നടൻ റഹ്‌മാന്റെ മൂത്തമകൾ റുസ്ത വിവാഹിതയായി, വരൻ കൊല്ലം സ്വദേശി: താരപുത്രിയെ അനുഗ്രഹിക്കാൻ തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ അടക്കം വമ്പൻമാർ വിവാഹ വേദിയിൽ, വീഡിയോ

350

ഒരു കാലത്ത് മലയാള സിനിമയുടെ ചുള്ളൻ നായകനായിരുന്നു നടൻ റഹ്‌മാൻ. സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന താരം മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നടയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് വാർത്തകളിൽ നിറഞ്ഞ് നിന്ന താരകുടുംബമാണ് റഹ്‌മാന്റേത്.

ഭാര്യയെയും മക്കളെയും അടുക്കളയിൽ സഹായിച്ചും മറ്റുമൊക്കെ താരം ശ്രദ്ധ നേടി. ഇപ്പോഴിതാ റഹ്‌മാന്റെ കുടുംബത്തിലെ ഏറ്റവും വലിയൊരു സന്തോഷം നടന്നതിനെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. നടൻ റഹ്‌മാന്റെ മൂത്തമകൾ റുസ്ത റഹ്‌മാൻ വിവാഹിതയായി. കൊല്ലം സ്വദേശി അൽതാഫ് നവാബ് ആണ് വരൻ.

Advertisements

ചെന്നൈയിൽ ഹോട്ടൽ ലീലാ പാലസിൽ വച്ചായിരുന്നു വിവാഹം. തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആരോഗ്യമന്ത്രി മാ. സുബ്രഹ്‌മണ്യം, ഓസ്‌കാർ തമിഴൻ ഏആർ റഹ്‌മാൻ ഉൾപ്പെടെ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തു.

Also Read
സെലിബ്രിറ്റികൾക്കും മനസും വികാരങ്ങളുമുണ്ട്, ജീവിതത്തിലെ ദുരനുഭവങ്ങളും മോശം കാര്യങ്ങളുമെല്ലാം മറക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും: തുറന്നു പറഞ്ഞ് ഡിംപിൾ റോസ്

റഹ്‌മാന്റെ ആദ്യ ചിത്രമായ കൂടെവിടെ യുടെ നിർമാതാവ് പ്രേം പ്രകാശ്, സംഗീത സംവിധായകൻ എ.ആർ. റഹ്‌മാൻ , സംവിധായകരായ മണിരത്‌നം, സുന്ദർ. സി, ഭാനു ചന്ദർ, താരങ്ങളായ വിക്രം, പ്രഭു, ജാക്കി ഷ്രോഫ്, വിക്രം പ്രഭു, ലാൽ, ശരത് കുമാർ, രാധികാ ശരത് കുമാർ, വിനീത്, നദിയാ മൊയ്തു, പൂനം ദില്ലൻ, ശ്വേതാ മേനോൻ, ശോഭന, സുഹാസിനി, രേവതി, അംബിക, ലിസി, പാർവതി ജയറാം, മേനകാ സുരേഷ്, സ്വപ്ന, കെ. ഭാഗ്യരാജ്, പൂർണിമ, ഭാഗ്യരാജ്, ജയശ്രീ , താരാ ജോർജ്, കാളിദാസ് ജയറാം തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു.

റുസ്തയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി ഉണ്ട് റഹ്‌മാന്. സംഗീത സംവിധായകനും ഓസ്‌കാർ ജേതാവുമായ എആർ റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്‌മാന്റെ ഭാര്യ. എആർ റഹ്‌മാൻ കുടുംബസമേതം ചടങ്ങിനെത്തിയിരുന്നു.

വിവാഹശേഷമുള്ള താരകുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലായതോടയൊണ് വിവാഹക്കാര്യം പുറംലോകം അറിയുന്നത്. പിന്നാലെ താരപുത്രിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ ഓരോന്നായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ചെന്നൈയിൽ വെച്ച് വലിയൊരു റിസപ്ക്ഷനിലാണ് റുസ്ത റഹ്‌മാനും അൽതാഫ് നവാബും വിവാഹിതരായത്. സിനിമാ മേഖലയിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും പ്രമുഖരെല്ലാം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. റഹ്‌മാന്റെ ഭാര്യ സഹോദരി ഭർത്താവായ സംഗീത സംവിധായകൻ എആർ റഹ്‌മാൻ കുടുംബസമേതം ചടങ്ങുകൾക്കെല്ലാം സാക്ഷിയായിരുന്നു.

Also Read
അധ്യാപകൻ, അവതാരകൻ, നടൻ; ഭാവനയുമായി ഗോസിപ്പ്, വിവാഹം കഴിച്ചത് തന്നെക്കാൾ ആറുവയസ്സിന് മൂത്ത, 20 കാരിയുടെ അമ്മയായ കോടീശ്വരിയെ, അനൂപ് മേനോന്റെ അമ്പരപ്പിക്കുന്ന ജീവിതകഥ

അതിനൊപ്പം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമൊക്കെ താരപുത്രിയ്ക്ക് ആശംസകൾ അറിയിക്കാൻ എത്തിയത് ശ്രദ്ധേയമായി. നവവധു വരന്മാർക്ക് ബൊക്കെ സമ്മാനിച്ച് കൊണ്ടാണ് മുഖ്യമന്ത്രി എത്തിയത്. മലയാളത്തിൽ നിന്നും താരപുത്രിയ്ക്കുള്ള ആശംസാ പ്രവാഹമാണ്.

അതേ സമയം താരപത്രിയുടെ വിവാഹം ആഘോഷമാക്കാൻ തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. റഹ്‌മാന്റെ സഹപ്രവർത്തകരും തൊണ്ണൂറുകളിലെ താരങ്ങളുമായ നിരവധി പേർ തലേ ദിവസം തന്നെ എത്തിയിരുന്നു. ലിസി, സുഹാസനി, ശോഭന, നാദിയ മൊയ്തു, മേനക, സുന്ദർ, രേവതി, പാർവതി തുടങ്ങിയ താരങ്ങളൊക്കെ പങ്കെടുത്തിരുന്നു.

റഹ്‌മാനൊപ്പം പല വേദികളിലും വീഡിയോസിലുമൊക്കെ നിറഞ്ഞ് നിന്ന പുത്രിയാണ് റുസ്ത. നിലവിൽ മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പൊന്നിയൻ സെൽവനിലാണ് റഹ്‌മാൻ അഭിനയിക്കുന്നത്. അത് കൂടാതെ വിശാലിന്റെ തുപ്പരിവാളൻ 2 എന്ന തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്.

Also Read
ക്യാപ്റ്റൻസിൽ നിന്നും പുറത്താക്കൽ: മാന്യമായി ഒഴിയാൻ അവസരം നൽകിയിട്ടും കോഹ്ലി കടിച്ചു തൂങ്ങാൻ ശ്രമിച്ചു, മറ്റൊരു ലക്ഷ്യം നേടാൻ നോക്കിയ താരം ചോദിച്ചുവാങ്ങിയത് എട്ടിന്റെ പണി

Advertisement