സ്റ്റേജിൽ അമ്മയുടെ പാട്ട് ആലപിച്ച് സിതാരയുടെ മകൾ; വിധികർത്താവായി അമ്മ, അതിഥിയായി അച്ഛൻ, അമ്മയുടെ മകൾ തന്നെ എന്ന് ആരാധകർ

1488

കലോൽസവ വേദിയിൽ നിന്നും സിനിമാ പിന്നണി ഗാനാലാപന രംഗത്തെത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് സിതാര കൃഷ്ണ കുമാർ. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് ഇപ്പോൾ മലയാള സിനിമയിലെ പാട്ടിന്റെ വസന്തമായി മാറിയിരിക്കുകയാണ് സിതാര.

റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമായ സിതാരയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് ഒരു പ്രത്യേക താൽപര്യമാണ്. ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ തന്റെ വിശേഷങ്ങൾ പങ്കുവെച്ച് സിതാര എത്താറുണ്ട്.

ഡോ. സജീഷിനെയാണ് സിതാര വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയവിവഹമായിരുന്നു ഇവരുടേത്. ഒരു മകളാണ് ഇവർക്ക് ഉള്ളത്. സായുമ്മ എന്ന് വിളിക്കുന്ന സാവൻ ഋതു ആണ് ഇവരുടെ മകൾ. ഇപ്പോൾ ഈ കൊച്ചുമിടുക്കി സൂപ്പർ ഫോർ വേദിയിൽ എത്തിയിരിക്കുകയാണ്.

സായും വേദിയിലേക്ക് വന്ന ഉടനെ തന്നെ വിധു പ്രതാപും ജോത്സ്‌നയും ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു ഈ കൊച്ചു മിടുക്കയെ കുഴക്കി എങ്കിലും പാട്ട് തുടങ്ങിയതോടെ ഫുൾ ഓൺ എനർജിയായി താരത്തിന്. പാട്ടുപാടി ഏവരെയും ഞെട്ടിക്കുക ആയിരുന്നു ഈ കൊച്ചു താരം.

മഴവിൽ മനോരമ തന്നെ അവരുടെ ഫേസ്ബുക്ക് പേജ് വഴി ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ധാരാളം ആളുകളാണ് ഇതിനു അടിയിൽ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് എത്തുന്നത്. അമ്മയുടെ മകൾ തന്നെ എന്നാണ് ഭൂരിഭാഗം മലയാളികൾക്കും അഭിപ്രായപ്പെടുന്നത്.

ഉയരെ എന്ന ചിത്രത്തിൽ സിത്താര പാടിയ നീ മുകിലോ എന്ന ഗാനമായിരുന്നു സായുമ്മ വേദിയിൽ പാടിയത്. പരിപാടിയുടെ ന്യൂ ഇയർ സ്‌പെഷ്യൽ എപ്പിസോഡിൽ ആയിരുന്നു സിത്താരയുടെ കുടുംബം അതിഥികളായി എത്തിയത്. ഇതിനു മുൻപ് വിധുപ്രതാപിന്റെ കുടുംബവും പരിപാടിയിൽ എത്തിയിരുന്നു.

സൂപ്പർ 4ന്റെ മറ്റു വിധികർത്താക്കളായ റിമി ടോമിയോടും ജ്യോത്സ്‌നയോടും വിധു പ്രതാപിനോടുമെല്ലാം സാവൻ ഋതു വിശേഷങ്ങൾ പങ്കുവച്ചു. അമ്മ വീട്ടിൽ എങ്ങനെയാണ് വഴക്കു പറയുമോ എന്നു ചോദിച്ചപ്പോൾ പാവം ആണെന്നായിരുന്നു മകളുടെ മറുപടി. ഇങ്ങനെ പറയാൻ പഠിപ്പിച്ചത് ആരാണെന്നുള്ള ചോദ്യത്തിന് അമ്മമ്മ ആണെന്ന് നിഷ്‌കളങ്കമായി സാവൻ മറുപടി പറഞ്ഞത് വേദിയിൽ ചിരി പടർത്തി.

മകൾ കൂടുതലും തന്റെ അമ്മയ്‌ക്കൊപ്പമാണെന്നും അതാണ് തന്റെ ഏറ്റവും വലിയ ആശ്വാസവും ധൈര്യവുമെന്ന് സിത്താര വേദിയിൽ പറഞ്ഞു. പാട്ട് റെക്കോർഡിങ്ങിനും മറ്റു സംഗീതപരിപാടികൾക്കുമൊക്കെയായി പുറത്തു പോകുന്നത് ആ ധൈര്യത്തിൽ തന്നെയാണെന്നും ഗായിക കൂട്ടിച്ചേർത്തു.

സിത്താരയുടെ അമ്മയും വേദിയിൽ വിശേഷങ്ങൾ പങ്കുവച്ചു. കുട്ടിക്കാലത്തെ സിത്താരെയെക്കാൾ ആക്ടീവ് ആണ് മകൾ സാവൻ ഋതുവെന്ന് അമ്മ പറഞ്ഞു. സാവൻ പാട്ട് പാടുന്നതിന്റെ വിഡിയോ സിത്താര പങ്കുവയ്ക്കാറുണ്ട്. സിത്താരയെ മകൾ പാട്ടു പഠിപ്പിക്കുന്നതിന്റെ ക്യൂട്ട് വിഡിയോ വൈറലായിരുന്നു.

പരിപാടിയിൽ സിതാരയുടെ ഭർത്താവ് ഡോ. സജീഷും പങ്കെടുത്തിരുന്നു. ആദ്യമായിട്ടാണ് ഒരു പബ്ലിക് പ്ലാറ്റ്‌ഫോമിൽ സിത്താരയുടെ ഭർത്താവ് സജീഷ് പങ്കെടുക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മുൻ ചെയർമാനായിരുന്നു ഡോ. സജീഷ്.

ഇപ്പോൾ ഇടം എന്ന സംരംഭത്തിന്റെ നടത്തിപ്പുകാരനും എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലെ കാർഡിയോളജിസ്റ്റുമാണ് സജീഷ്. എന്തായാലും ഇവരുടെ കുടുംബവിശേഷങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഈ എപ്പിസോഡ് ഇതിനോടകം നിരവധി ആളുകളാണ് കണ്ടു കഴിഞ്ഞത്.