ഇതൊന്നും തമാശയായി കാണാൻ പറ്റില്ല, ഭാര്യയും അറിയണം ഉപ്പും മുളകും സെറ്റിൽ ബിജു സോപാനം എന്നോട് ചെയ്യുന്ന വഞ്ചന; നിഷ സാരംഗിന്റെ വെളിപ്പെടുത്തൽ

488

കണ്ണീർ സീരിയലുകളിൽ നിന്ന് മാറി കുടുംബത്തിലെ കളിചിരികളും കൊച്ചു കൊച്ചു പിണക്കങ്ങളും കോർത്തിണക്കി അവതരിപ്പിക്കുന്ന പരമ്പരയാണ് ഫ്‌ലവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും. ഈ സീരിയലിന്റെ പ്രേക്ഷകരായി യുവാക്കളും ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇതാണ് ഈ പരമ്പരയുടെ വിജയവും.

Advertisements

ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. പരമ്പരയെ നയിക്കുന്നത് കുടുംബത്തിലെ നീലുവും ബാലുവും എന്ന കഥാപാത്രങ്ങൾ ആണ്. നീലുവിനെ അവതരിപ്പിക്കുന്നത് നടി നിഷ സാരംഗ് ആണ്. ബാലുവിനെ അവതരിപ്പിക്കുന്നത് നടൻ ബിജു സോപാനവും. ഇപ്പോൾ ഉപ്പും മുളകും സെറ്റിലെ ബിജുവിന്റെ വഞ്ചനയെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി നിഷ സാരംഗ്.

Also read: എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ദുഖങ്ങളും എല്ലാം പങ്കുവച്ചിരുന്നത് ഇവിടെ ആണ്: അകമല ധർമ്മ ശാസ്താ ക്ഷേത്രവും താനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ

ഒപ്പം മക്കളായി അവതരിപ്പിക്കുന്നവരെ കുറിച്ചും നിഷ മനസ് തുറക്കുന്നുണ്ട്. ബിജു ചേട്ടൻ എന്നോട് ചെയ്യുന്ന വഞ്ചന എന്ന് തന്നെ പറയണം. തമാശയായി കാണാൻ പറ്റില്ല. ഇത് കേട്ട് അദ്ദേഹത്തിന്റെ ഭാര്യ മനസ്സിലാക്കണമെന്നും പറഞ്ഞുകൊണ്ടാണ് നടി അക്കാര്യം വെളിപ്പെടുത്തുന്നത്. ലൊക്കേഷനിൽ എന്തെങ്കിലും കഴിക്കാൻ കൊണ്ടു വന്നാൽ, ബിജു ചേട്ടൻ കൊണ്ടുവരുന്ന സാധനങ്ങൾ ആരെയും കാണിക്കാതെ മറച്ച് തിന്നും.

അതേ സമയം എന്റെ സാധനങ്ങൾ ആണെങ്കിൽ പരസ്യമായി അദ്ദേഹം എടുത്ത് തിന്നതിന് ശേഷം മറ്റുള്ളവർക്കും എടുത്ത് കൊടുക്കും. ഇത് കേട്ട് ബിജു ചേട്ടൻ ഈ ശീലം നിർത്തുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കേട്ട് നല്ലത് എന്തെങ്കിലും കൊടുത്തു വിടുമല്ലോ. അങ്ങനെ ഒരു പ്രതീക്ഷയും ഉഉണ്ടെന്നും നടി കൂട്ടിച്ചേർത്തു. ശരിയ്ക്ക് ഞാൻ കൊണ്ടുവരുന്ന സാധനങ്ങൾ പൊതുവെ എല്ലാവർക്കും കൊടുക്കാറുണ്ട്.

എന്നാൽ കൊടുക്കാൻ പറ്റാത്ത ചില വിലകൂടിയ സാധനങ്ങളും ഉണ്ടെന്ന് നിഷ നർമം കലർത്തി പറഞ്ഞു. പരമ്പരയിലെ മറ്റ് കഥാപാത്രങ്ങളാണ് മുടിയനും ശിവാനിയും. ഇവരെ കുറിച്ചും നിഷ പറയുന്നുണ്ട്. ഒന്നിലും ശ്രദ്ധ ഇല്ലാത്ത ആളാണ് മുടിയൻ എന്നാണ് നിഷ പറയുന്നത്. സ്വന്തം വസ്ത്രങ്ങൾ ഏതാണെന്ന് പോലും മുടിയന് ശ്രദ്ധ ഉണ്ടാവാറില്ല.

മറ്റുള്ളവരുടെ ബനിയൻ ഒക്കെ മാറി ഇടുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നിഷ വെളിപ്പെടുത്തി. ശിവാനി എപ്പോഴും തല കുലുക്കി കൊണ്ടാണ്. എന്ത് ചോദിച്ചാലും തല കുലുക്കി മാത്രമേ മറുപടി പറയൂ, എന്നിട്ടൊരു ചിരിയും ഉണ്ടാവുമെന്നും നടി കൂട്ടിച്ചേർത്തു. അതുപോലെ മറ്റ് കഥാപാത്രങ്ങളായ ലച്ചുവിനെയും കേശുവിനെയും പാറുവിനെയും കുറിച്ചും നിഷ പറയുന്നുണ്ട്. ലച്ചു എപ്പോഴും എവിടെയെങ്കിലും ചുരുണ്ടു കൂടി ഇരിയ്ക്കും. തണുപ്പ് സഹിക്കാൻ പറ്റാത്ത ആളാണ്.

എപ്പോഴും പുതപ്പ് മൂടിപ്പുതച്ച് ഇരിക്കുന്ന സ്വഭാവക്കാരിയാണെന്ന് നിഷ പറയുന്നു. എന്നാൽ കേശു എല്ലാത്തിലും നല്ല ധാരണയുള്ള കുട്ടിയാണ്. അവൻ എന്തിനാണ് വന്നത്, എന്താണ് ചെയ്യുന്നത് എന്നൊക്കെ കൃത്യമായി അറിയാം. എന്തും ആലോചിച്ചേ ചെയ്യൂ, എന്നാൽ ഇടയ്ക്ക് കോമഡിയും മണ്ടത്തരങ്ങളും എല്ലാം ഉണ്ടാവുമെന്നും നിഷ വെളിപ്പെടുത്തി.

Also read : അങ്ങനെയൊരു രൂപത്തിൽ കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു, ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല അവിടെ കണ്ടത്; മോഹൻലാൽ പറയുന്നു

അതേസമയം പാറു മഹാ വികൃതിക്കാരിയാണ്. എന്ത് സാധനം വാങ്ങിയാലും പാക്കറ്റോടെ അവൾക്ക് വേണം. അതാണ് ശീലമെന്നും നിഷ കൂട്ടിച്ചേർത്തു. ഉപ്പും മുളകും കുടുംബത്തിലെ എല്ലാവരുടെയും സ്വഭാവം അറിഞ്ഞ സന്തോഷത്തിലാണ് ആരാധകരും. നിഷയുടെ വാക്കുകൾ നിമിഷ നേരം കൊണ്ടാണ് ആരാധകരും ഏറ്റെടുത്തത്.

Advertisement