ദിലീപിന്റെ സിനിമകൾ കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്, അദ്ദേഹത്തിന്റെ സ്വകാര്യതയും ഞാൻ മാനിക്കുന്നു: വിവാഹ മോചനത്തെ കുറിച്ച് മഞ്ജു വാര്യർ അന്ന് പറഞ്ഞത്

1384

വർഷങ്ങളായി 2 വരവുകളിലൂയെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് മഞ്ജു വാര്യർ. മോഹൻ സംവിധാനം ചെയ്ത സുരേഷ് ഗോപി മുരളി ഗൗതമി ചിത്രം സാക്ഷ്യത്തിലെ ഒരു ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച മഞ്ജു വാര്യർ പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തുന്നത്.

മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് ആയിരുന്നു ആദ്യ നായകൻ. നായികയായി എത്തിയ ചിത്രത്തിലെ നായകനെ തന്നെ ജീവിത പങ്കാളി ആക്കിയെങ്കിലും ആ ജിവിതം പാതി വഴിയിൽ പിരിഞ്ഞു. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിന്ന മഞ്ജു വാര്യർ പിന്നീട് നടത്തിയത് ശക്തമായ തിരിച്ചു വരവാണ്.

Advertisements

അതേ സമയം ദിലീപുമായുള്ള വിവാഹ മേചനത്തെ കുറിച്ച് തുറന്ന് പറയുന്ന മഞ്ജു വാര്യരുടെ ഒരു അഭിമുഖം ആണ് വീണ്ടും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. മഞ്ജു വാര്യരുടെ വാക്കുകൾ ഇങ്ങനെ:

Also Read
ചത്തുകിടന്ന് പ്രണയിച്ച കത്രീനയോട് വിവാഹാഭ്യർത്ഥന നടത്തി സൽമാൻ ഖാൻ, നടി ചെയ്തത് ഇങ്ങനെ

താൻ ചെയ്ത കാര്യങ്ങൾ നല്ല രീതിയിൽ ഉൾക്കൊണ്ടതിന് പ്രേക്ഷകരോട് നന്ദിയുണ്ട്. ചെയ്യുന്ന ജോലി ശരിക്കും ആസ്വദിക്കുന്നുണ്ട്. കാലത്തിന്റേതായ മാറ്റങ്ങൾ എന്നിലുമുണ്ടായിട്ടുണ്ട്, സിനിമയിലും ആ മാറ്റം പ്രകടമാണ്. അടിമുടി മാറി വേറൊരാളായതല്ല. അനുഭവങ്ങൾ വരുത്തിയ മാറ്റമാണ്.

സാങ്കേതികമായി സിനിമയിൽ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. സെറ്റിലെ അന്തരീക്ഷത്തിന് വലിയ മാറ്റങ്ങളൊന്നുമില്ല. ലൊക്കേഷൻ കുടുംബം പോലെ തന്നെയാണ് അന്നും ഇന്നും തോന്നിയിട്ടുള്ളത്. മാറ്റിവെക്കലും മാറിപ്പോവുന്നതുമെല്ലാം സിനിമയിൽ സ്വഭാവികമായ കാര്യമാണ്. പ്ലാൻ ചെയ്ത പ്രൊജക്ട് മാറിപ്പോവുന്നത് മുൻപും ഉണ്ടായിട്ടുണ്ട്.

നിമിത്തം പോലെ അങ്ങനെ മാറി വരികയായിരുന്നു. ഹൗ ഓൾഡ് ആർ യു തന്നെയാണ് തിരിച്ചുവരവിന് പറ്റിയ സിനിമയെന്നാണ് എല്ലാവരും പറഞ്ഞത്. അത് തികച്ചും യാദൃശ്ചികമാണ്. രണ്ടാമത് സംഭവിക്കാനിരിക്കുന്ന സിനിമയായിരുന്നു അത്. ജീവിതവുമായി സാമ്യമുണ്ടല്ലോ, അതെന്താണ് എന്നൊക്കെ ചിലർ ചോദിച്ചിരുന്നു.

എന്റെ ജീവിതത്തെക്കുറിച്ച് എല്ലാവർക്കും കൂടുതൽ അറിയുന്നതിനാൽ അങ്ങനെയൊരു ചോദ്യം വന്നതാണ്. അറിയപ്പെടാത്ത എത്രയോ പേരുടെ ജീവിതമായിരിക്കാം ആ സിനിമ. തന്നെത്തേടി വരുന്ന കഥാപാത്രങ്ങളെ സംവിധായകൻ പറയുന്നത് പോലെ അവതരിപ്പിക്കുകയാണ് ചെയ്യാറുള്ളത്. വീണ്ടും തിരിച്ചുവരുമെന്നുള്ള പ്രതീക്ഷ എല്ലാവർക്കും ഉണ്ടായിരുന്നു.

ടെലിവിഷനിലൂടെ തന്റെ സിനിമകളെല്ലാം പ്രേക്ഷകർ കാണുന്നുണ്ടായിരുന്നു. എവിടെക്കാണുമ്‌ബോഴും തിരിച്ചു വരവിനെ ക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. അത് ശരിക്കും ആസ്വദിച്ചിരുന്നു. സിനിമയിലുണ്ടായിരുന്ന സമയത്തേക്കാൾ പതിന്മടങ്ങ് സ്നേഹമായിരുന്നു മാറിനിന്ന സമയത്ത് ലഭിച്ചത്. ആളുകൾ പറഞ്ഞത് കൊണ്ട് മാത്രമായി നടത്തിയ തിരിച്ചുവരവല്ല.

Also Read
പരിഹസിച്ചവരുണ്ട്, ആത്മവിശ്വാസം കെടുത്തിയവർ പലരുമുണ്ട്, പണ്ട് മുതലേ അത്തരം വിളിയാണ് കേൾക്കുന്നത്: തുറന്നു പറഞ്ഞ് മിഥുൻ രമേശ്

തന്നെത്തേടിയെത്തുന്ന കഥാപാത്രങ്ങൾ ആത്മാർത്ഥതയോടെ ചെയ്യാനാണ് ശ്രമിക്കാറുള്ളത്. വ്യത്യസ്തമായിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിക്കും. നെഗറ്റീവ് റോളായാലും കുഴപ്പമില്ല. ചെയ്യുന്നത് ഭംഗിയായി ചെയ്യും. കഥാപാത്രത്തെ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ച് പ്രേക്ഷകർക്ക് അറിയാവുന്നതാണ്. കുടുംബം ചങ്ങലയാണ് എന്ന് പറഞ്ഞാൽ അതിനോടൊന്നും യോജിക്കാനാവില്ല.

സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്ന സമയത്തെ ജീവിതവും ശരിക്കും ആസ്വദിക്കുകയായിരുന്നു. നല്ല സുഹൃത്തുക്കളുടെ റോളിലായിരുന്നു ഭാവനയും സംയുക്തയും ഗീതുവുമെല്ലാം. ഒരു സുഹൃത്തിന് മറ്റൊരാളുടെ ജീവിതത്തിൽ എന്ത് റോൾ ഉണ്ടാവുമോ അത് തന്നെയായിരുന്നു അവർക്കുള്ളത്. അത് എന്നുമുണ്ടാവും ദിലീപിന്റെ സിനിമകൾ കാണാറും ആസ്വദിക്കാറുമുണ്ടെന്നും മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു.

Advertisement