ചെറുതായിട്ട് പൊസസീവ് ആണ്, ഭർത്താവ് അർജുനെ മറ്റാരും നോക്കുന്നത് എനിക്ക് ഇഷ്ടമല്ല ദേഷ്യം വരും: വെളിപ്പെടുത്തലുമായി നടി ദുർഗ കൃഷ്ണ

424

മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായി എത്തി വിമാനം എന്ന ചിത്രത്തിലൂടെ എത്തി പിന്നീട് മലയാള സിനിമാ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ദുർഗ കൃഷ്ണ. പൃഥ്വിരാജിന്റെ നായികയായി സിനിമയിൽ എത്തിയ താരം വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറുക ആയിരുന്നു.

പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ വളരെ ചെറിയ സമയം കൊണ്ടു തന്നെ ദുർഗയ്ക്ക് സാധിച്ചു. നടിയെ പോലെ തന്നെ ഭർത്താവ് അർജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. 2021 ഏപ്രിൽ 5 നായിരുന്നു ഇവരുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും അഭിനയത്തിൽ സജീവമാണ് ദുർഗ കൃഷ്ണ.

Advertisements

നടിയുടെ കരിയറിന് ഫുൾ സപ്പോർട്ടാണ് അർജുൻ. ഇരുവരും ഒന്നിച്ച് ടെലിവിഷൻ ഷോകളിലും മറ്റും എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ദുർഗയുടെ ഏറ്റവും പുതിയ അഭിമുഖമാണ്. ഭർത്താവ് അർജുനെ മറ്റുള്ളവർ നോക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് നടി പറയുന്നത്. ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ പ്രൊമോഷന് എത്തിയപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Also Read
എല്ലാവരുടേയും മുന്നിൽ വെച്ച് സുകുമാരൻ അന്ന് സുരേഷ് ഗോപിയെ അപമാനിച്ചു, നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ സുരേഷ് ഗോപി ആ വാശിക്ക് ചെയ്തത് ഇങ്ങനെ

ഭർത്താവ് അർജുനെ വായി നോക്കുന്നവരോട് ആസൂയ തോന്നാറുണ്ടോ എന്നുളള അവതാരകന്റെ ചോദ്യത്തിനായിരുന്നു ദുർഗയുടെ മറുപടി. ആസൂയയല്ല ദേഷ്യമാണ് തോന്നറുള്ളത് എന്നാണ് നടി പറഞ്ഞത്. എവിടെ വെച്ചാണ് അങ്ങനെ തോന്നിയത് എന്നുള്ള ചോദ്യത്തിന് എവിടെ വെച്ചായാലും ദേഷ്യം വരുമെന്ന് ആയിരുന്നു മറുപടി. ചെറുതായിട്ട് പൊസസീവാണെന്നും തമാശരൂപേണേ പറഞ്ഞു.

ഈ കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ദുർഗയുടേയും അർജുന്റേയും ഒന്നാം വിവാഹ വാർഷികം. തമിഴ് സ്‌റ്റൈലിൽ വീണ്ടും വിവാഹം കഴിച്ചാണ് വാർഷികം ആഘോഷിച്ചത്. തമിഴ് വധുവരന്മാരായി നിൽക്കുന്ന ചിത്രം ദുർഗ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒരു ആഗ്രഹത്തിന്റെ പുറത്താണ് ഒരിക്കൽ കൂടി വിവാഹിതർ ആയതെന്നാണ് ദുർഗ അന്ന് പറഞ്ഞത്.

ഈ വർഷം മുഴുവൻ ഞങ്ങൾ സൃഷ്ടിച്ച എല്ലാ ഓർമകളും വീണ്ടും ആഘോഷിക്കാനുള്ള ദിവസം.ഹാപ്പി ആനിവേഴ്സറി എന്നും താരം ചിത്രത്തിനോടൊപ്പം അന്ന് കുറിച്ചു. തമിഴ് നാട്ടിലെ ഒരു ചെറിയ ക്ഷേത്രത്തിൽ വെച്ചായിരുന്ന ഇവരുടെ രണ്ടാം വിവാഹം നടന്നത്. വളരെ ലളിതമായിട്ടായിരുന്നു കല്യാണം. അതേ സമയം വിവാഹത്തിന് ശേഷം ഇന്റിമസി രംഗം അഭിനയിച്ചതിന് നടിക്ക് നേരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

കുടുക്ക് സിനിമയ്ക്ക് വേണ്ടി കൃഷ്ണ ശങ്കറിനൊപ്പമുള്ള ലിപ് ലോക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ദുർഗയ്ക്ക് വളരെ അധികം വിമർശനം കേൾക്കേണ്ടി വന്നു. ആ രംഗം ചെയ്യാൻ വന്നപ്പോൾ പിന്തുണ നൽകിയത് ഭർത്താവായിരുന്നു എന്ന് ദുർഗ അന്ന് പറഞ്ഞിരുന്നു. അർജുൻ നല്ല സപ്പോർട്ടീവാണ്.

Also Read
ഉർവ്വശിയ്ക്ക് രെണ്ണം കൊടുക്കാമായിരുന്നില്ലേ… എന്നു അന്ന് എല്ലാവരും ചോദിച്ചതാണ് ; സത്യൻ അന്തിക്കാട് ആണ് ആ അടി ഒഴിവാക്കിയതെന്ന് ജയറാം

ഇങ്ങനെയൊരു രംഗമുള്ളതിനെക്കുറിച്ച് നേരത്തെ തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നു. വീട്ടുകാർ എങ്ങനെ എടുക്കുമെന്നതിനെ കുറിച്ചായിരുന്നു പിന്നീട് ആശങ്കപ്പെട്ടത്. ഞാൻ വീട്ടിൽ പറഞ്ഞപ്പോൾ അവർക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. അർജുനായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വീട്ടുകാരോട് പറഞ്ഞത്. അത്രയും സപ്പോർട്ടീവാണ് അർജുൻ.

ഇക്കാര്യത്തിൽ ഞാൻ ലക്കിയാണെന്നും അന്ന് നൽകിയ അഭിമുഖത്തിൽ ദുർഗ പറഞ്ഞിരുന്നു ഇനി പുറത്ത് വരാൻ പോകുന്ന ദുർഗയുടെ ഏറ്റവും പുതിയ ചിത്രമായ ഉടലിലും ഇന്റിമേറ്റ് രംഗങ്ങളുണ്ട്. ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ നായകൻ. ദുർഗയായത് കൊണ്ട് വളരെ വേഗം ഈ രംഗ ചെയ്ത് തീർക്കാൻ പറ്റിയെന്ന് ധ്യാൻ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഈ രംഗം ഷൂട്ട് ചെയ്യുമ്പോൾ അർജുനും സെറ്റിലുണ്ടായിരുന്നുവെന്നു ഈ ചിത്രം തിരഞ്ഞെടുത്തതും ദുർഗയോട് ചെയ്യാൻ പറഞ്ഞതും അർജുനാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ഇന്റിമേറ്റ് രംഗം ചെയ്തപ്പോൾ ഭാര്യയ്ക്ക് പ്രശ്നമുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു ദുർഗയുടെ ഭർത്താവ് അർജുനെ കുറിച്ച് ധ്യാൻ പറഞ്ഞത്.

Advertisement