യാത്രയിലുടനീളം സർവ്വശക്തൻ നിങ്ങൾക്ക് നല്ല ആരോഗ്യവും സന്തോഷവും വിജയവും നൽകട്ടെ! പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ താരങ്ങൾ

54

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് സിനിമാ താരങ്ങൾ. നടന്മാരായ മോഹൻലാൽ, മമ്മൂട്ടി, നടനും എംപിയുമായ സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ തുടങ്ങിയവർ മോദിക്ക് ആശംസകൾ നേർന്ന് രംഗത്തെത്തി.

Advertisements

‘നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാൾ ആശംസകൾ. അങ്ങയുടെ യാത്രയിൽ ഉടനീളം സർവ്വേശ്വരൻ ആരോഗ്യവും സന്തോഷവും വിജയവും നൽകട്ടെ’, മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു.

നടൻ മമ്മൂട്ടിയും പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്നു. കൂടാതെ ചിരഞ്ജീവി, മഹേഷ് ബാബു,കങ്കണ റണൗട്ട്, ഹേമ മാലിനി, കിരൺ ഖേർ, പവൻ കല്ല്യാൺ , രവി തേജ എന്നിങ്ങനെ നിരവധി പേര് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദിയുടെ ജന്മദിനത്തിന് മുന്നോടിയായി, രാജ്യവ്യാപകമായി നടക്കുന്ന കോവിഡ് -19 പ്രതിരോധ കുത്തിവയ്പ്പ് ത്വരിതപ്പെടുത്തുന്നതിന് സംഘടിതമായ ശ്രമങ്ങള്‍ നടത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, മോദിയുടെ 71 -ാം ജന്മദിനം ബിജെപി പ്രവര്‍ത്തകര്‍ രാജ്യമെങ്ങും ആഘോഷിക്കുന്നു. സെപ്തംബര്‍ 17 മുതല്‍ ഒക്ടോബര്‍ 7 വരെ (2001 ല്‍ ആദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്ത ദിവസം)യുള്ള ദിവസങ്ങളില്‍ ‘സേവാ ഓര്‍ സമര്‍പ്പന്‍ അഭിയാന്‍’ ആചരിക്കാനാണ് പാര്‍ട്ടി തീരുമാനം.

Advertisement