ആദ്യമായി ചെയ്യുമ്പോൾ അത് തെറ്റല്ല, ആവർത്തിക്കുമ്പോളാണ് അത് തെറ്റാവുന്നത്: ആരാധകരെ അമ്പരപ്പിച്ച് അമൃതാ സുരേഷ്

1499

ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്ന് പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയ്ക്ക് പിന്നാലെയായി മികച്ച അവസരങ്ങളാണ് അമൃതയ്ക്ക് ലഭിച്ചത്.

ഇതിനിടയിലായിരുന്നു നടൻ ബാലയുമായുള്ള വിവാഹം. വിവാഹ ശേഷവും പാട്ടിൽ സജീവമായിരുന്നു അമൃത. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു. മകൾ അവന്തിക അമൃതക്കൊപ്പമാണ് താമസം.

Advertisement

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 2ലും അമൃത മത്സരിച്ചിരുന്നു. സഹോദരി അഭിരാമിക്കൊപ്പമായാണ് അമൃത ബിഗ് ബോസിൽ എത്തിയത്. അമൃതയെക്കുറിച്ച് പ്രേക്ഷകർ കൂടുതലായി മനസ്സിലാക്കിയത് റിയാലിറ്റി ഷോയിലേക്ക് എത്തിയതിന് ശേഷമായിരുന്നു.

രണ്ടുപേരായിരുന്നുവെങ്കിലും ഇവരെ ഒറ്റ മത്സരാർത്ഥിയായാണ് ബിഗ് ബോസ് പരിഗണിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. അതേ സമയം അടുത്തിടെ മോഡലിംഗിലും അമൃത ഒരു കൈ നോക്കിയിരുന്നു.

ആ ചിത്രങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമൃതം ഗമയ യൂട്യൂബ് ചാനലുമായും സജീവമാണ് അമൃത. അമൃതയുടെ മകളായ പാപ്പുവും വ്ളോഗുമായെത്താറുണ്ട്. അമ്മൂമ്മയ്ക്ക് ഒപ്പമായാണ് പാപ്പു വീഡിയോ ചെയ്യാറുള്ളത്. അമ്മയെപ്പോലെ തന്നെ മകളുടെ വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

അതേ സമയം സോഷ്യൽ മീഡിയയിൽ അമൃത പോസ്റ്റ് ചെയ്ത ഒരു സ്റ്റാസ് ആണ് ഇപ്പോൾ വൈറലാകുന്നത്. തന്റെ ഇൻസ്റ്റാഗ്രാമിൽ ആയിരുന്നു അമൃത സ്റ്റാറ്ററ്റശ് പോസ്റ്റ് ചെയ്തത്.

തെറ്റ് ആദ്യമായി ചെയ്യുമ്പോൾ അത് തെറ്റല്ല, അനുഭവമാണ്. അതേ തെറ്റ് ആവർത്തിക്കുമ്പോളാണ് അത് ശരിയായ ഒരു തെറ്റായി മാറുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം അമൃത കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയത്.

അനുഭവം നല്ലതാണെങ്കിൽ അത് തെറ്റായിട്ട് തോന്നുമോ, തെറ്റാണെങ്കിൽ നമ്മൾ അത് റിപീറ്റ് ചെയ്യില്ലേയെന്നായിരുന്നു ഒരാളുടെ ചോദ്യം. തെറ്റാണെന്ന് അറിഞ്ഞ് അത് ചെയ്താൽ തെറ്റാണ് എന്നാൽ തെറ്റാണെന്നറിയാതെ ചെയ്താൽ തെറ്റല്ലെന്നായിരുന്നു വേറൊരാളുടെ കമന്റ്. തെറ്റ് ചെയ്യാത്തവരായി ആരുമില്ലല്ലോ ഗോപൂയെന്ന കമന്റും പോസ്റ്റിന് കീഴിലുണ്ട്.

Advertisement