ഞാൻ വിഷ്ണുവിനെ സ്‌നേഹിച്ചത് അവന്റെ സ്റ്റാറ്റസും ജോലിയും പണവുമൊന്നും നോക്കിയല്ല: തുറന്ന് പറഞ്ഞ് നടി അനുശ്രീ

252

മലയാളം ടെലിവിഷൻ ആരാധകരായ സീരിയൽ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. പ്രകൃതി എന്ന പേരിലാണ് അനു സീരിയൽ രംഗത്ത് അറിയപ്പെടുന്നത്. ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തുകയും പിന്നീട് നടിയായി മലയാളി മനസ്സ് കീഴടക്കുകയും ചെയ്ത നടിയാണ് പ്രകൃതി എന്നറിയപ്പെടുന്ന അനുശ്രീ.

ക്യാമറമാൻ വിഷ്ണുവുമായി താരത്തിന്റെ വിവാഹം കഴിഞ്ഞത് ദിവസങ്ങൾക്ക് മുൻപാണ്. അരയന്നങ്ങളുടെ വീട് സീരിയലിനിടയിൽ വെച്ചായിരുന്നു പ്രകൃതിയും വിഷ്ണുവും അടുത്ത സുഹൃത്തുക്കളായി മാറുന്നത്. കഴിഞ്ഞ ആഴ്ച ആയിരുന്നു അനുശ്രീ വിവാഹിതയായി എന്ന വാർത്ത പുറത്തു വരുന്നത്. സീരിയലുകളിലെ ക്യാമറാമാൻ ആയ വിഷ്ണുവിനെ ആണ് അനുശ്രീ വിവാഹം കഴിച്ചത്.

Advertisements

വീട്ടുകാരുടെ സമ്മതമില്ലാതെ ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ ഒരു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. വിഷ്ണുവിനെ നന്നായി മനസ്സിലാക്കിയപ്പോൾ ഒരുമിച്ച് ജീവിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്ന് താരം പറയുന്നു. പ്രണയത്തിലായപ്പോൾ വീട്ടിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നു. തങ്ങളുടെ ബന്ധത്തിന് അധികം ആയുസ്സില്ലെന്നായിരുന്നു ചിലരൊക്കെ പറഞ്ഞത്.

ചിന്താവിഷ്ടയായ സീത എന്ന പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് താൻ ആദ്യമായി വിഷ്ണുവിനെ കാണുന്നത്. എന്നാൽ വിഷ്ണു അതിനു മുന്നേ തന്നെ കണ്ടിട്ടുണ്ടെന്നും താൻ അത് ശ്രദ്ധിച്ചില്ല എന്നും പ്രകൃതി പറയുന്നു. തന്നെ ഇഷ്ട്ടപ്പെട്ട വിഷ്ണു അവിടെ വെച്ച് തന്നെ പ്രൊപ്പോസ് ചെയ്തെങ്കിലും താൻ മറുപടി ഒന്നും പറഞ്ഞിരുന്നില്ല.

അങ്ങനെ വർഷങ്ങൾ കടന്ന് പോയി. മൂന്ന് വർഷങ്ങൾക്ക് ശേഷം അരയന്നങ്ങളുടെ വീട് എന്ന സീരിയലിൽ വർക്ക് ചെയ്യാൻ എത്തുമ്പോഴാണ് വീണ്ടും വിഷ്ണുവുമായി കണ്ടു മുട്ടുന്നത്. അവിടെ വെച്ച് തങ്ങൾ കൂടുതൽ അടുത്തറിയുകയും നല്ല സുഹൃത്തുക്കൾ ആയി മാറുകയും ചെയ്തു. ആ സൗഹൃദം പിന്നീട് ഞങ്ങൾ പോലുമറിയാതെ പ്രണയമായി മാറി. ഈ വർക്ക് തീർന്നാൽ ഈ പ്രണയവും തീരുമെന്നായിരുന്നു കമന്റുകൾ.

രണ്ടു പേരും അടുത്തറിഞ്ഞപ്പോൾ ഒരുമിച്ചു ജീവിക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. അങ്ങനെയാണ് തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരാകുന്നത്. വിഷ്ണു അമ്മയുമായി സംസാരിച്ചിരുന്നുവെങ്കിലും എതിർപ്പ് അയഞ്ഞിരുന്നില്ല. ഒരു വർഷം കാത്തിരിക്കാനായി പറഞ്ഞിരുന്നുവെങ്കിലും വീട്ടുകാർ വേറെ വിവാഹം നോക്കുകയായിരുന്നു.

വിഷ്ണുവിനൊപ്പമല്ലാതെ വേറൊരു വിവാഹമില്ലെന്ന് പ്രകൃതി വീട്ടിൽ അറിയിക്കുകയായിരുന്നു. വിഷ്ണുവിനൊപ്പം പോവുകയാണ്, മറ്റൊരു വിവാഹം എനിക്ക് പറ്റില്ലെന്ന് പറഞ്ഞാണ് ഞാൻ അന്ന് വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടിലുള്ളവരെല്ലാം തടയാൻ ശ്രമിച്ചിരുന്നുവെങ്കിലും താരം തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു.

വിഷ്ണുവിന്റെ സ്വഭാവമാണ് തന്നെ ആകർഷിച്ചത് എന്ന് പ്രകൃതി പറയുന്നു. ഒരു കൊല്ലത്തോളം ഞങ്ങൾ മിണ്ടാതെ ഇരുന്നു നോക്കി. എന്നിട്ടും തങ്ങളുടെ ഇടയിലെ അടുപ്പം ഒരു തരി പോലും കുറഞ്ഞില്ല. വിഷ്ണുവിന്റെ സ്റ്റാറ്റസോ ജോലിയോ പൈസയോ സമ്പാദ്യമോ ഒന്നും നോക്കിയല്ല താൻ അവനെ സ്‌നേഹിച്ചതെന്ന് പ്രകൃതി പറയുന്നു.

വിഷ്ണുവിന്റെ ക്യാരക്‌റ്റെർ ആണ് തന്നെ ഏറെ ആകര്ഷിച്ചതെന്നും പ്രകൃതി പറയുന്നു. കാലടി ആണ് പ്രകൃതിയുടെ നാട് വിഷ്ണു പൂജപ്പുര സ്വദേശിയാണ്. ഇരുവരും ഇപ്പോൾ പുതിയ വീടെടുത്തു താമസിക്കുകയാണ്. സാധാരണ പോലെയായിരുന്നില്ല ഞങ്ങളുടെ പ്രണയം. വിഷ്ണുവിന്റെ ക്യാരക്ടറാണ് തന്നെ ആകർഷിച്ചതെന്നും താരം പറയുന്നു.

Advertisement