അത്ഭുതം സംഭവിക്കാൻ കുറച്ച് സമയമെടുക്കും, വീണ്ടും അമ്മയായ സന്തോഷം അറിയിച്ച് സീരിയൽ നടി ശ്രീകല ശശിധരൻ, ആശംസകളുമായി ആരാധകർ

587

ടെലിവിഷൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരമാണ് നടി ശ്രീകല ശശിധരൻ. ഏഷ്യാനെറ്റ് ഒരുകാലത്ത് സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ സോഫിയ എന്ന കഥാപാത്രത്തിലൂടെ ആണ് ശ്രീകല ഏറെ ശ്രദ്ധിക്കപ്പെട്ടത്.

കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ശ്രീകല അഭിനയലോകത്തേക്ക് എത്തിയത്. പിന്നീട് നിരവധി സീരിയലുകളിൽ താരം അഭിനയിച്ചു.ഇരുപതിലധികം സീരിയലുകളിൽ താരം പ്രധാനവേഷത്തിൽ എത്തി. സ്‌നേഹതീരം, അമ്മ മനസ്സ്, ഉള്ളടക്കം , ദേവി മഹാത്മ്യം തുടങ്ങിയ സീരിയലുകളിലും ശ്രീകല പ്രധാനവേഷത്തിലെത്തി. വിവാഹം വരെ സീരിയൽ സജീവമായിരുന്ന താരം വിവാഹത്തോടെ സീരിയൽ ഇടവേള എടുക്കുകയായിരുന്നു. ഇപ്പോൾ കുടുംബസമേതം ലണ്ടനിലാണ് താരം താമസിക്കുന്നത്.

Advertisements

2012ലായിരുന്നു ശ്രീകലയുടെ വിവാഹം. സുഹൃത്തായിരുന്ന വപിനാണ് നടിയുടെ ഭർത്താവ്. വിവാഹശേഷം അഭിനയ രംഗത്ത് നിന്നും നടി വിട്ടു നിൽക്കുകയായിരുന്നു. ഇപ്പോൾ ശ്രീകല രണ്ടാമതും അമ്മയായി എന്ന വാർത്തയാണ് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. ഭർത്താവിനും മകനൊപ്പം വിദേശത്ത് കഴിഞ്ഞ് വരികയായിരുന്നു ശ്രീകല.

Also Read
അധ്യാപകൻ, അവതാരകൻ, നടൻ; ഭാവനയുമായി ഗോസിപ്പ്, വിവാഹം കഴിച്ചത് തന്നെക്കാൾ ആറുവയസ്സിന് മൂത്ത, 20 കാരിയുടെ അമ്മയായ കോടീശ്വരിയെ, അനൂപ് മേനോന്റെ അമ്പരപ്പിക്കുന്ന ജീവിതകഥ

സോഷ്യൽ മീഡിയയിൽ അടുത്തിടെ നടിയുടെ ചില ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെട്ടതോടെയാണ് നടി രണ്ടാമതും കുഞ്ഞിന് ജന്മം നൽകി എന്ന വിവരവും പുറത്തറിയുന്നത്. കഴിഞ്ഞ മാസം കൈയിൽ കുഞ്ഞിനെയും പിടിച്ച് ഒരു ഡോക്ടറുടെ കൂടെ നിൽക്കുന്ന ഫോട്ടോയാണ് നടി പങ്കുവെച്ചത്. അതിന് നൽകിയ ക്യാപ്ഷനിൽ ഡോക്ടർ അനിത പിള്ളയ്ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

നിങ്ങൾ എനിക്കായി ചെയ്ത എല്ലാ കാര്യങ്ങളെയും ഞാൻ വളരെയധികം അഭിനന്ദിക്കുന്നു. നിങ്ങൾ വളരെ സൗമ്യമായി സംസാരിക്കുകയും കേൾക്കുകയും ചെയ്യുന്നു. നിങ്ങൾ വളരെ നൈപുണ്യത്തോടെയും വിവേകത്തോടെയും പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങൾ എന്നെ ആശ്വസിപ്പിച്ചു, നിങ്ങളെ എന്റെ ഡോക്ടറായി ലഭിച്ചതിൽ ഞാൻ വളരെയധികം ഭാഗ്യവതിയാണ്.

എല്ലാത്തിനും വളരെ നന്ദി. ഡോ.അനിതാപിള്ള എന്നുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയ്ക്ക് ക്യാപ്ഷനായി ശ്രീകല പറഞ്ഞത്. അതേ സമയം അത്ഭുതങ്ങൾ സംഭവിക്കാൻ കുറച്ച് സമയം എടുക്കും. ബേബി ഓൺ ദി വേ എന്ന് പറഞ്ഞ് ശ്രീകല പങ്കുവെച്ച വീഡിയോയും വൈറലായിരുന്നു. നിറവയറുമായി നിൽക്കുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം കോർത്തിണക്കിയതായിരുന്നു വീഡിയോ.

ആദ്യത്തേത് ആൺകുട്ടിയാണെങ്കിൽ രണ്ടാമത്തേത് പെൺകുട്ടി ആണെന്നാണ് വിവരം. നേരത്തെ അമ്മയുടെ വേർപാടുണ്ടാക്കിയ വേദനയിൽ നിന്നും മുക്തമാവാൻ ഏറെ സമയം എടുത്തിരുന്നതായി ശ്രീകല പറഞ്ഞിട്ടുണ്ട്. അന്ന് ഭർത്താവിനെയും മകനെയും ഓർത്ത് പിടിച്ച് നിന്നെങ്കിലും കൈവിട്ട് പോകുമെന്ന് തോന്നിയപ്പോൾ കാര്യം പറഞ്ഞു. താൻ വിഷാദത്തിലേക്ക് പോവുന്നതായി മനസിലാക്കിയത് ഭർത്താവിനോട് പറയുകയായിരുന്നു.

Also Read
ഒരു നിലപാടും ഇല്ലാതെ ഒന്നും ചെയ്യാതെയിരുന്നാൽ ആർക്കെങ്കിലും വിശ്വാസം ഉണ്ടാകുമോ; മോഹൻലാലിനെ കുറിച്ച് ഷമ്മി തിലകൻ

അതോടെയാണ് അഭിനയം നിർത്തി ഭർത്താവിന്റെ കൂടെ വിദേശത്തേക്ക് താമസിക്കാൻ പോയത്. ഭർത്താവും മകനും ഒപ്പമുള്ളപ്പോൾ ഞാൻ സന്തോഷവതിയാണെന്നും നേരത്തെ ശ്രീകല പറഞ്ഞിരുന്നു.

Advertisement