺ കാലത്ത് സാധാരണക്കാർക്കായി ഒട്ടനവധി സഹായങ്ങളാണ് സോനു സൂദ് നൽകിയത്. 45000-ൽ കൂടുതൽ ആളുകൾക്ക് താരം ദിവസവും ഭക്ഷണം നൽകിയിരുന്നു.

മഹാരാഷ്ട്രയിൽ കുടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളെ ഉത്തർപ്രദശേ്, ബിഹാർ, ജാർഖണ്ഡ്, ഒഡിഷ, മഹാരാഷ്ട എന്നീ സംസ്ഥാനങ്ങളിലേക്ക് പത്തിലധികം ബസുകൾ ഏർപ്പാടാക്കി എത്തിച്ചിരുന്നു. കേരളത്തിൽ കുടുങ്ങിയ 177 പെൺകുട്ടികളെ സ്വദേശമായ ഭുവനേശ്വറിൽ എത്തിക്കാനായി പ്രത്യേക വിമാനം ഒരുക്കിയിരുന്നു.

Advertisement