Home Entertainment Celebrities

എന്തിനാടീ അയാളെ അവിടെ പിടിച്ചുവെച്ചിരിക്കുന്നത്, ഒന്ന് വിട്ടുതന്നാലെന്താ; മമ്മൂട്ടിയുടെ ഭാര്യയായതിന്റെ പേരിൽ സുലു നേരിട്ട ഭീഷണി കോളുകൾ

3786

സൗന്ദര്യവും യുവത്വവും നിലനിർത്തി ആരാധകരെ ഓരോ തവണയും ഞെട്ടിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടിയാണ് താരം. പ്രായം 71 കഴിഞ്ഞിട്ടും യുവാക്കളെ പോലും കടത്തിവെട്ടിയാണ് മമ്മൂട്ടി സിനിമാ ലോകത്ത് മുൻപോട്ട് കുതിക്കുന്നത്. സിനിമാ മേഖലയിലെ യുവാതാരങ്ങൾക്ക് മികച്ച മാതൃക കൂടിയാണ് മമ്മൂട്ടി. ഓണത്തിന്റെ ഉത്രാടം നാളിലാണ് മമ്മൂട്ടി തന്റെ പിറന്നാൾ ആഘോഷിച്ചത്.

Advertisements

അർധരാത്രി തന്നെ മമ്മൂട്ടിയുടെ വീടിന് മുമ്പിൽ ആശംസകൾ നേരാൻ നിരവധി പേർ തടിച്ച് കൂടിയിരുന്നു. വീടിന് മുൻപിലെത്തുന്ന ഒരു ആരാധകനെ പോലും താരം നിരാശരാക്കാറില്ല. പിറന്നാൾ ആശംസ അറിയിക്കാനെത്തുന്നവർക്ക് തിരികെ നന്ദി പറയാനും നടൻ മടി കാണിക്കാറില്ല. അമ്പത് വർഷമായി ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമാണ് മമ്മൂട്ടി.

Also read; ഭാര്യയും മൂന്ന് മക്കളുമുണ്ട്, അവരെ കേരളത്തിൽ ഒളിപ്പിച്ച് താമസിപ്പിച്ചിരിക്കുകയാണ്; മനസ് തുറന്ന് ആര്യ

ഇതിനോടകം ഒട്ടനവധി മനോഹര കഥാപാത്രങ്ങൾ ആരാധകർക്ക് താരം സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടി എന്ന നടന് പകരം വെയ്ക്കാൻ ആരും ഇല്ലെന്ന് തന്നെ വേണം പറയാൻ. തന്റെ എഴുപത്തൊന്നാം വയസിലും ഒരു ദിവസം പോലും ഒഴിവില്ലാതെ തന്റെ ജോലിയിൽ മുഴുകുന്ന താരം കൂടിയാണ് മമ്മൂട്ടി. ഇപ്പോഴും സിനിമകൾ ചെയ്യാനും പുതിയ കഥാപാത്രങ്ങൾ ചെയ്യാനും പുതിയ ടെക്‌നീഷ്യന്മാർക്കൊപ്പം പ്രവർത്തിക്കാനും തനിക്ക് അടങ്ങാത്ത ആഗ്രഹമാണെന്ന് മമ്മൂട്ടി പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

താരത്തിന്റെ ഈ വാക്കുകൾ ഏറെ വൈറലായിരുന്നു. അഭിനയത്തിനുള്ള അഭിനിവേശം പോലെ പ്രിയമാണ് താരത്തിന് തന്റെ കുടുംബവും. വിവാഹം കഴിഞ്ഞ് ഏഴാം നാൾ മുതൽ സിനിമയിൽ അഭിനയിക്കാൻ എത്തിയതും വാർത്തകളിൽ ഇടംനേടിയിരുന്നു. എന്നാൽ ജോലിയോടൊപ്പം താരം തന്റെ കുടുംബത്തെയും അതുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. എത്ര തിരക്കുണ്ടെങ്കിലും കുടംബത്തോടൊപ്പം ചെലവഴിക്കാനും താരം സമയം കണ്ടെത്താറുണ്ട്.

