പത്താം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ ആദ്യമായി മലയാള സിനിമയിൽ നായികയായ ഈ താരത്തെ മനസ്സിലായോ?

128

മലയാളികൾക്ക് അത്ര പരിചിതമായിരിക്കില്ല ഈ പേര് ‘അക്ഷ പർദാസനി’ പക്ഷേ, ”ഗോൾ” എന്ന സിനിമയിലെ നായികയെ മലയാളികൾക്ക് ഓർമ്മ കാണും. മുംബൈ സ്വദേശിയായ അക്ഷ, 2007ൽ പുറത്തിറങ്ങിയ ”ഗോൾ” എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്.

ALSO READ

Advertisement

ഒരു കുഞ്ഞ് ആയി, ഇനി കുടുംബം നോക്കി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹം ; ജയിൽ ജീവിതത്തെ കുറിച്ചും വ്യാജ വാർത്തകൾ പ്രചരിച്ചതിനെ കുറിച്ചും ടികടോക് താരം അമ്പിളി

ഈ സിനിമയിൽ ഡബ്ബ് ചെയ്തതും അക്ഷ തന്നെയാണ് എന്നത് ശ്രദ്ധേയമാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അക്ഷ നായികയായി മലയാള സിനിമയിൽ അഭിനയിച്ചത്. സിനിമയ്ക്ക് പുറമേ മോഡലിംഗിലും വളരെ സജീവമായിരുന്ന താരം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

16 സിനിമകളിൽ അഭിനയിച്ചിട്ടുള്ള അക്ഷ ഹിന്ദിയിൽ രണ്ട് വെബ്‌സീരീസിലും അടുത്തിടെ അഭിനയിച്ചിട്ടുണ്ട്. തുടരെ ഉണ്ടായ പരാജയങ്ങൾ കാരണം സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കാതായതോടെ അഭിനയ ജീവിതത്തിൽ നിന്നും ബ്രെയ്ക്ക് എടുത്തിരിയ്ക്കുകയാണ് താരം.

ALSO READ

ഒരു കുഞ്ഞിന് ജന്മം നൽകാൻ സാമന്ത അതിയായി ആഗ്രഹിച്ചിരുന്നു, എന്നാൽ: സാമന്ത നാഗചൈതന്യ പ്രശ്‌നങ്ങളെ കുറിച്ച് സുഹൃത്തുക്കൾ

പിന്നീട് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന താരം വളരെ ശക്തമായ കഥാപാത്രങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്.

എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അക്ഷ മോഡലിങ്ങിൽ ചുവടുവെക്കുന്നത്. 75 ഓളം പരസ്യങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം ”ഗോൾ” എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവട് വെച്ചത്.

 

Advertisement