നിന്റെയൊന്നും സഹായം എനിക്ക് വേണ്ടെന്നായിരുന്നു ഞാനത് ചോദിച്ചപ്പോൾ വാപ്പച്ചി പറഞ്ഞത്: വെളിപ്പെടുത്തലുമായി ദുൽഖർ

111

നാൽപ്പതിലേറെ വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ഈ ഇൻഡസ്ട്രിയുടെ തന്നെ നെടുംതൂണുകളിൽ ഒരാളാണ്. മലയാളത്തിന് പിന്നാലെ ഹിന്ദയിലും തമിഴിലും തെലുങ്കിലും എല്ലാം വേഷമിട്ടിട്ടുള്ള താരം നേടിയെടുത്തിട്ടുള്ള അവാർഡുകളും നിരവധിയാണ്.

അതേ സമയം മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാനും ഇപ്പോൾ സിനിമയിൽ തിളങ്ങി നിൽക്കുന്ന യുവസൂപ്പർതാരമാണ്. മലയാളികൾ സ്‌നേഹത്തോടെ കുഞ്ഞിക്ക എന്നു വിളിക്കുന്ന ദുൽഖറും ഏറെ ആരാധകരുള്ള ഒരു താരമാണ്.

Advertisements

വാപ്പിച്ചിയെ പോലെ തന്നെ മലയാള സിനിമയിൽ മാത്രം ഒതുങ്ങുന്ന ഒരാളല്ല ദുൽഖർ ഇപ്പോൾ. തമിഴിലും ഹിന്ദിയിലുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിരുന്നു. ദുൽഖറിന്റെതായി പുറത്തു വരാനുള്ള ചിത്രം കുറുപ്പ് ആണ്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രത്തിന്റെ അണിയറക്കാർ തന്നെയാണ് കുറുപ്പ് ഒരുക്കുന്നത്.

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് ആണ് ദുൽഖറിന്റെ അണിയറിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. പ്രശസ്ത നൃത്ത സംവിധായക ബൃന്ദമാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ഹേയ് സിനാമിക എന്ന തമിഴ് ചിത്രവും ദുൽഖറിന്റേതായി റിലീസിന് ഒരുങ്ങിയിട്ടുണ്ട്.

അതേ സമയം കുഞ്ഞിക്ക ദുൽഖറും വാപ്പിച്ചി മമ്മൂട്ടിയും ഒന്നിക്കുന്ന ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകർ ഒന്നടങ്കം. അടുത്തിടെ ഒരു അഭിമുഖത്തിൽ അങ്ങനെ ഒരു ചിത്രത്തിനെ കുറിച്ചുള്ള ചോദ്യത്തിന് ദുൽഖർ സൽമാൻ നൽകിയ ഉത്തരം ആണ് വൈറലാകുന്നത്.

താനും വാപ്പിച്ചിയും ഒന്നിച്ചുള്ള സിനിമ ഉടൻ വരുന്നില്ല എന്നാണ് ദുൽഖർ പറയുന്നത്. ഞാൻ ഇടയ്ക്ക് വാപ്പച്ചിയോട് പോയി ചോദിക്കാറുണ്ട് വാപ്പച്ചിയുടെ ഏതെങ്കിലും സിനിമയിൽ ചുമ്മാ വന്നു പൊയ്ക്കൊട്ടെയെന്ന് അപ്പോൾ നിന്റെയൊന്നും സഹായം എനിക്ക് വേണ്ടെന്നായിരിക്കും വാപ്പച്ചിയുടെ മറുപടി എന്നാണ് ദുൽഖർ പറയുന്നത്.

Advertisement