Home Entertainment

ഇനി മരയ്ക്കാർ എന്ന് റിലീസ് ചെയ്യും; കൃത്യമായി മറുപടിയുമായി പ്രിയദർശൻ

34

മലയാളി സിനിമാ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു താരരാജാവ് മോഹൻലാൽ പ്രിയദർശൻ ടീമിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ലോകത്തോടൊപ്പം രാജ്യത്തും കൊവിഡ് ഭീഷണി നിലവിൽ വന്നതോടെ ചിത്രത്തിന്റെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

മാർച്ച് 26 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് പ്രിയദർശൻ. ദി ന്യസ് മിനിറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയദർശന്റെ വെളിപ്പെടുത്തൽ. മരക്കാർ റിലീസിനെക്കുറിച്ചൊക്കെ സംസാരിക്കേണ്ട ഘട്ടമല്ല ഇതെന്നാണ് എനിക്ക് തോന്നുന്നത്.

Advertisements

ഈ ഘട്ടത്തിൽ പ്രാധാന്യം കൽപ്പിക്കേണ്ട ഒരുപാട് മറ്റ് കാര്യങ്ങളുണ്ട്.എല്ലാം സാധാരണ അവസ്ഥയിലെത്താൻ നമ്മൾ കാത്തിരിക്കണം. ഈ ഘട്ടത്തിൽ തിരക്കിട്ട് റിലീസിനെക്കുറിച്ച് ആലോചിക്കുന്നതേയില്ലെന്ന് പ്രിയദർശൻ വ്യക്തമാക്കി.

ലോകം പഴയത് പോലെ ആവുകയും ആളുകൾ സിനിമ ആസ്വദിക്കാനുള്ള മാനസിക ആവസ്ഥയിലെത്തുകയുമാണ് പ്രധാനം. ഡിസംബറിൽ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലെങ്കിൽ അടുത്ത വർഷത്തേക്ക്’ എന്നാണ് ചോദ്യത്തിന് ഉത്തരമായി പ്രിയദർശൻ പറഞ്ഞത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് സൈന ആണ്.

ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്കാണ് സൈന മരയ്ക്കാറിന്റെ ഓഡിയോ റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. തുക വെളിപ്പെടുത്തിയിട്ടില്ല. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. കുഞ്ഞാലി മരക്കാരായി മോഹൻലാൽ എത്തുന്ന ചിത്രം ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ അകമ്പടിയോടെയാണ് ചിത്രം ഒരുക്കുന്നതെന്ന് നേരത്തെ മോഹൻലാൽ തന്നെ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

നെടുമുടി വേണു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്ല്യാണി പ്രിയദർശൻ, മുകേഷ്, സുനിൽ ഷെട്ടി തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

Advertisement