ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാൻ കൊതിക്കുന്നു, വിശ്വസിക്കാത്ത മനസ്സുമായി കാത്തിരിക്കുന്നു, ചിത്രയെ കുറിച്ച് ബിജേഷ് ആവണൂർ

311

മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരമാണ് നടൻ ബിജേഷ് ആവണൂർ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് സീരിയലായ സാന്ത്വനം എന്ന പരമ്പരയിൽ സേതു എന്ന കഥാപാത്രമായി തിളങ്ങുകയാണ് നടൻ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. ഇപ്പോൾ സാന്ത്വനത്തിന്റെ തമിഴ് പതിപ്പ് പാണ്ഡ്യസ്റ്റോഴ്സ് താരം ചിത്രയെ കുറിച്ചുള്ള നടന്റെ വാക്കുകളാണ് വൈറലാകുന്നത്.

നടി ലോകത്ത് നിന്ന് വിടവാങ്ങിയിട്ട് ഒരു വർഷം ആവുകയാണ്. മലയാളത്തിൽ ഗോപിക അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തെയാണ ചിത്ര തമിഴിൽ അവതരിപ്പിച്ചിരുന്നത്. നടിയുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ചിത്രയെ കുറിച്ച് ബിജേഷ് വാചാലനായത്.

Advertisements

ഇന്നേക്ക് ഒരു വർഷമായി പ്രിയ സഹോദരി നീ ഇ മണ്ണിൽ നിന്നും പോയിട്ട് എന്നിട്ടും ഇവിടെ നിന്നെ സ്നേഹിക്കുന്നവർ അറിഞ്ഞിട്ടില്ല ഇനി ഒരിക്കലും നീ തിരികെ വരില്ലെന്ന്. ഒരു പക്ഷെ. അറിഞ്ഞിട്ടും വിശ്വസിക്കാത്ത മനസ്സുമായി കാത്തിരിക്കുകയാണ് അവർ. ഒരു യാത്ര പോയതാണ് നീ എന്നും നിനച്ചു.

Also Read
ക്യാപ്റ്റൻസിൽ നിന്നും പുറത്താക്കൽ: മാന്യമായി ഒഴിയാൻ അവസരം നൽകിയിട്ടും കോഹ്ലി കടിച്ചു തൂങ്ങാൻ ശ്രമിച്ചു, മറ്റൊരു ലക്ഷ്യം നേടാൻ നോക്കിയ താരം ചോദിച്ചുവാങ്ങിയത് എട്ടിന്റെ പണി

അവർക്കതിനെ കഴിയു എന്തിനു ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാൻ പോലും കൊതിക്കുന്നു. നിന്റെ പുഞ്ചിരിപ്പൂക്കൾ കൊണ്ട് സ്‌ക്രീനിൽ നീ തീർത്ത വസന്തങ്ങൾ കാണാൻ. നനവൂറുന്ന കണ്ണുകളുമായി. ഇടറുന്ന മനസ്സുമായി, വിറയാർന്ന മൊഴികളാലെ ഒരു കോടി പ്രണാമം പ്രിയ കൂട്ടുകാരി.

മരണം മണ്ണിൽ മാത്രം നടക്കുന്ന പ്രതിഭാസമല്ലേ…നീ ഒരായിരമായിരം ഹൃദയങ്ങളിൽ ജീവിക്കുകയല്ലേ നീ. മറക്കാൻ ശ്രമിച്ചാൽ പോലും മറക്കാനാകാത്ത സ്നേഹ സ്പർശമായി ബിജേഷ് കുറിച്ചു. മുൻപ് ഒരിക്കലും ചിത്രയെ കുറിച്ച് വാചലനായി ബിജേഷ് എത്തിയിരുന്നു.

നടിയുടെ വിയോഗത്തെ കുറിച്ചായിരുന്നു നടൻ അന്ന് കുറിച്ചത് നേരത്തെ ചിത്രയെ കുറിച്ച നടന് അധികം അറിയില്ലാ യിരുന്നു. വൈകിയാണ് നടി ആരാണെന്നും അവരെ പ്രേക്ഷകർ എത്രത്തോളം നെഞ്ചിലേറ്റിയതെന്നും ബിജേഷിന് മനസ്സിലായത്. അതിനെ കുറിച്ചായിരുന്നു നടൻ അന്ന് തുറന്ന് എഴുതിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ഇത്തവണയും ഞാൻ വൈകി.

ഒരിക്കൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ ആരോ വന്നു പറഞ്ഞു മുല്ലയായി അഭിനയിക്കുന്ന കുട്ടി ഈ ലോകത്തോട് വിട പറഞ്ഞെന്ന്. ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും വല്ലാത്ത അവസ്ഥയിൽ ആയി. പക്ഷെ അന്നെനിക്ക് അവർ ആരെന്നോ എന്തെന്നോ അത്രക്കും അറിയില്ലായിരുന്നു. അത് കൊണ്ട് അത്രക്കും സങ്കടമോ ഒന്നും തോന്നിയില്ല. പക്ഷെ പിന്നീട് പലരിൽ നിന്നും ഞാൻ അവരെ കുറിച്ചറിഞ്ഞു.

Also Read
ഒരു നിലപാടും ഇല്ലാതെ ഒന്നും ചെയ്യാതെയിരുന്നാൽ ആർക്കെങ്കിലും വിശ്വാസം ഉണ്ടാകുമോ; മോഹൻലാലിനെ കുറിച്ച് ഷമ്മി തിലകൻ

പതിയെ ഞാനും അവരുടെ കുറച്ചു വീഡിയോസ് കണ്ടു. അപ്പൊ മനസ്സിലായി ഇത്രയധികം ജനങ്ങൾ ഈ കേരളത്തിൽ പോലും അവരെ സ്നേഹിക്കുന്നതിന്റെ കാരണം എന്താണെന്ന്. പലപ്പോളും അവരുടെത് അഭിനയമാണെന്ന് തോന്നിയില്ല. ലളിതമായ ചില ചേഷ്ട്ടകൾ കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഒരു സ്ഥാനം നേടിയിരുന്നു അവർ. എപ്പോളൊക്കെയോ എന്റെ മനസ്സിലും.

ആ അഭിനയതിലകം ഇവിടെ ഈ മണ്ണിലും, മനസ്സുകളിലും ഇനിയും ആയിരം വർഷങ്ങൾ കഴിഞ്ഞാലും ജീവിച്ചു കൊണ്ടിരിക്കും. ചില സ്വപ്നങ്ങൾ ഉറക്കം എണീറ്റാലും നമുക്കൊപ്പം കാണില്ലേ. അത് പോലെ, ഒരു സ്വപ്നം ആയി. ആ സ്നേഹത്തിന്റെ നിറകുടം, ആ അഭിനയത്തിന്റെ രാജ ഈ മണ്ണിൽ നിന്നും ഒരായിരം പിറന്നാൾ പൂക്കൾ ഹൃദയത്താലത്തിൽ സമർപ്പിക്കുന്നു എന്നും ബിജേഷ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertisement