Home Entertainment

അച്ഛനും അമ്മയ്ക്കും സുഖമാണല്ലോ അല്ലെ, മോശം കമന്റിട്ട ഞരമ്പന് കിടിലൻ മറുപടി നൽകി സാധിക വേണു ഗോപാൽ

88

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമൊക്കെയാണ് സാധിക വേണുഗോപാൽ. നിരവധി സിനിമകളിലും വേഷമിട്ടിട്ടുള്ള സാധിക പക്ഷേ മിനി സ്‌ക്രീനിലൂടെയാണ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയത്.

സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ സാധിക തന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങലും എല്ലാം ആരാധകർക്കായി പങ്കുവെയ്ക്കാണ്ട്. അതേ പോലെ മിക്ക സമകാലിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും താരം വ്യക്തമാക്കാറുമുണ്ട്.

Advertisements

പലപ്പോഴും മോശം കമന്റുകൾക്കും മറ്റും എതിരെ ശബ്ദമുയർത്തി നടി രംഗത്ത് എത്താറുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തന്റെ പുതിയ ചിത്രത്തിന് മോശം കമന്റുമായി എത്തിയ ആൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാധിക

Also Read
rel=”noopener” target=”_blank”>അച്ഛൻ പോയി, ഹൃദയം പിളർക്കുന്ന വേദനയിലും അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായതിൽ: അച്ഛന്റെ വേർപാടിൽ നെഞ്ചുനീറി ആശാ ശരത്ത്

താരത്തിന്റെ ചിത്രത്തിന് ആ കാൽ അല്പം കൂടി പൊക്കിയാൽ കാണാമായിരുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതിന് നടി മറുപടി നൽകുകയും ചെയ്തു. ആൾക്ക് വീട്ടിൽ അച്ഛനും അമ്മയ്ക്കും സുഖമാണല്ലോ അല്ലെ? സ്‌കൂളിലെ അധ്യാപകരോടും ഇങ്ങാനാണല്ലേ സംസാരിക്കാറ് നല്ല സംസ്‌കാരം എന്നാണ് താരം കൊടുത്തു മറുപടി.

പിന്നീട് താരം ആ കമന്റ് സ്‌ക്രീൻഷോട്ട് എടുത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു.ഈ പോസ്റ്റ് പബ്ലിക് ആയി ഇട്ടതു പബ്ലിക് ആയി തനിക്ക് കമന്റ് വന്നത് കൊണ്ടാണെന്നും ഇതേ അക്കൗണ്ടിൽ നിന്നും ഇതിനു മുൻപും ഇതുപോലെ കമെന്റ്സ് വരികയും താൻ ഒഴുവാക്കി വിടുകയായിരുന്നെന്നും താരം പറഞ്ഞു.

ഒരുപാട് ഫേക്ക് അക്കൗണ്ടുകൾ ഉള്ള സാഹചര്യത്തിൽ ഓൺലൈൻ ക്ലാസ്സിന്റെ മറവിൽ തുടങ്ങിയ ഒരു അക്കൗണ്ട് ആവാം ഇത്. എന്തു തന്നെ ആയാലും ഒരു അക്കൗണ്ട് തുറക്കുമ്പോൾ ഫേസ്ബുക് അവരുടെ പ്രായ മാനദണ്ഡം മാറ്റണം.

Also Read
എനിക്ക് തേപ്പ് കിട്ടിയിട്ടില്ല പക്ഷേ ഞാൻ ഒരുപാട് പേരെ തേച്ചിട്ടുണ്ട്, ഏഴാം ക്ലാസിൽ വച്ചിട്ട് പ്രേമിച്ച് തുടങ്ങിയതാണ്: വെളിപ്പെടുത്തലുമായി നടി കാർത്തിക കണ്ണൻ

സോഷ്യൽ മീഡിയയിൽ ഒരു അക്കൗണ്ട് ആരംഭിക്കുന്നതിന് ആധാർ ഒരു നിർബന്ധിത ഉപകരണം ആയി പരിഗണിക്കണം എന്ന ക്യാപ്ഷനോടെ കേരള സൈബർ പോലീസിനെ മെൻഷൻ ചെയ്ത് താരം അപ്ലോഡ് ചെയ്ത കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

Advertisement