ഇത് നിനക്കുളള അവസാന താക്കീതാണ്, ഇനി ഇങ്ങനെ ചെയ്താൽ വിവരം അറിയും: തൃഷയ്ക്ക് എതിരെ ആഞ്ഞടിച്ച് നടി മീരാ മിഥുൻ

46

നടി മീരാ മിഥുൻ തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വാർത്തകളിൽ ഇടംപിടിച്ച താരമാണ്. തമിഴിൽ ഏട്ട് തോട്ടകൾ എന്ന ചിത്രത്തിലൂടെ മീര ശ്രദ്ധേയയായിരുന്നു. മലയാളി താരം അപർണ ബാലമുരളിയും ചിത്രത്തിൽ വേഷമിട്ടിരുന്നു.

നാസർ, എംഎ ഭാസക്കർ തുടങ്ങിയവരും അഭിനയിച്ച ചിത്രം ശ്രീഗണേഷായിരുന്നു സംവിധാനം ചെയ്തിരുന്നത്. പലതവണ പല ആരോപണങ്ങൾക്കൊണ്ടും വിവാദങ്ങൾക്കൊണ്ടും മീര മിഥുൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Advertisements

സംവിധായകനും നടനുമായ ചേരൻ തന്നെ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്ന് ആരോപിച്ചായിരുന്നു നടി മുൻപ് രംഗത്തെത്തിയിരുന്നത്. പിന്നാലെ ചേരൻ അത് നിഷേധിച്ച് എത്തിയിരുന്നു. ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ മീരയെ പുറത്താക്കുകയും ചെയ്തിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടിയുടെതായി വന്ന പുതിയ ട്വീറ്റും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്തവണ തെന്നിന്ത്യൻ താരസുന്ദരി നടി തൃഷയ്ക്കെതിരെ തുറന്നടിച്ചുകൊണ്ടാണ് മീര മിഥുൻ രംഗത്ത് എത്തിയിരിക്കുന്നത്.

തൃഷ തന്റെ ഹെയർസ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. ഫോട്ടോഷോപ്പ് ഉപയോഗിച്ച് തൃഷ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര പറയുന്നു.

തൃഷ ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയർസ്‌റ്റൈലിന് സമാനമായ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചാൽ വിവരം അറിയും. നിങ്ങൾക്കറിയാം. ഞാൻ ഇതെന്തുകൊണ്ടാണ് പറഞ്ഞതെന്ന്, വളരാൻ പഠിക്കൂ.

മീര മിഥുൻ തന്റെ ട്വിറ്റർ പേജിൽ കുറിച്ചു. നിരവധിപേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിനു മറുപടിയുമായി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ മീര മിഥുന്റെ പുതിയ ആരോപണം ഏറ്റെടുത്തു കഴിഞ്ഞെന്നു തന്നെ പറയാം.

Advertisement