സഹോദരിമാർക്ക് ഒപ്പമുള്ള ചിത്രവുമായി അഹാന കൃഷ്ണകുമാർ; ചിത്രത്തിന് കല്യാണി പ്രിയദർശൻ ഇട്ട കമന്റ് കണ്ടോ

91

നടൻ കൃഷ്ണകുമാറിന്റേത് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് . സോഷ്യൽ മീഡിയയിൽ സജീവമാണ് കൃഷ്ണ കുമാറും മക്കളും. അച്ഛന് പിന്നാലെ മകൾ മൂത്തമകൾ അഹാനയും സിനിമയിൽ എത്തിയിട്ടുണ്ട്.

2014ൽ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആണ് അഹാന മലാല സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നായികയായി ചുവട് ഉറപ്പിച്ച താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ യുവതാരങ്ങളിൽ പ്രധാനിയായി മാറുകയായിരുന്നു, അഹാനയെ പോലെ തന്നെ അനിയത്തിമാരു പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

Advertisements

ട്രാവൻകൂർ സിസ്റ്റേഴ്‌സ് എന്നാണ് ഇവരെ അറിയപ്പെടുന്നത്. സഹോദരിമാരുടെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൃഷ്ണ സിസ്റ്റേഴ്‌സിന്റെ പുതിയ ചിത്രമാണ്. ഷൂട്ടിങ്ങും ക്വാറന്റൈൻ ദിനങ്ങൾക്കുമെല്ലാം ശേഷം തിരികെ വീട്ടിലെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണകുമാർ.

അഹാനയുടെ ചിത്രത്തിന് കമന്റുമായി നടി കല്യാണി പ്രിയദർശനും എത്തിയിട്ടുണ്ട്. മൂന്നു സഹോദരിമാരുമായുള്ള ചിത്രം കാണുമ്‌ബോൾ തനിക്കും സഹോദരിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം തോന്നുന്നു എന്നാണ് കല്യാണി കമന്റ് ചെയ്തിരിക്കുന്നത്. അഹാനയുടെ ചിത്രത്തിനോടൊപ്പം കല്യാണിയുടെ കമന്റും വൈറലായിട്ടുണ്ട്. കല്യാണിയുടെ കമന്റിന് മറുപടിയും അഹാന നൽകിയിട്ടുണ്ട്.

അനുജത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമുള്ള ചിത്രമാണ് അഹാന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ ചിത്രത്തിനാണ് കല്യാണിയുടെ കമന്റ്. മൂന്നു സഹോദരിമാരുമായുള്ള ചിത്രം കാണുമ്പോൾ തനിക്കും സഹോദരിമാർ ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് കല്യാണി.

അഹാനയുടെ പോസ്റ്റിന് കല്യാണി ഇട്ട കമന്റ്. ഇമോജികൾ കൊണ്ട് അഹാന മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും രണ്ടു മക്കളിൽ ഒരാളാണ് കല്യാണി. ഒപ്പമുള്ളയാൾ സഹോദരനാണ്. അഹാനയുടെ വീട്ടിലാകട്ടെ നാല് പെൺകുട്ടികൾ.

2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ കല്യാണി മലയാള സിനിമാ രംഗത്ത് കാൽവയ്പ്പു നടത്തിക്കഴിഞ്ഞു. അതിനും മുൻപ് വേഷമിട്ട മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം സംവിധാനം ചെയ്തത് അച്ഛൻ പ്രിയദർശനാണ്.

അഹാനയെ പോലെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ് കല്യാണി പ്രിയദർശനും. 2020 ൽ പുറത്തിറങ്ങിയ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിലെത്തിൽ ചുവട് വെച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്.

അച്ഛൻ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരയ്ക്കാറാണ് കല്യാണിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. പ്രണവ് മോഹൻലാലിന്റെ നായികയായിട്ടാണ് കല്യാണി ചിത്രത്തിലെത്തുന്നത്. തിയേറ്റർ റിലീസായിട്ടാണ് മരയ്ക്കാർ: അറബിക്കടലിന്റെ സിംഹംതിയേറ്ററിൽ എത്തുന്നത്. ഇക്കൊല്ലം മാർച്ച് മാസം തിയേറ്ററിലെത്താൻ കാത്തിരിക്കുകയാണ് ഈ ചിത്രം.

Advertisement