മഞ്ജു വാര്യർ അഭിനയിക്കുമോ എന്ന് ലോഹി ചോദിച്ചു, ദിലീപ് പറഞ്ഞ മറുപടി ഇങ്ങനെ: സല്ലാപത്തിന്റെ രണ്ടാം ഭാഗം മുടങ്ങിയതിനെ പറ്റി സംവിധായകൻ സുന്ദർദാസ്

63

മോഹന്റെ സംവിധാനത്തിൽ 1995 ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ താരമാണ് നടി മഞ്ജു വാര്യർ. നൃത്ത രംഗത്തുനിന്നും സിനിമയിലെത്തിയ മഞ്ജു വാര്യർ പക്ഷേ ആദ്യം നായികയായത് 1996 ൽ സുന്ദർ ദാസ് സംവിധാനം ചെയ്ത സല്ലാപം എന്ന സിനിമയിൽ ആയിരുന്നു.

ഇപ്പോഴാതാ മലയാളത്തിന് പുറകേ തമിഴകത്തും താരം തിളങ്ങി കഴിഞ്ഞു. ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർദാസിന്റെ സംവിധാനത്തിൽ പുറത്തെത്തിയ സല്ലാപം എന്ന ചിത്രത്തിലൂടെ തന്നെ മഞ്ജു മലയാളികളുടെ പ്രിയ താരമായി മാറിയിരുന്നു. ദീലീപ് ആയിരുന്നു ഈ സിനിമയിലെ നായകൻ. പിന്നീട് ദീലീപിനെ താരം പ്രണയിച്ച് വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു.

Advertisements

ദിലീപുമാുള്ള വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്നും ഇടവേള എടുത്ത മഞ്ജു വാര്യർ ശക്തമായ തിരുച്ചു വരവ് നടത്തുകയും തന്റെ രണ്ടാം വരവിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ഉണ്ടായി. ഇതിനിടെ സുന്ദർദാസ് സല്ലാപത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നുതിനെ കുറിച്ച് ചിന്തിച്ചിരുന്നു.

ഇതിനെ കുറിച്ച് താൻ ലോഹിതദാസുമായി ആലോചിച്ചതിനെ കുറിച്ച് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ സുന്ദർദാസ് തുറന്ന് പറഞ്ഞിരുന്നു. സുന്ദർ ദാസിന്റെ വാക്കുകൾ ഇങ്ങനെ:

ലോഹിതദാസും ഞാനും തമ്മിലുള്ള സൗഹൃദം അറിയാവുന്നവർ പലപ്പോഴും ചോദിച്ചിട്ടുണ്ട് സല്ലാപം കഴിഞ്ഞ് എന്തുകൊണ്ട് ഒരു സിനിമ ചെയ്തില്ല എന്ന്. ഞാൻ നിർബന്ധിച്ചിരുന്നെങ്കിൽ ലോഹി സിനിമ എഴുതി തരുമായിരുന്നു. ഒരുദിവസം ദിലീപ് എന്നെ വിളിച്ചു ലോഹിയേട്ടൻ നമുക്കൊരു സിനിമ ചെയ്യില്ലേ എന്ന് ചോദിച്ചു. ചെയ്യുമെന്ന് ഞാൻ ദിലീപിന് മറുപടിയും നൽകി.

ഞാൻ ലോഹിയെ കണ്ട് കാര്യം പറഞ്ഞു ചെയ്യാമെന്ന് ലോഹി ഏൽക്കുകയും ചെയ്തു.സിനിമ ചെയ്യാമെന്ന് ലോഹിതദാസ് സമ്മതിച്ച കാര്യം ദിലീപിനെ വിളിച്ചു പറഞ്ഞപ്പോൾ, സല്ലാപത്തിന്റെ രണ്ടാം ഭാഗമായാലോ എന്ന് ദിലീപ് ചോദിച്ചു. ആദ്യം യോജിച്ചില്ലെങ്കിലും കൊമേഴ്സ്യലി ഹിറ്റായേക്കാമെന്ന് തോന്നി.

അങ്ങനെ ലോഹിയോട് സംസാരിച്ചു.രണ്ടാം ഭാഗമൊന്നും ഉണ്ടാകില്ലെടാഎന്ന് പുള്ളി അപ്പോൾ തന്നെ പറഞ്ഞു. എന്റെ നായകന്മാരിൽ ഏറ്റവും ക്ഷീണിതാനായ നായകനാണ് ശശികുമാർ. പിന്നെങ്ങനെയാണ് സല്ലാപത്തിന് രണ്ടാം ഭാഗം ഉണ്ടാകുന്നതെന്ന് ലോഹി എന്നോട് ചോദിച്ചു. കുറച്ച് പൊട്ടും പൊടിയും ആശയങ്ങൾ പറഞ്ഞപ്പോൾ ആലോചിക്കാമെന്നായി ലോഹി.

പിന്നീടൊരു ദിവസം ലോഹിയെ വിളിച്ചപ്പോൾ ഒരു കഥ ആലോചിച്ചിട്ടുണ്ട്, മഞ്ജു അഭിനയിക്കുമോ എന്ന് തിരിച്ചു ചോദിച്ചു. ദിലീപിനീട് ഇക്കാര്യം പറഞ്ഞപ്പോൾ അത് നടക്കില്ലെന്നായിരുന്നു ഉത്തരം. പക്ഷേ മഞ്ജു പ്രൊഡ്യൂസ് ചെയ്യും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഒരു ശിവരാത്രി ദിവസം ദിലീപും മഞ്ജുവും ലോഹിയുടെ വീട്ടിൽ ഒരുമിച്ചെത്തി ലോഹിക്കും എനിക്കും അഡ്വാൻസ് നൽകി പക്ഷേ ആ ചിത്രം നടന്നില്ലെന്ന് സുന്ദർദാസ് വെളിപ്പെടുത്തുന്നു.

Advertisement