പാടാത്ത പൈങ്കിളിയിലെ ‘ദേവ’ സൂരജ് സണിന്റെ ഒരു ദിവസം തുടങ്ങുന്നത് ഇങ്ങനെ: പോസ്റ്റ് വൈറൽ

57

മലയാളം മിനി സ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട സീരിയലാണ് പാടാത്ത പൈങ്കിളി എന്ന പരമ്പര. നിരവധി ആരാധകരുള്ള ഈ സീരീയലിൽ നായകാനിയ എത്തുന്നത് സൂരജ് സൺ എന്ന താരമാണ്. ഈ പരമ്പരയിലൂടെയാണ് സൂരജ് സൺ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടതും.

ഫോട്ടോഗ്രാഫിയും മോഡലിംഗുമൊക്കെയായി സജീവമായ സൂരജിന്റെ അരങ്ങേറ്റത്തിന് ഗംഭീര പിന്തുണ ആയിരുന്നു ലഭിച്ചത്. ദേവയെന്ന നായകനായി പ്രേക്ഷക ഹൃദയത്തിൽ സ്ഥാനം നേടുകയായിരുന്നു സൂരജ്.
സൂരജ് സൺ എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവെച്ചും താരമെത്തുന്നുണ്ട്.

Advertisements

പാടാത്ത പൈങ്കിളിയിലെ വിശേഷങ്ങളെക്കുറിച്ചും സ്വകാര്യ ജീവിതത്തെക്കുറിച്ചുമൊക്കെ പറഞ്ഞാണ് സൂരജ് എത്താറുള്ളത്. ലൊക്കേഷനിലെ കാര്യങ്ങളെക്കുറിച്ചും പാടാത്ത പൈങ്കിളി 100ാം എപ്പിസോഡിലേക്ക് കടന്നതിനെക്കുറിച്ചുമുള്ള വിശേഷങ്ങളുമായാണ് താരം എത്തിയിട്ടുള്ളത്.

എന്റെ ഒരു ദിവസം തുടങ്ങുന്നു. പല ജോലികൾ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുണ്ട്. പക്ഷേ അതൊക്കെ ഞാൻ ചെയ്തത് ജോലിയായിട്ടായിരുന്നു. എന്നാൽ ഇത് ഞാൻ ആസ്വദിക്കുന്നു ഒരുപാട്. കാരണം ഇത് എന്റെ സ്വപ്നമാണ് അഭിനയമെന്നായിരുന്നു സൂരജ് കുറിച്ചത്.

സൂപ്പർ ഹിറ്റ് പരമ്പര പാടാത്ത പൈങ്കിളി നൂറാം എപ്പിസോഡിലേക്ക് കണ്മണിയുടെയും ദേവയുടെയും പ്രണയ കഥ നിങ്ങൾ നെഞ്ചിലേറ്റിയിട്ട് 100 ദിവസമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരായിരം നന്ദി അറിയിക്കുന്നു ഞാനും, പാടാത്തപൈങ്കിളി ടീമുമെന്നും സൂരജ് പറഞ്ഞിരുന്നു.

എന്റെ ഒരു ദിവസം തുടങ്ങുന്നു പല ജോലികൾ ഞാൻ എന്റെ ജീവിതത്തിൽ ചെയ്തിട്ടുണ്ട്.. പക്ഷേ അതൊക്കെ ഞാൻ ചെയ്തത് ജോലിയായിട്ടായിരുന്നു എന്നാൽ ഇത് ഞാൻ ആസ്വദിക്കുന്നു ഒരുപാട്. കാരണം ഇത് എന്റെ സ്വപ്നമാണ് അഭിനയം എന്ന കുറിപ്പോടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് സൂരജ് സൺ എത്തിയത്.

Advertisement