സിനിമയിലെത്തി നായകനായി എത്തിയ നാൾ മുതൽ താരത്തിന് ആരാധകനേക്കാൾ അധികം ഉള്ളത് ആരാധികമാർ തന്നെയായിരുന്നു. 1979ലായിരുന്നു താരം വിവാഹിതനായത്. സുൽഫത്താണ് മമ്മൂട്ടിയുടെ ജീവിത പങ്കാളിയായത്. വീട്ടുകാർ കണ്ട് ഇഷ്ടപ്പെട്ട് നടത്തിയ അറേഞ്ച് മാര്യേജ് തന്നെയായിരുന്നു. മമ്മൂട്ടിയുടെ ഭാര്യയായ ശേഷം അദ്ദേഹത്തിന്റെ ആരാധികമാരിൽ നിന്നും സുൽഫത്തിന് ഭീഷണികോളുകൾ എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു.

അവയെ കുറിച്ചെല്ലാം മമ്മൂട്ടിയും സുൽഫത്തും ആരാധകർക്ക് മുൻപിൽ മനസ് തുറന്നിരുന്നു. ഇപ്പോൾ വീണ്ടും ഈ വാക്കുകൾ ചർച്ചയാവുകയാണ്. ‘രാവിലെ കൃത്യ സമയത്ത് ഓഫീസിൽ പോയി വൈകിട്ട് കൃത്യ സമയത്ത് തിരിച്ച് വരുന്നത് പോലുള്ള ജീവിതമായിരുന്നെങ്കിലെന്ന് സുലുവിന് ആഗ്രഹമുണ്ട്. ഭർത്താവിനെ കാണാൻ കിട്ടാത്തതിൽ ഏത് ഭാര്യയ്ക്കും വിഷമമുണ്ടാകില്ലേ. എത്ര തിരക്കായാലും ആഴ്ചയിൽ ഒരിക്കൽ ഞാൻ വീട്ടിലെത്തുമെന്നാണ് മമ്മൂട്ടി തന്റെ കുടുംബ ജീവിതത്തെ കുറിച്ച് പറഞ്ഞത്.

Also read; ‘പ്രണവിന് അഭിനയത്തോട് താല്‍പര്യമില്ല; നിര്‍ബന്ധിച്ചാണ് അഭിനയിപ്പിക്കുന്നത്’; മക്കള്‍ക്ക് ആവോളം സ്വാതന്ത്യം നല്‍കുന്നുണ്ട് എന്നും മോഹന്‍ലാല്‍

‘പിന്നെ എവിടെയായാലും വീട്ടിലേക്ക് ഒരു ഗുഡ്‌നൈറ്റ് കോളും വേക്കപ്പ് കോളുമുണ്ടാകും. പലപ്പോഴായി ആരാധികമാരുടെ കോളുകൾ വരാറുണ്ട്. ഇടയ്ക്കിടെയ്ക്ക് ഇതുപോലെ കോളുകൾ വരും. ഇടയ്ക്ക് ചിലർ സുലുവിനെ വിളിച്ച് ഭീഷണിപ്പെടുത്തും. എന്താടീ അയാളെ അവിടെ പിടിച്ചുവെച്ചിരിക്കുന്നത്. ഒന്നിങ്ങ് വിട്ടുതന്നാലെന്താ എന്നൊക്കെ അവർ സുലുവിനോട് ചോദിച്ചിരുന്നുവെന്നും മമ്മൂട്ടി വെളിപ്പെടുത്തുന്നു. ഇതൊക്കെ സിനിമയുടെ ഭാഗമല്ലേ… ഞങ്ങൾ അതൊക്കെ നിസാരമായി കളയുമെന്നും താരം കൂട്ടിച്ചേർത്തു.

Advertisement