ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ; സാധാരണ ലുക്കിലെത്തിയ പ്രണവിനോട് ആരാധകർ

143

താരരാജാവ് മോഹൻലാൽ എന്ന പേര് കേൾക്കുമ്പോൾ ലഭിക്കുന്ന കൈയ്യടിയും ആരവങ്ങളും ഒരൽപ്പം പോലും കുറയാതെ ലഭിക്കുന്നുവെങ്കിൽ അത് മറ്റാരുമല്ല, താരപുത്രൻ പ്രണവ് മോഹൻലാൽ ആണ്. എന്നാൽ താരപുത്രൻ എന്ന ലേബൽ പൊളിച്ചെഴുതി സിനിമയിൽ തന്റേതായ ഒരിടം പ്രണവ് മോഹൻലാലിന് നിഷ്പ്രയാസം സാധിച്ചിട്ടുണ്ട്. അതിന് തെളിവാണ് ഹൃദയം എന്ന ചിത്രം.

Advertisements

ഹൃദയത്തിൽ പ്രണവിന് ലഭിച്ച കൈയ്യടികൾ താരരാജാവിന്റെ പുത്രനെന്ന പേരിലായിരുന്നില്ല. മറിച്ച് ചിത്രത്തിലെ അഭിനയ മികവിനുള്ള കൈയടികൾ തന്നെയായിരുന്നു. വർഷങ്ങളുടെ ഇടവേളകളിൽ മാത്രം ചിത്രങ്ങളിൽ എത്തുന്ന പ്രണവിന് ആരാധകരും ഒട്ടനവധിയാണ്. താരത്തിന്റെ വിശേഷങ്ങളും മറ്റും അറിയാൻ താത്പര്യമുള്ളവരാണ് ആരാധകർ.

Also read; അങ്ങനെയൊരു രൂപത്തിൽ കണ്ടപ്പോൾ വല്ലാതെ സങ്കടം വന്നു, ഒരിക്കലും പ്രതീക്ഷിക്കാവുന്ന ശ്രീനിവാസനെയായിരുന്നില്ല അവിടെ കണ്ടത്; മോഹൻലാൽ പറയുന്നു

അപൂർവ്വമായാണ് താരം സോഷ്യൽമീഡിയയിലും മറ്റും പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ വല്ലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങളാകട്ടെ തീപോലെ പെടുന്നനെ കത്തിപ്പടരുകയും ചെയ്യും. താരത്തിന്റെ സാഹസിക യാത്രകൾ കണ്ട് ‘മല്ലു സ്‌പൈഡർമാൻ’ എന്നാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് തന്നെ. സാഹസിക യാത്രകളുടെ വീഡിയോയും ചിത്രങ്ങളും താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്.

ഇപ്പോഴിതാ പതിവുപോലെ പ്രണവ് പങ്കുവച്ച പുതിയ ഫോട്ടോയും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധനേടുന്നത്. യാത്രയ്ക്ക് ശേഷമുള്ള ഉ•േഷം എന്ന ക്യാപ്ഷനോടെയാണ് പ്രണവ് ചായകുടിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു കോഫി ഷോപ്പിൽ എപ്പോഴത്തെയും പോലെ സാധരണ ലുക്കിൽ തന്നെയാണ് താരം എത്തിയിരിക്കുന്നത്. പിന്നാലെ അതിശയം നിറഞ്ഞ കമന്റുമായി ആരാധകരും രംഗത്തെത്തി.

ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ ആണല്ലോ പ്രണവ് എന്നാണ് ഭൂരിഭാഗം ആളുകളും കുറിച്ചിരിക്കുന്നത്. എന്തൊരു മനുഷ്യൻ ആണ് ഇതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ‘ഈ അവസരത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല എങ്കിലും ഹാപ്പി ഓണം ആശംസകൾ, മകനെ മടങ്ങി വരൂ, അങ്ങനെ വർഷങ്ങൾക്കുശേഷം ഒരു ഫോട്ടോ കാണാൻ സാധിച്ചു, നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ’, എന്നിങ്ങനെ പോവുന്നു ചിത്രത്തിന് താഴെ കമന്റുകൾ.

Also read; ഇതൊന്നും തമാശയായി കാണാൻ പറ്റില്ല, ഭാര്യയും അറിയണം ഉപ്പും മുളകും സെറ്റിൽ ബിജു സോപാനം എന്നോട് ചെയ്യുന്ന വഞ്ചന; നിഷ സാരംഗിന്റെ വെളിപ്പെടുത്തൽ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്റേതായി ഒടുവിൽ തീയ്യേറ്ററിലെത്തിയ ചിത്രം. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Advertisement