Home Entertainment

സീമ ജി നായർക്ക് സാമ്പത്തികമായി എന്തോ ഉഡായിപ്പുണ്ട്, അധോലോക ബന്ധമുണ്ട് എന്നൊക്കെ പറഞ്ഞു നടക്കുന്നവരോട് നടൻ മനോജ് നായർക്ക് പറയാനുള്ളത്

611

നിരവധി സീരിയലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട സിനിമ സീരിയൽ താരമായി മാറിയ നടനാണ് മനോജ് നായർ. പ്രമുഖ സിനിമാ സീരിയൽ നടി ബീനാ ആന്റണിയുടെ ഭർത്താവ് കൂടിയാണ് മനോജ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ മനോജിന് യൂട്യൂബ് ചാനലും ഉണ്ട്.

അടുത്തിടെ മനോജ് പങ്കുവെച്ച ഒരു വീഡഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. പ്രമുഖനടി സീമ ജി നായരെ കുറിച്ചായിരുന്നു ആ വീഡിയോ. സീമ ജി നായർ അധോലോക ചാരിറ്റി, മദർ തെരേസ എന്ന ക്യാപഷനോടെ ആയിരുന്നു മനോജ് വീഡിയോ പോസ്റ്റ് ചെയ്തത്.

Advertisements

Also Read
പ്രണയം തുടങ്ങിയത് വൈശാലിയിലെ ചുംബന രംഗത്തോടെ, പത്ത് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം, പിന്നെ സുപർണയുടെയും സഞ്ജയുടെയും ജീവിതത്തിൽ സംഭവിച്ചത്

അടുത്തിടെയായി പുതിയ വീഡിയകളൊന്നും ചെയ്തിരുന്നില്ല. അതിനുള്ളൊരു മാനസികാ അസ്ഥയിൽ ആയിരു ന്നില്ല താൻ. രമേശ് വലിയശാല ഉൾപ്പടെയുള്ള പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വിയോഗത്തിൽ വല്ലാതെ തളർന്ന് പോയിരുന്നു.

അടുത്തിടെ ഒരു സുഹൃത്ത് വിളിച്ചപ്പോൾ സീമ ജി നായരെ കുറിച്ച് ചോദിച്ചെന്നും വീഡിയോയുടെ തുടക്കത്തിൽ മനോജ് പറയുന്നു. മനോജിന്റെ വാക്കുകൾ ഇങ്ങനെ:

സീമയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും, അധോലോക ബന്ധമുണ്ട് എന്നൊക്കെ കേട്ടതിനെ കുറിച്ചായിരു ന്നു സുഹൃത്ത് പറഞ്ഞത്. എന്ത് പോസിറ്റീവ് കണ്ടാലും ആളുകൾ നെഗറ്റീവ് പറയാറില്ലേ, എനിക്ക് അറിയാവുന്ന സീമയ്ക്ക് അത്തരത്തിലൊരു ബന്ധവുമില്ല.

ഒരു അധോലോകവുമില്ല, അവരുടെ മനസ്സ് അങ്ങനെയാണ്. ആരുടെയെങ്കിലും വേദന കണ്ടാൽ സ്വന്തം വേദന പോലെ കരുതുന്നയാളാണ്. സീമയുടെ കാര്യം എനിക്ക് വ്യക്തമായി അറിയം, അവർക്ക് ഇല്ലീഗൽ കണക്ഷൻസ് ഒന്നുമില്ല.

സീമ വളരെ സ്ട്രയിറ്റ് ഫോർവേഡാണ്. സീമയുടെ കാര്യങ്ങളും അങ്ങനെ തന്നെയാണ് സുതാര്യമാണ്. ചാറ്റ് ചെയ്യുന്നതിനിടെ സീമയോടും ഞാൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. വിഷമത്തോടെയാണ് പറഞ്ഞത്. ഇതിൽ എനിക്ക് വലിയ അത്ഭുതമൊന്നുമില്ല മനു, എന്റടുത്ത് ഒന്ന് രണ്ട് പേര് പറഞ്ഞിട്ടുണ്ട്.

Also Read
അന്നു മുതലെ ഞാൻ ശ്രീറാം ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു: തുറന്ന് പറഞ്ഞ് റെബേക്ക സന്തോഷ്

പിന്നെ തൃശ്ശൂർ എനിക്ക് നേരിലറിയാവുന്ന ഒരാൾപോലും ഒരാർടിസ്റ്റിനോട് എന്നെക്കുറിച്ച് അങ്ങനെ പറഞ്ഞു. സീമയ്ക്ക് സാമ്പത്തികമായി എന്തോ ഉഡായിപ്പുണ്ട്. ആദ്യം കേട്ടപ്പോൾ എനിക്ക് വിഷമം തോന്നിയിരുന്നു. ആളുകൾ എന്തെങ്കിലും ഇതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല.

ഞാൻ എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്. എന്റെ കാര്യത്തിൽ എന്തെങ്കിലും ക്രമക്കേടുകളോ മറ്റോ ഉണ്ടെങ്കിൽ ആർക്ക് വേണമെങ്കിലും പരിശോധിക്കാം. എനിക്ക് ദൈവത്തെ മാത്രമേ എല്ലാം ബോധിപ്പി ക്കേണ്ടത് ഉള്ളൂ എന്നായിരുന്നു സീമ പറഞ്ഞത്. അത് ശരിയാണ്. ശരണ്യയുടെ കാര്യത്തിൽ ഒക്കെയായാണ് സീമയെ ഒരുപാട് പേർ അറിഞ്ഞത്.

മോളെപ്പോലെ ശരണ്യയെ സംരക്ഷിച്ചു. ശരണ്യ മരിച്ച് എത്ര ദിവസം സീമ അവിടെ താമസിച്ചു, അവിടെ എല്ലാത്തിലും പ്രധാനിയായി സീമയുണ്ടായിരുന്നു. ശരണ്യയുടെ അമ്മയെ ആശ്വസിപ്പിക്കാനും, ചടങ്ങുകൾ നടത്താനുമെല്ലാമായി സീമ അവിടെ തുടരുകയായിരുന്നു. മോനോട് ഞാൻ ചോദിച്ചു, അവിടെ നിന്നോളൂ, എനിക്ക് കുഴപ്പമില്ലെന്നാണ് മകൻ പറഞ്ഞതെന്ന് സീമ എന്നോട് പറഞ്ഞിരുന്നുവെന്ന് മനോജ് പറയുന്നു.

ശരണ്യയ്ക്കും കുടുംബത്തിനും വേണ്ടി ചെയ്യുന്ന അർപ്പണമാണ് അത്. സീമയ്ക്ക് പണ്ട് ഞാൻ മദർ തെരേസ എന്ന് പേരിട്ടിരുന്നു. അത് കേൾക്കുമ്പോൾ സീമ ചിരിക്കും. പാവങ്ങളുടെ മദർ തെരേസയെന്ന് എന്ന് ഞാൻ വിളിക്കാറുണ്ടായിരുന്നു. തന്റെ വ്യക്തി ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളിൽ സീമ ആശ്വാസമേകിയിരുന്നു എന്നും മനോജ് പറയുന്നു.

Also Read
യാത്രയിലുടനീളം സർവ്വശക്തൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും നൽകട്ടെ! പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ താരങ്ങൾ

Advertisement