വിവാദത്തിന്റെ പേരിലെ പ്രശസ്തിക്ക് പറഞ്ഞതല്ല, കമലഹാസൻ ചുംബിച്ചത് അനുവാദമില്ലാതെ, സ്‌ക്രിപ്റ്റ് വായിച്ചപ്പോഴാണ് അങ്ങനെ ഒരു രംഗമില്ലെന്ന് അറിയുന്നത്: നടി രേഖ

1685

ഉലകനായകനും മക്കൾ മയ്യം നേതാവുമായ കമൽഹാസൻ കെ ബാലചന്ദർ സംവിധാനം ചെയ്ത പുന്നഗൈ മന്നൻ എന്ന സിനിമയി തന്നെ അനുവാദം കൂടാതെയാണ് ചുംബിച്ചതെന്ന മുൻകാല നായികനടി രേഖയുടെ വാക്കുകൾ നേരത്തെ വലിയ വിവാദമായിരുന്നു. ഇതോടെ കമൽഹാസൻ മാപ്പ് പറയണമെന്ന് ആവശ്യം സോഷ്യൽമീഡിയയിൽ ശക്തമായിരുന്നു.

ഇപ്പോഴിതാ കമൽഹാസന് എതിരെയുള്ള നടി രേഖയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. കമൽഹാസൻ അവതാരകനായെത്തുന്ന ബിഗ് ബോസിൽ രേഖ പങ്കെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് സംഭവം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

Advertisements

1986ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന സിനിമയിൽ കമൽഹാസൻ നായികയായ രേഖയെ ചുംബിക്കുന്ന രംഗമുണ്ട്. ഈ രംഗത്തെ കുറിച്ച് രേഖ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ചർച്ച വിഷയമാകുന്നത്. ചിത്രത്തിൽ കമലും രേഖയും കമിതാക്കളായാണ് അഭിനയിച്ചത്.

വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും ചാടുന്ന രംഗത്തിലാണ് കമലിന്റെ കഥാപാത്രം രേഖയെ ചുംബിച്ചത്. അന്ന് രേഖയ്ക്ക് പതിനാറ് വയസ്സായിരുന്നു പ്രായം. ചുംബിക്കുന്നതിന് തന്റെ അനുവാദം വാങ്ങിയിരുന്നില്ലെന്ന് രേഖ പറയുന്നു. തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാൽ പ്രേക്ഷകർ വിശ്വസിക്കില്ല.

കെ ബാലചന്ദർ സാർ ജീവിച്ചിരിപ്പില്ല.കമലിന് മാത്രമേ ഇതെക്കുറിച്ച് സംസാരിക്കാനാകൂ എന്ന് രേഖ പറഞ്ഞു. എന്റെ അച്ഛൻ പ്രശ്‌നമുണ്ടാക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു.വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതുപോലെ കരുതിയാൽ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സർ എന്നോടു പറഞ്ഞു.

ഒരിക്കലും വൃത്തികേട് ആയി ചിത്രീകരിക്കില്ലെന്നും സ്‌നേഹത്തിന്റെ പ്രതിഫലനമായേ പ്രേക്ഷകരും അത് എടുക്കൂ എന്ന് അവർ പറഞ്ഞു. പക്ഷേ എന്റെ മനസ്സിൽ അച്ഛൻ വഴക്കുപറയുമെന്ന ആശങ്കയായിരുന്നു.
എന്നാൽ സഹപ്രവർത്തരാകട്ടെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അടുത്ത ലൊക്കേഷനിലേയ്ക്ക് പോയി.

ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ അമ്മയോട് ഞാൻ പറഞ്ഞു, അവരെന്ന പറ്റിച്ച് ഉമ്മതന്നുവെന്ന്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഇക്കാര്യം ഞാൻ തുറന്നുപറഞ്ഞിരുന്നു. അതുകാരണം കമലിനും സാറിനും എന്നോട് ദേഷ്യമുണ്ടായിരുന്നു. കാരണം ഇത് എന്റെ അറിവു കൂടാതെ ചെയ്തതാണെന്ന് എല്ലാവരും അറിയണമെന്ന് നിർബന്ധമുണ്ടായിരുന്നു.

അതേ സമയം സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഇത്രമേൽ ചർച്ചയായതിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും താൻ പറഞ്ഞതെല്ലാം സത്യമാണെന്നും നടി പറഞ്ഞതായി ഒരു മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു. പക്ഷേ സിനിമയിൽ ആ ചുംബനരംഗം നന്നായി വന്നു.

വിവാദത്തിന്റെ പേരിലുള്ള ഒരു പ്രശസ്തി എനിക്ക് ആവശ്യമില്ല. സിനിമയും വെബ് സീരീസുമായി എനിക്ക് ഒരുപാട് ജോലിയുണ്ടെന്നും നടി പറയുന്നു. 1986 ൽ പുറത്തിറങ്ങിയ ചിത്രമാണ് പുന്നഗൈ മന്നൻ. ചിത്രത്തിൽ കമലും രേഖയും കമിതാക്കളായാണ് അഭിനയിച്ചത്. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും ചാടുന്ന രംഗത്തിലാണ് കമലിന്റെ കഥാപാത്രം രേഖയെ ചുംബിച്ചത്. അന്ന് രേഖയ്ക്ക് പതിനാറ് വയസ്സായിരുന്നു.

Advertisement