എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണം പുതിയ തുടക്കമാണ്: സന്തോഷ വാർത്തയുമായി സന്തോഷ് പണ്ഡിറ്റ്

330

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് തിങ്കൾക്കലമാൻ. ആരാധകർ ഏറ്റെടുത്ത ഈ പരരമ്പര സൂപ്പർഹിറ്റായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്.
ഹരിത ജി നായർ, റെയ്ജൻ രാജൻ, കൃഷ്ണ ഇവരാണ് പരമ്പരയിലെ പ്രധാന താരങ്ങൾ.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തുവരുന്ന ഈ പരമ്പരയിലെ പുതിയ വിശേഷത്തെക്കുറിച്ചുള്ള ചർച്ചകളിലാണ് ആരാധകർ. ത്രികോണ പ്രണയവുമായി മുന്നേറുകയാണ് പരമ്പര. കീർത്തി ആരെയായിരിക്കും വിവാഹം ചെയ്യുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Advertisements

അതിനിടയിലാണ് ഈ പരമ്പരയുമായി ബന്ധപ്പെട്ട പുതിയ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. സന്തോഷ് പണ്ഡിറ്റിനെ ഉൾപ്പെടുത്തി ഉള്ള പ്രൊമോഷണൽ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

ഉശിരൻ സംഭാഷണങ്ങളും നന്മ മുഹൂർത്തങ്ങളുമായി സന്തോഷ് പണ്ഡിറ്റ് എത്തുന്നു എന്ന തലക്കെട്ടോടെ ആണ് വീഡിയോ പ്രചരിക്കുന്നത്. വിഡിയോയിൽ തകർപ്പൻ ഡയലോഗുകളുമായി സന്തോഷ് പണ്ഡിറ്റും തിളങ്ങിയിരിക്കുകയാണ്.

സൂര്യ ടിവിയിൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ടരക്കാണ് പരമ്പബര തുടങ്ങുന്നത്. ഇത്രയും നാൾ സിനിമകളിൽ മാത്രം കണ്ടിരുന്ന സന്തോഷിന്റെ തീപ്പൊരി ഡയലോഗുകൾ ഇനി മിനിസ്‌ക്രീനിലും കാണാം. തന്റെ അഭിനയ ജീവിതതത്തിൽ ആദ്യമായിാടാണ് സന്തോഷ് പണ്ഡിറ്റ് ഒരു സീരിയലിൽ വേഷമിടുന്നത്.

അതേ സമയം മഹാ എപ്പിസോഡിന്റെ പ്രമോ വീഡിയോ മുൻപേ തന്നെ വൈറലായി മാറിയിരുന്നു. കീർത്തിയും രാഹുലും ഒരുമിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. കീർത്തിയെ രക്ഷിക്കാനായി രാഹുൽ തന്നെ എത്തുമെന്നും അങ്ങനെയേ സംഭവിക്കാൻ പാടുള്ളൂവെന്നായിരുന്നു ആരാധകർ പറഞ്ഞത്.

ഏത് പ്രതിസന്ധിയിലും രക്ഷകനായി രാഹുൽ തന്നെ കീർത്തിക്ക് അരികിലേക്കെത്തുമെന്നും ആരാധകർ പറയുന്നു മഹാ എപ്പിസോഡ് കാണാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു കമന്റുകൾ.

Advertisement