ഒരു കുഞ്ഞിന് ജന്മം നൽകാൻ സാമന്ത അതിയായി ആഗ്രഹിച്ചിരുന്നു, എന്നാൽ: സാമന്ത നാഗചൈതന്യ പ്രശ്‌നങ്ങളെ കുറിച്ച് സുഹൃത്തുക്കൾ

387

തെന്നിന്ത്യൻ താര ദമ്പതികളായ സമാന്തയുടേയും നാഗ ചൈതന്യയുടേയും വിവാഹ മോചനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലുമെല്ലാം ചർച്ചാ വിഷയം ആയിരിക്കുന്നത്. ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായ ഇവർ വേർ പിരിയുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

റിപ്പോർട്ടുകളോട് താരങ്ങൾ മൗനം പാലിക്കുന്നതും സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം ഈ റിപ്പോർട്ടുകൾക്ക് ശക്തി പകരുന്നതാണ്. അതേ സമയം കഴിഞ്ഞ ആഴ്ച നാഗ ചൈതന്യയുടെ പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ ട്രെയിലർ പുറത്ത് വന്നിരുന്നു.

Advertisements

എന്നാൽ സിനിമയ്ക്ക് ആശംസ നേർന്നപ്പോൽ സമാന്ത നാഗ ചൈതന്യയെ പരാമർശിച്ചതേയില്ല. പിന്നാലെ നാഗ ചൈതന്യ നന്ദി പറഞ്ഞു കൊണ്ട് എത്തിയെങ്കിലും നന്ദി സാം എന്നു മാത്രമായിരുന്നു താരത്തിന്റെ പ്രതികരണം. തങ്ങളുടെ പ്രിയപ്പെട്ട പ്രണയജോഡികൽക്ക് ഇടയിലെ ഈ ഫോർമാലിറ്റി പോലും ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.

Also Read
സീമ ജി നായർക്ക് സാമ്പത്തികമായി എന്തോ ഉഡായിപ്പുണ്ട്, അധോലോക ബന്ധമുണ്ട് എന്നൊക്കെ പറഞ്ഞു നടക്കുന്നവരോട് നടൻ മനോജ് നായർക്ക് പറയാനുള്ളത്

സംഭവങ്ങളുടെ തുടക്കം സമാന്ത തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പേരുകളിൽ നിന്നും നാഗ ചൈതന്യയുടെ സർ നെയിം ആയ അക്കിനേനി എന്നത് ഒഴിവാക്കുന്നതോടെയായിരുന്നു. ഇതോടെ ഇരുവരും പിരിയാനുള്ള ഒരുക്കത്തിലാണെന്ന ചർച്ചകൾ സജീവമായി മാറുകയായിരുന്നു. പിന്നാലെ സമാന്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഓരോ വാക്കും ഈ അർത്ഥത്തിലാണ് വിലയിരുത്തപ്പെട്ടത്.

താരങ്ങൾ വേർ പിരിയുകയാണെന്ന റിപ്പോർട്ടുകൾ തെലുങ്ക് സിനിമാലോകത്തിന് തന്നെ അമ്പരപ്പ് ഉണ്ടാക്കുന്നത് ആണ്. ഇപ്പോഴിതാ പിങ്ക് വില്ലയ്ക്ക് നൽകിയ പ്രതികരണത്തിൽ താരങ്ങളുമായി അടുത്ത ബന്ധമുള്ള ചില സുഹൃത്തുക്കൾ നടത്തിയ പരാമർശങ്ങൾ ചർച്ചയായി മാറിയിരിക്കുകയാണ്.

സമാന്ത ഒരു കുടുംബം ആരംഭിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും കുഞ്ഞിന് ജന്മം നൽകുന്നതിനെ കറിച്ചുള്ള പ്ലാനിംഗുകളിലായിരുന്നുവെന്നും അതിനാൽ തന്നെ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നതാണ് എന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്. സമാന്തയേയും നാഗ ചൈതന്യയേയും കുറിച്ചുള്ള അഭ്യൂഹങ്ങൾ കേട്ട് ഞങ്ങളാകെ അമ്പരന്നിരിക്കുകയാണ്.

ഒരു നടിയെന്ന നിലയിൽ അവൾ എത്രമാത്രം കുടുംബത്തിന് പ്രധാന്യം നൽകുന്നയാളാണെന്ന് എല്ലാവർക്കും അറിയാം. സത്യത്തിൽ അവൾ നാഗ ചൈതന്യയും ഒത്ത് ഒരു കുടുംബം ആരംഭിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു. അതുകൊണ്ട് തന്നെ പുതിയ കരാറുകളിൽ ഒപ്പിടുകയോ തിരക്കഥകൾ കേൾക്കുകയോ ചെയ്തിരുന്നില്ല.

Also Read
പ്രണയം തുടങ്ങിയത് വൈശാലിയിലെ ചുംബന രംഗത്തോടെ, പത്ത് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം, പിന്നെ സുപർണയുടെയും സഞ്ജയുടെയും ജീവിതത്തിൽ സംഭവിച്ചത്

എന്നും അവൾ പ്രാധാന്യം നൽകിയിരുന്നത് കുടുംബത്തിനായിരുന്നു. കുടുംബം ജീവിതം ആരംഭിക്കുന്നതിന് മുമ്പ് എല്ലാം ബാലൻസ്ഡ് ആക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. സമാന്തയെ അറിയുന്നവർക്കെല്ലാം അറിയാം കുടുംബം അവൾക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് എന്നായിരുന്നു സുഹൃത്തിന്റെ വാക്കുകൾ.

അതേസമയം റിപ്പോർട്ടുകളോട് ഇതുവരേയും താരങ്ങൾ പ്രതികരിച്ചിട്ടില്ല. താരങ്ങളെ ബന്ധപ്പെടാൻ മാധ്യമങ്ങൾ ശ്രമിച്ചുവെങ്കിലും താരങ്ങൾ ഒഴിഞ്ഞു മാറുകയായിരുന്നു. ഈ വിഷയം നാഗ ചൈതന്യയുമായി ചർച്ച ചെയ്യുന്നത് ശരിയാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫ് മാധ്യമങ്ങളോട് പറഞ്ഞത്. സമാന്തയും മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയായിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ 2017 ലായിരുന്നു സമാന്തയും നാഗ ചൈതന്യയും വിവാഹിതർ ആകുന്നത്.

Advertisement