ഞാനും അദ്ദേഹവും മറ്റൊരു ഫ്‌ളാറ്റിലാണ്, മക്കൾ എന്റെ അമ്മയ്‌ക്കൊപ്പവും: രണ്ടാം വിവാഹത്തെകുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് നടി യമുന

658

ജ്വാലയായി എന്ന സീരിയലിലെ ലിസി എന്ന കഥാപാത്രത്തെ മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് അങ്ങനെ പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല. കാരണം ഒരു പൊടികുഞ്ഞ് ഇഴഞ്ഞു വരുമ്പോൾ അതിനെ കാല് കൊണ്ട് തട്ടി തെറിപ്പിക്കുന്ന ദുഷ്ടയായ സ്ത്രീ, നാത്തൂൻ പോരുകൊണ്ട് സോഫിയയെ ബുദ്ധിമുട്ടിക്കുന്ന കഥാപാത്രം അതായിരുന്നു ലിസി.

എന്നാൽ ജ്വാലയായിക്ക് ശേഷം ചന്ദനമഴയിലെ പാവം അമ്മയായി മധുമതിയായി പ്രേക്ഷകർക്ക് മുൻപിൽ എത്തിയ യമുനയുടെ രണ്ടാം വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയായി താരം നിലനിൽക്കുമ്പോഴാണ് ചന്ദനമഴയിലെ പാവം അമ്മായിഅമ്മ മധുമതിയായി നമ്മുടെ മുൻപിലേക്ക് യമുന എത്തിയത്.

Advertisements

ഇതോടെ യമുനയെ ആരാധകർ നെഞ്ചിലേറ്റുകയായിരുന്നു. അത്രയ്ക്കും മിന്നും പ്രകടനമാണ് യമുന ചന്ദന മഴയിൽ കാഴ്ചവച്ചത്. സംവിധായകനായ എസ്പി മഹേഷിനെയാണ് ആദ്യം വിവാഹം കഴിക്കുന്നത്. മാനസികമായി പൊരുത്തപ്പെട്ട് ജീവിച്ചു പോകാൻ സാധിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കൾ.

ഇക്കഴിഞ്ഞ ഏഴാം തീയതി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ചാണ് യമുന വിവാഹിതയായത്. അമേരിക്കയിൽ സൈക്കോ തെറപ്പിസ്റ്റായ ദേവൻ രാഘവൻ അയ്യങ്കേരിൽ ആണ് യമുനയുടെ ഭർത്താവ്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് യമുന മനസ്സ് തുറക്കുകയാണ്, വാക്കുകൾ ഇങ്ങനെ:

ഒരു പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ് പക്കാ അറേഞ്ച്ഡ് ആണ്. മാവേലിക്കരയാണ് അദ്ദേത്തിന്റെ നാട്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റാണ് ദേവൻ. ആറു മാസം മുൻപേ വന്ന ആലോചനയാണ് ഇപ്പോൾ വിവാഹത്തിൽ എത്തിയത്.

രണ്ട് പെൺമക്കളാണ് വളർന്നു വരുന്നത്, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാൽ ശരിയാവില്ല എന്ന് പ്രിയപ്പെട്ടവരൊക്കെ കർശനമായി പറഞ്ഞതുകൊണ്ടാണ് താൻ വിവാഹത്തിലേക്ക് കടന്നത്. ദേവയുമായുള്ള ആലോചന വന്നപ്പോൾ അമ്മ ഒറ്റയ്ക്കാവരുത് എന്നാണ് മക്കൾ രണ്ടും പറഞ്ഞത്.

നേരത്തെയും പല പ്രപ്പോസൽസും വന്നപ്പോഴും, അമ്മ ഒറ്റയ്ക്കാവുന്നത് ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. ഒരു തീരുമാനം എടുക്കണം എന്നവർ പറഞ്ഞിട്ടുണ്ട്. ഇത് എല്ലാം കൊണ്ടും ഒത്തു വന്നപ്പോൾ അവർക്കും വലിയ സന്തോഷമായി.

ദേവ ആദ്യം തന്നെ തന്റെ മക്കളുമായി സംസാരിച്ചിട്ട് ആണ് തീരുമാനം എടുത്തത്. താനും അദ്ദേഹവും മറ്റൊരു ഫ്‌ളാറ്റിലാണ് മക്കൾ തന്റെ അമ്മയ്‌ക്കൊപ്പവും ആണ്. മക്കളുടെ വ്യക്തി സ്വാതന്ത്യം മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തത്.

അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങിയാൽ താൻ മക്കൾക്കൊപ്പമാകും മുഴുവൻ സമയവും. അഭിനയരംഗത്തും തുടരും എന്നും യമുന വ്യക്തമാക്കുന്നു. അതേ സമയം കുടുംബത്തിലെ ബാധ്യത കാരണമാണ് താൻ അഭിനയത്തിലേക്ക് എത്തുന്നതെന്ന് യുമുന മുൻപ് പറഞ്ഞിരുന്നു.

അരുണാചൽ പ്രദേശിലായിരുന്നു യമുന ജനിച്ചത്. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് കൊല്ലത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് കേരളത്തിൽ തന്നെയായിരുന്നു. എൻജിനീയർ ആകാൻ ആയിരുന്നു ആഗ്രഹം. കുടുംബത്തിലെ സാമ്പത്തിക ഞെരുക്കമാണ് തന്നെ അഭിനയ രംഗത്ത് എത്തിച്ചത് എന്ന് പലപ്പോഴായി യമുന വ്യക്തമാക്കിയിരുന്നു.

അച്ഛന്റെ ബിസിനസ് പരാജയം കുടുംബത്തെ മുഴുവൻ ബാധിച്ചു. വീടിന്റെ ജപ്തി വരെ വന്നേക്കുമെന്ന അവസ്ഥ. എന്നാൽ അച്ഛനെ സഹായിക്കാൻ വേണ്ടിയാണ് താൻ അഭിനയിക്കാൻ ഇറങ്ങുന്നത്. ബഷീർ കഥകൾ ബാല്യകാല സഖി തുടങ്ങിയ സീരിയലുകളിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

അതേ സമയം യമുനയുടെ ആദ്യ ർത്താവ് സിനിമാ സംവിധായകനായ എസ്പി മഹേഷ് ആയിരുന്നു. പരസ്പരം യോജിച്ചു പോകില്ലെന്ന് ഉറപ്പായപ്പോൾ വളരെ മാന്യമായി പിരിയുക ആയിരുന്നതായും യമുന പറഞ്ഞിരുന്നു.

Advertisement