Home Entertainment Celebrities

ശാലു മേനോനുമായി വേർപിരിയുകയാണോ? ഉത്തരം പറയേണ്ടത് താനല്ല ശാലുവാണെന്ന് നടിയുടെ ഭർത്താവ് സജി നായർ

267

മലയാളത്തിലെ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വാർത്തകൾക്ക് എല്ലാ കാലത്തും വലിയ ജനപ്രീതിയാണ് ലഭിക്കാറുള്ളത്. മലയാളം സിനിമാ സീരിയൽ രംഗത്തിാണെങ്കിൽ മഞ്ജു വാര്യരുടേയും, കാവ്യമാധവന്റേയും ഉർവ്വശിയുടേയും രേഖാ രതീഷിന്റെയും ഒക്കെ കുടുംബ ജീവിതം വലിർ വാർത്തകൾക്ക് വഴിവെച്ചിരുന്നു.

അക്കൂട്ടത്തിലേക്ക് എത്തുകയാണ് സിനിമാ സീരിയൽ നടിയും നർത്തകിയുമായ ശാലുമേനോന്റെ ദാമ്പത്യ ജീവിതവും. അടുത്തിടെ ശാലു മേനോനും ഭർത്താവ് സജി നായരും വേർപിരിയുകയാണെന്ന തരത്തിൽ നിരന്തരം റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. 2016 ലാണ് ശാലു മേനോനും സുഹൃത്തും സീരിയൽ നടനുമായ സജി ജി നായരും തമ്മിൽ വിവാഹിതരാവുന്നത്.

Advertisements

ആലിലത്താലി എന്ന സീരിയലിൽ അഭിനയിക്കുന്ന സമയത്താണ് ഇരുവരും തമ്മിൽ അടുപ്പത്തിലാവുന്നത്. വിവാഹശേഷം കുറച്ചുകാലം അഭിനയ രംഗത്ത് നിന്നും ശാലു മാറി നിന്നെങ്കിലും വീണ്ടും സജീവം ആവുകയായിരുന്നു.

അതേ സമയം ശാലു മേനോൻ അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും സജി എത്തിയിരുന്നില്ല. അടുത്തിടെ സോഷ്യൽ മീഡിയ പേജിലൂടെ സജി പങ്കുവെച്ച ചില പോസ്റ്റുകൾ കണ്ടതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന തരത്തിലുള്ള ഗോസിപ്പുകൾക്ക് കാരണമായി.

സജിയുടെ വാക്കുകളിൽ കുറച്ച് നിരാശ നിറഞ്ഞ് നിൽക്കുന്നുണ്ടെന്നായിരുന്നു ചിലരുടെ കണ്ടുപിടുത്തം. ഇനിയെങ്കിലും ഞാൻ പ്രതികരിച്ചില്ലെങ്കിൽ മോശമാണെന്ന് ഒരു കമന്റിന് മറുപടിയായി താരം പറഞ്ഞിരുന്നു.
ഇപ്പോഴിതാ ശാലുവുമായി വേർപിരിയുകയാണോ എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് സജി പറയുന്നത്.

സമയം മലയാളത്തിന് നൽകിയ പ്രതികരണത്തിലൂടെയാണ് അടുത്തിടെ പ്രചരിച്ച വാർത്തകൾക്കെല്ലാം കൃത്യമായ ഉത്തരം ലഭിച്ചത്. ഇതോടെ ഗോസിപ്പുകൾക്കെല്ലാം വിരാമമായെന്ന് വേണം പറയാൻ. സജിയുടെ വാക്കുകൾ ഇങ്ങനെ:

പ്രത്യേകിച്ചു മറുപടി പറയാൻ എനിക്കില്ല കൂടുതൽ പേരും ഞങ്ങൾ വേർപിരിഞ്ഞോ എന്നാണ് ചോദിച്ച് കൊണ്ടിരിക്കുന്നത്. വാർത്തകൾ കാണുകയും ചെയ്തു. പക്ഷെ അതിന്റെ മറുപടി ഞാൻ അല്ലല്ലോ പറയേണ്ടത്.

വേർപിരിയാൻ താൽപര്യം ഉള്ള ആളല്ല ഞാൻ. ശാലുവിന് വേർപിരിയാണോ എന്നുള്ളത് എനിക്ക് അറിയില്ല. ശാലു തന്നെ അതിനുള്ള മറുപടി പറയട്ടെ. എന്തായാലും ഞങ്ങൾക്ക് രണ്ട് പേർക്കും വേർപിരിയാൻ ആഗ്രഹം ഉണ്ടായിരുന്നില്ല എന്നുമാണ് സജി പറയുന്നത്.

Advertisement