പ്രണയം തുടങ്ങിയത് വൈശാലിയിലെ ചുംബന രംഗത്തോടെ, പത്ത് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം, പിന്നെ സുപർണയുടെയും സഞ്ജയുടെയും ജീവിതത്തിൽ സംഭവിച്ചത്

31282

ഭരതൻ എന്ന ക്ലാസ്സിക് സംവിധായകൻ എംടിയുടെ രചനയിൽ ഒരുക്കിയ വൈശാലിയും പി പത്മരാജൻ എന്ന സൂപ്പർ സംവിധായകൻ എഴുതി സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വനും മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ പെട്ട സിനിമകളാണ്. ഈ രണ്ടു ചിത്രങ്ങളിലും നായകയായി എത്തി മലയാളി മനസ്സിനെ കീഴടക്കിയ താരമാണ് സുപർണ ആനന്ദ്.

പി പത്മരാജൻ സംവിധാനം ചെയ്ത അവസാന ചലച്ചിത്രം കൂടിയാണ് ഞാൻ ഗന്ധർവ്വൻ. നിതീഷ് ഭരദ്വാജ്, സുപർണ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു വൈശാലി. ഇതിലും നായിക സുപർണ ആയിരുന്നു.

Advertisements

എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത് 1988ൽ പുറത്തിറങ്ങിയ വൈശാലി എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലൂടെ ഋഷ്യശൃംഗനും വൈശാലിയും മലയാളികളുടെ ഉള്ളിൽ കടന്നു കൂടി.

Also Read
ഈ കിടപ്പ് കാണാൻ എന്തൊരു കമ്പിയാണ് എന്ന് പറയുന്നതിൽ എന്താ കുഴപ്പം, ഇതൊക്കെ അനിവാര്യം ആണെന്ന് സ്വാസിക

ഋഷ്യശൃംഘനായി സഞ്ജയ് മിത്രയും വൈശാലിയായി സുപർണ ആനന്ദും ആയിരുന്നു ചിത്രത്തിൽ എത്തിയത്. ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ എല്ലാം അക്കാലത്ത് സൂപ്പർഹിറ്റ് ആയിരുന്നു.വൈശാലി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് സഞ്ജയ് മിത്രയും സുപർണ ആനന്ദും ആദ്യമായി നേരിൽ കാണുന്നത്.

ചിത്രത്തിൽ തുടങ്ങിയ സൗഹൃദം പിന്നീട് ദൃഢമായി. പിന്നാട് പ്രണയമായി മാറി. പ്രണയം ഒടുവിൽ വിവാഹത്തിൽ എത്തി. വൈശാലിയിൽ അഭിനയിക്കാനായി എത്തുമ്പോാൾ സുപർണയ്ക്ക് 16 വയസ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു. സഞ്ജയ് മിത്രയ്ക്ക് ആകട്ടെ പ്രായം 22. വൈശാലിയിലെ ചുംബന സീനാണ് ആദ്യം ഷൂട്ട് ചെയ്തത്.

ഇങ്ങനെ ചുംബിക്കണമെന്ന് സുപർണയ്ക്കും സഞ്ജയ്ക്കും ആശങ്കയുണ്ടായിരുന്നു. ചുംബന സീൻ ശരിയാകാൻ ഏതാണ്ട് അഞ്ച് ടേക്ക് എടുത്തു എന്നാണ് പിന്നീട് സുപർണയും സഞ്ജയ് മിത്രയും പറഞ്ഞിട്ടുള്ളത്. പത്ത് വർഷക്കാലത്തെ കടുത്ത പ്രണയത്തിനൊടുവിലാണ് സഞ്ജയിയും സുപർണയും വിവാഹിതർ ആകുന്നത്.

എന്നാൽ, 2007 ൽ ഇരുവരും വേർപിരിഞ്ഞു. ശേഷം രണ്ട് പേരും വേറെ വിവാഹം കഴിച്ചു. ഒത്തുപോകാൻ സാധിക്കാതെ വന്നപ്പോൾ ആണ് ബന്ധം വേർപ്പെടുത്തിയതെന്ന് ഇരുവരും തുറന്നുപറയുന്നു.സുപർണയ്ക്കും സഞ്ജയ് മിത്രയ്ക്കും രണ്ട് ആൺമക്കളുണ്ട്. ഇരുവരും സുപർണയ്ക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.

Also Read
അന്ന് രാത്രി കണ്ട ആ കാഴ്ചയാണ് എന്നെ മാറ്റിയത്; സിനിമയും മോഡലിംഗും ഉപേക്ഷിച്ച് ഹിജാബ് ധരിക്കാനുണ്ടായ കാരണം വെളിപ്പെടുത്തി നടി സനാ ഖാൻ

വിവാഹമോചിതരായി എങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. സഞ്ജയ് മിത്രയുടെ കുട്ടികളുടെ അമ്മയാണ് താനെന്നും വിവാഹമോചനത്തിനു ശേഷവും നല്ല സുഹൃത്തുക്കളായി തുടരുക ആണെന്നും സുപർണ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Advertisement