പടുകൂറ്റൻ പ്രതിഫലം കുറയ്ക്കാൻ പറ്റില്ലെന്ന് നയൻതാര, നയൻതാരയ്ക്ക് പകരം തമന്ന നായികയായി, ആ സിനിമയ്ക്ക് പിന്നെ സംഭവിച്ചത് ഇങ്ങനെ

7976

മലയാളത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻ താര.
മലയാളത്തിന്റെ കുടുംബ ചിത്രങ്ങളുടെ സംവിധായകൻ സത്യൻ അന്തിക്കാട് ആണ് നയൻതാരയെ അഭിനയ രംഗത്തേക്ക് എത്തിച്ചത്.

മനസിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം. തിരുവല്ല സ്വദേശിനിയായ നടി സിനിമയിൽ എത്തിയപ്പോൾ ആണ് ഡയാന കുര്യൻ എന്ന തന്റെ യഥാർത്ഥ പേര് നയൻ താര എന്നാക്കി മാറ്റിയത്. കോളേജിൽ പഠിച്ചിരുന്ന സമയത്ത് മോഡലിംഗ് ചെയ്തിരുന്ന താരം കൈരളി ടിവിയിൽ ഫോൺ ഇൻ പരിപാടി അവതരിപ്പിച്ച് കൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്.

Advertisements

മനസിനക്കരെയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ താരരാജാവ് മോഹൻലാലിന്റെ നായികയായി ഫാസിലിന്റെ വിസ്മയത്തുമ്പത്ത് എന്ന സിനിമയിലും സഹോദരിയായി ഷാജി കൈലാസിന്റെ നാട്ടുരാജാവ് എന്ന ചിത്രത്തിലും നടി എത്തി. പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ നടി അവിടെ സൂപ്പർ താരമായി മാറുകയായിരുന്നു.

Also Read
മമ്മൂക്കയ്ക്ക് മാത്രമേ അത് ചെയ്യാൻ സാധിക്കു എന്ന് രഞ്ജിത്ത്, എനിക്കൊരു ബെഞ്ച്മാർക്ക് സിനിമ ആയിരിക്കും എന്ന് മെഗാസ്റ്റാർ, സൂപ്പർ ക്ലാസ്സിക് സിനിമയെ കുറിച്ച് വെളിപ്പെടുത്തൽ

അയ്യ എന്ന ശരത് കുമാർ ചിത്രത്തിലൂടെ ആയിരുന്നു നടിയുടെ തമിഴകത്തേക്ക് ഉള്ള അരങ്ങേറ്റം. സ്റ്റൈൽ മന്നൻ രജനി കാന്തിന്റെ നായികയായി ചന്ദ്രമുഖിയിൽ എത്തിയതോടെ നടി തമിഴകത്തെ നമ്പർ വൺ നായികയായി മാറി. ഇതിനിടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രാപ്പകൽ എന്ന സിനിമയിലും തസ്‌കര വീരൻ എന്ന ചിത്രങ്ങളിലും താരം അഭിനയിച്ചു.

പകരം വെക്കാനില്ലാത്ത നായികയായി തമിഴകത്ത് തിളങ്ങുമ്പോഴും താരം മലയാളത്തെ മറന്നിരുന്നില്ല. അടുത്തിടെ മമ്മൂട്ടിക്ക് ഒപ്പം പുതിയ നിയമം, ചാക്കോച്ചന് ഒപ്പം നിഴൽ, പൃഥ്വിരാജിന് ഒപ്പം സ്വർണം എന്നീ സിനിമകളിലും നടി അഭിനയിച്ചിരുന്നു.

കാമുകനും തമിഴകത്തെ യുവ സംവിധായനുമായി വിഘ്‌നേഷ് ശിവനെ നടി അടുത്തിടെ വിവാഹം കഴിച്ചിരുന്നു. നീണ്ടനാളത്തെ പ്രണയത്തിനും ലിവിങ് ടുഗദറനും ശേഷം ആയിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷം വാടക ഗർഭധാരണത്തിലൂടെ ഇവർക്ക് ഇരട്ട കുട്ടികളും ജനിച്ചിരുന്നു.

Also Read
കണക്കിൽ താളപ്പിഴകൾ ഉണ്ണി മുകന്ദൻ പറയുന്നതിൽ എന്തോ വശപ്പിശക് ഉണ്ട്, ബാലയ്ക്ക് പിന്തുണയുമായി നടി അഞ്ജലി അമീർ

അതേ സമയം വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായ നയൻതാരം ഇപ്പോൾ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ബോളിവുഡിന്റെ ബാദുഷ ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് നടി ബോളിവുഡിൽ അഭിനയിക്കുന്നത്. അതേ സമയം പടുകൂറ്റൻ പ്രതിഫലം ആണ് നടി സിനമയിൽ വാങ്ങാറുള്ളത്. 5 കോടി മുതൽ 8 കോടി വരെയാണ് നടിയുടെ പ്രതിഫലം എന്നാണ് വാർത്തകൾ.

ഇപ്പോളിതാ കൂറ്റൻ പ്രതിഫലം മൂലം ഒരു തകർപ്പൻ സിനിമ നയൻതാരയ്ക്ക് നഷ്ടപ്പെട്ടതിന്റെ കഥകളാണ് വൈറലായി മാറുന്നത്. തമിഴകത്തിന്റെ യുവ സൂപ്പർതാരം കാർത്തിയും തെന്നിന്ത്യൻ താരസുന്ദരി തമന്നയും തകർത്ത് അഭിനയിച്ച് വമ്പൻ വിജയം നേടിയ ചിത്രമായിരുന്നു പയ്യ. 2010ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ ആദ്യം നായികയായി പരിഗണിച്ചിരുന്നത് നയൻതാരയെ ആയിരുന്നു.

എന്നാൽ നടിയുടെ കൂറ്റൻ പ്രതിഫലം കുറയ്ക്കണമെന്ന് അണിയറക്കാർ നയൻതാരയോട് ആവശ്യ പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം അവർ തള്ളിയതോടെ നയൻതാര പകരം തമന്നയെ നായികയായി അഭിനയിപ്പിക്കുക ആയിരുന്നു. പയ്യയുടെ സംവിധായകൻ ലിംഗുസ്വാമിയാണ് അടുത്തിടെ ഇക്കാര്യം തുറന്നു പറഞ്ഞത്.

thamanna-5

ഒരുപാട് സംസാരങ്ങൾക്ക് ശേഷവും പ്രതിഫലം കുറക്കാൻ താരം തയ്യാറായില്ല എന്നാണ് സംവിധായകൻ പറഞ്ഞത്. വമ്പൻ വിജയം ആയിരുന്നു ഈ സിനിമ തീയ്യറ്ററുകളിൽ നിന്നും നേടിയെടുത്തത്. മികച്ച ഗാനങ്ങളാലും സമ്പന്നമായിരുന്ന ഇ സിനിമ വലിയ മൈലേജ് ആണ് തമന്നയ്ക്ക് തെന്നിന്ത്യയിൽ നേടി കൊടുത്തത്.

Also Read
വെറും 15 വയസ്സ് മാത്രമായിരുന്നു അന്നെന്റെ പ്രായം, ഇപ്പോൾ ആയിരുന്നെങ്കിൽ ഞാൻ അതിനെ എതിർത്തേനെ: നടി അഭിരാമിയുടെ വെളിപ്പെടുത്തൽ

Advertisement