Home Entertainment Celebrities

കരഞ്ഞു കൊണ്ടാണ് അന്ന് സ്റ്റേജിൽ കയറിയത്, നമിത പ്രമോദിനോടുള്ള പിണക്കത്തെ കുറിച്ച് റിമി ടോമി

845

കുസൃതിത്തരങ്ങളും തമാശയുമൊക്കെയായി മിനിസ്‌ക്രീനിലും വെള്ളിത്തിരയിലും നിറഞ്ഞുനിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് റിമി ടോമി. ഇപ്പോഴിതാ നടി നമിതാ പ്രമോദിനോട് ഉണ്ടായിരുന്ന പിണക്കത്തെ കുറിച്ച് തുറന്നുപറഞ്ഞ് റിമി ടോമി.

വളരെയധികം ദേഷ്യത്തോടെയും കരഞ്ഞും കൊണ്ടാണ് സ്റ്റേജില്‍ കയറിയതെന്നും റിമി വെളിപ്പെടുത്തി. റിമി അവതാരകയായ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിക്കിടെയാണ് താരത്തിന്റെ തുറന്നുപറച്ചില്‍.

Advertisements

നമിതയ്‌ക്കൊപ്പം യുഎസില്‍ ഒരു ഷോയ്ക്ക് പോയിരുന്നു. പന്ത്രണ്ട് സ്റ്റേജുകളിലെ അവസാന ഷോയിലായിരുന്നു സംഭവം നടന്നത്. എനിക്ക് കറുത്ത ചെറി ഒരുപാട് ഇഷ്ടമാണ്. ചോറു കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. ആ ചെറി കിട്ടിയാല്‍ മതി. അത്ര ഇഷ്ടമാണ്.

അന്ന് ഷോയ്ക്ക് മുമ്പ് ഒരു പാക്കറ്റ് നിറയെ കറുത്ത ചെറി അവിടെ കൊണ്ടു വെച്ചിട്ടുണ്ടായിരുന്നു. ആരും കാണാതെ ആ ചെറി പാക്കറ്റോടെ കൊണ്ടു പോയി തിന്നാന്‍ തുടങ്ങി. അപ്പോള്‍ നമിത അടുത്തെത്തി. റിമി ചേച്ചി ചെറി എടുത്തോ എന്ന് ചോദിച്ചു. അവള്‍ വിശന്നിട്ടാണ് ചോദിച്ചത്.

പക്ഷെ ആ ചോദ്യം കേട്ടതും എനിക്ക് വിഷമവും ദേഷ്യവും തോന്നി. എടുത്തോ എന്നു ചോദിച്ചത് ഒട്ടും ഇഷ്ടപ്പെട്ടില്ല. ദേഷ്യത്തോടെ ചെറി നമിതയ്ക്ക് നേരെ നീട്ടി എനിക്ക് വേണ്ട എന്ന് പറഞ്ഞു” എന്ന് റിമി പറഞ്ഞു.

വളരെയധികം ദേഷ്യപ്പെട്ടാണ് താനത് പറഞ്ഞതെങ്കിലും പിന്നീട് വളരെ സങ്കടം തോന്നിയെന്നും റിമി പറയുന്നു. ഇത്ര നിസ്സാരമായൊരു കാര്യത്തിന് വഴക്കിട്ടതെന്ന് ഓര്‍ത്ത് തനിക്ക് വിഷമം തോന്നിയെന്നും റിമി പറഞ്ഞു. താന്‍ കരയാന്‍ തുടങ്ങിയപ്പോഴേക്കും നമിത തന്നെ ആശ്വസിപ്പിക്കാനെത്തിയെന്നും പക്ഷെ തനിക്ക് കരിച്ചില്‍ അടക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ലെന്നും റിമി പറഞ്ഞു. കരഞ്ഞു കൊണ്ട് താന്‍ സ്റ്റേജിലേക്ക് കയറുകയായിരുന്നുവെന്നും റിമി പറഞ്ഞു.

Advertisement