Home Entertainment

ശിവൻ ഇനി അഞ്ജലി ആഗ്രഹിച്ച രൂപഭാവത്തിൽ, സാന്ത്വനം വീട്ടിൽ പ്രണയദിനങ്ങൾ: ഇനി അങ്ങോട്ടുള്ള രംഗങ്ങളാണ് ഞങ്ങൾക്ക് കാണേണ്ടതെന്ന് ആരാധകർ

1175

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് സീരിയൽ ആണ് സാന്ത്വനം എന്ന പരമ്പര. തമിഴിൽ സൂപ്പർഹിറ്റായ പാണ്ഡ്യൻ സ്റ്റോർസ് എന്ന സീരിയലിന്റെ മലയാള പതിപ്പാ സാന്ത്വനം. സാന്ത്വനം കുടുംബാംഗങ്ങളേയും അവരുടെ വിശേഷങ്ങളുമെല്ലാം പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ശിവനേയും അഞ്ജലിയേയും കാണുന്നതിന് വേണ്ടിയാണ് പരമ്പര കാണുന്നതെന്നായിരുന്നു മിക്കവരും പറഞ്ഞത്. ശിവാഞ്ജലി ഫാൻസ് ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അപ്രതീക്ഷിതമായാണ് ശിവനും അഞ്ജലിയും വിവാഹിതരായത്.

Advertisements

ഹരിയെ വിവാഹം ചെയ്യാനായിരുന്നു അഞ്ജലി ആഗ്രഹിച്ചത്. അപർണ്ണയുടെ വരവോടെയായിരുന്നു കാര്യങ്ങൾ മാറി മറിഞ്ഞത്. വിവാഹ ശേഷവും ബദ്ധശത്രുക്കളായി കഴിഞ്ഞ് വരികയായിരുന്നു ഇരുവരും. ശിവന്റെ വസ്ത്രധാരണം ശരിയല്ലെന്നും, പെരുമാറ്റവും ഭീകരമാണെന്നുമൊക്കെയായിരുന്നു അഞ്ജലി പരാതിപ്പെട്ടത്.

ശിവൻ ഇങ്ങനെയാണ്, ഇതൊക്കെയാണ് ശിവൻ, ഇതൊക്കെ ഇഷ്ടപ്പെടുമെങ്കിൽ മാത്രം കൂടെ നിന്നാൽ മതിയെന്നായിരുന്നു ശിവൻ പറഞ്ഞത്. പുറമെ ശത്രുതയോടെയാണ് കാണുന്നതെങ്കിലും അഞ്ജലി ശിവനെ ഇഷ്ടപ്പെട്ട് തുടങ്ങിയെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളായിരുന്നു അടുത്തിടെ നടന്നത്.

പരസ്പരമുള്ള സ്നേഹം പറയാതെ പുറമെ വഴക്കിടുകയാണ് ഇരുവരും. കടയിലെ ജോലികൾ കഴിഞ്ഞതിന് ശേഷം നല്ല വേഷത്തിൽ പുറത്തേക്ക് പോവാനും വീട്ടിലും അത് തുടരാനുമായിരുന്നു എല്ലാവരും ശിവനോട് പറഞ്ഞത്.

ശിവനായി ഡ്രസുകൾ വാങ്ങി നൽകിയിരുന്നു ബാലൻ. കാത്തിരിപ്പിനൊടുവിലായി അടിമുടി മേക്കോവറുമായി എത്തിയിരിക്കുകയാണ് ശിവൻ ഇപ്പോൾ. പാന്റും ഷർട്ടും ഷൂവുമണിഞ്ഞ് സ്‌റ്റൈലിഷായുള്ള ശിവന്റെ എൻട്രി കുടുംബത്തിലെല്ലാവരേയും സന്തോഷിപ്പിച്ചിരുന്നു.

ആഗ്രഹിച്ച വേഷത്തിൽ ശിവൻ എത്തുമ്പോൾ ഈ കാന്താരിപ്പെണ്ണിന്റെ മനസ് മാറി തുടങ്ങുന്നു. ഇനി അങ്ങോട്ടുള്ള രംഗങ്ങളാണ് ഞങ്ങൾക്ക് കാണേണ്ടതെന്നായിരുന്നു ആരാധകർ പറഞ്ഞത്.

Advertisement