എന്റെ ബീനക്ക് കോവിഡ്, റൂം ക്വാറന്റൈനിൽ ഇരുന്നാൽ മാറുമെന്ന് കരുതി, ഓക്‌സിജൻ കുറഞ്ഞു, ആശുപത്രിയിലാക്കി പക്ഷേ, കരഞ്ഞു പറഞ്ഞ് ബീനാ ആന്റണിയുടെ ഭർത്താവ് മനോജ് കുമാർ

443

മലയാളം മിനിസ്‌ക്രീനിലും ബീഗ്‌സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ബീന ആന്റണി. സിനിമയിൽ സഹനടിയായും മറ്റു നിറഞ്ഞു നിന്നിരുന്ന ബീന സീരിയൽ പ്രേഷകരുടെ ഇഷ്ട നടിയാണ്. സീരിയലിൽ കൂടിതലും വില്ലത്തി വേഷങ്ങളിൽ തിളങ്ങുന്ന ബീനാ ആന്റണിക്ക് നിരവധി ആരാധകരുണ്ട്. ബീനയും ഭർത്താവ് മനോജ് കുമാറും ടെലിവിഷൻ സിനിമാ പ്രേഷകരുടെ സുപരിചിതമായ മുഖമാണ്.

ഇപ്പോള്ഡ സിനിമ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബിന ആന്റണിയും മനോജ് കുമാറും. പ്രണയത്തിലായിരുന്ന ഇവർ പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്.

Advertisements

തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെയ്ക്കുന്ന വീഡിയോകളിലൂടെയും ഇരുവരും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോൾ തന്റെ പ്രിയതമയ്ക്ക് കോവിഡ് ബാധിച്ചതിനെ കുറിച്ചാണ് മനോജ് പറഞ്ഞരിക്കുന്നത്.
ബീനക്ക് കോവിഡ് ബാധിച്ച വിവരം തുറന്നു പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് ഭർത്താവ് മനോജ്.

മനുസ് വിഷൻ എന്ന തന്റെ യൂട്യൂബ് ചാനെലിലൂടെയാണ് ഇപ്പോഴുത്തെ അവസ്ഥയായും കുടുംബം അനുഭവിച്ച വേദനയെക്കുറിച്ചും തുറന്നുപറഞ്ഞ് മനോജ് രംഗത്ത് എത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താൻ അനുഭവിക്കുന്ന വേദന തീച്ചൂളയിൽ നിൽക്കുന്ന ഒരവസ്ഥ ആയിരുന്നു എന്നാണ് മനോജ് പറയുന്നത്.

എന്റെ ബീന ഹോസ്പിറ്റലിൽ. കൊവിഡ് ഞാനും അവളും അനുഭവിക്കുന്ന വേദനകൾ. എന്ന ക്യാപ്ഷ്യനോടെയാണ് മനോജ് യൂട്യൂബിൽ ഒരു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ലോക്ക്ഡൗൺ തുടങ്ങും മ്പ് ഒരു പരമ്ബരയിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെയൊരാൾക്ക് കൊവിഡ് പോസിറ്റീവായിരുന്നു.

അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായതെന്ന് മനോജ് കുമാർ വീഡിയോയിൽ പറയുന്നു. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം, അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞതെന്നും മനോജ് വ്യക്തമാക്കി. സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മമ്പ് പോസിറ്റീവായിരുന്നു. അവർ റൂം ക്വാറന്റൈനിൽ ഇരുന്ന് രോഗം മാറിയിരുന്നു.

ബീനയും അതുപോലെ റൂം ക്വാറന്റൈനിൽ ഇരുന്ന് മാറുമെന്ന് കരുതി. പക്ഷെ ഓക്സിമീറ്റർ വെച്ച് നോക്കിയപ്പോൾ ഓക്സിജൻ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു, ബന്ധത്തിലുള്ള ഡോക്ടർ പറഞ്ഞതനുസരിച്ച് ഇഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നും മനോജ് പറഞ്ഞു.

Advertisement