അക്കാര്യത്തിൽ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്, സ്ഥലമേതാണെങ്കിലും സുഹാനയ്ക്കും മഷൂറയ്ക്കും സമ്മതമാണ്: ബഷീർ ബഷി

188

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ കൂടിയാണ് കൊച്ചിക്കാരൻ ഫ്രീക്കൻ ബഷീർ ബഷിയെ പ്രേക്ഷർ കൂടുതൽ അറിയുന്നത്. ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്.

ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ താരവും കുടുംബവും വ്‌ലോഗേഴ്സായും പ്രേക്ഷകരിൽ നിറയാറുണ്ട്

Advertisements

ഇപ്പോൾ ഏവർക്കും സുപരിചിതനായ കുടുംബങ്ങളിൽ ഒന്നാണ് ബഷീർ ബഷിയും കുടുംബം. കുടുംബ സമേതമുള്ള ചിത്രങ്ങളുമായി കുടുംബ സമേതമുള്ള ചിത്രങ്ങളുമായി സോഷ്യൽ മീഡിയകളിൽ ബഷീർ സജീവമാണ്.

തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുള്ള ബഷീർ ഇപ്പോൾ രണ്ട് ഭാര്യമാരെയും മക്കളെയും കൂടി കുടുംബസമേതം ഗോവയിലേക്ക് യാത്ര പോയതിന്റെ വിശേഷം പങ്കുവച്ചിരിക്കുകയാണ് താരം.

ബഷീർ ബഷിയുടെ വാക്കുകൾ ഇങ്ങനെ:

വേനലവധിയ്ക്കുള്ള യാത്ര ഗോവയിലേക്ക് ആയിരിക്കുമെന്ന് മക്കൾക്ക് നൽകിയ വാക്കായിരുന്നു. പക്ഷേ കൊറോണ കാരണം വാക്ക് പാലിക്കാൻ സാധിച്ചില്ല. ആ സ്വപ്നയാത്രയാണ് ഇപ്പോൾ സാധിച്ചത്. മോൾക്ക് ബീച്ച് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് ഗോവ തിരഞ്ഞെടുത്തത്.

ഞാനും ഭാര്യമാരും മക്കളും എന്റെ സുഹൃത്തും ഫാമിലിയുമായി സ്വന്തം വാഹനത്തിലായിരുന്നു യാത്ര. അതിന്റെ ഒരു ത്രില്ല് പറഞ്ഞറിയിക്കാൻ ആവില്ല. മക്കളുടെയും ഭാര്യമാരുടെയും മുഖത്തെ സന്തോഷമാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.

യാത്രകളെ ഒത്തിരി സ്നേഹിക്കുന്ന കുടുംബമാണ് എന്റേത്. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. എവിടേക്കുള്ള യാത്രയാണെങ്കിലും രണ്ടാളും റെഡിയാണ്. അക്കാര്യത്തിൽ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്.

ഏത് തീരുമാനവും രണ്ട് ഭാര്യമാരും ചേർന്ന് കൂടിയാലോചിച്ചാണ് എടുക്കുന്നത്. മൂവരും ചേർന്നാണ് ഈ ട്രിപ്പ് പ്ലാൻ ചെയ്തതും. ഞാൻ പറയുന്ന സ്ഥലമേതാണെങ്കിലും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും സമ്മതമാണ്. അവർക്ക് ഒരു സ്ഥലമല്ല, യാത്രയാണ് മുഖ്യമെന്നും ബഷീർ ബഷി പറയുന്നു.

Advertisement