ആ ബ്ലാക് ഡയമണ്ട് മോതിരം എംജിയുടെ കൈയ്യിൽ തന്നേയുണ്ടോ എന്ന് പരിഹാസം: ഉഗ്രൻ മറുപടിയുമായി ഭാര്യ ലേഖ

249

പുരാവസ്തുവിന്റെ പേരിൽ തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ കുറിച്ച് ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി കേരളം ചർച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം. കലാ സാമൂഹിക സാംസ്‌കാരക രാഷ്ട്രീയ ഉദ്യേഗസ്ഥ രംഗത്തുള്ള നിരവധി പേരെയാണ് ഇയാൾ പറ്റിച്ചത്.

ഞെട്ടിപ്പിക്കുന്ന പല കഥകളാണ് ഓരോ ദിവസവും പുറത്ത് വന്നത്. ഗായകൻ എംജി ശ്രീകുമാറും ഇയാളുടെ ത ട്ടി പ്പിന് ഇരയായിട്ടുണ്ട്. സൗഹൃദം മുതലെടുത്ത് കൊണ്ടായിരുന്നു എംജി ശ്രീകുമാറിനേയും മോൻസൺ ഉപയോഗിച്ചത്. മോൻസണിന്റെ പറ്റിപ്പ് കഥ പുറത്ത് വന്നപ്പോഴാണ് എംജി ശ്രീകുമാറുമായി ചുറ്റിപ്പറ്റിയുള്ള ആ സംഭവം പുറത്ത് അറിയുന്നത്.

Advertisements

ഇപ്പോഴിതാ മോൻസൺ നൽകിയ മോതിരത്തെ കുറിച്ച് എംജിയുടെ ഭാര്യ ലേഖയോട് ആരാധകർ ചോദിച്ചതും അതിന് ലേഖ നൽകിയ മറുപടിയുമാണ് വൈറൽ ആകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലേഖ. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരപത്‌നിയ്ക്കുണ്ട്. പാചക വീഡിയോകളും മറ്റുമായി ലേഖ പ്രേക്ഷകരുടെ മുന്നിൽ എത്താറുണ്ട്. ഈ വീഡിയോയൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്.

Also Read
അഭിനയ മികവിന്റെ വിസ്മയം വിടവാങ്ങി, നെടുമുടി വേണു അന്തരിച്ചു, സങ്കടക്കടലിൽ മലയാള സിനിമാ ലോകം

മോൻസൺ വിഷയത്തിൽ എംജിയുടെ പേര് ചർച്ചയായതിനെ തുടർന്നാണ് ആരാധകർ ലേഖയോട് ഇതിനെ കുറിച്ച് ചോദിക്കുന്നത്. ട്രോളി കൊണ്ടുള്ള ചോദ്യത്തിന് കൃത്യമായ മറുപടിയും താരപത്‌നി നൽകിയിട്ടുണ്ട്.
എംജി ശ്രീകുമാറിനോടൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം ലേഖ പങ്കുവെച്ചിരുന്നു.

നിങ്ങൾ ഭൂമിയിൽ എത്ര സമയം ചെലവഴിക്കുന്നു എന്നോ, നിങ്ങൾ എത്ര പണം ശേഖരിച്ചു എന്നോ എത്രത്തോളം ശ്രദ്ധ നേടിയിട്ടുണ്ടെന്നോ പ്രശ്‌നമല്ല. നിങ്ങൾ ജീവിതത്തിൽ പ്രസരിപ്പിച്ച പോസിറ്റീവ് വൈബ്രേഷന്റെ അളവാണ് പ്രധാനം എന്ന ക്യാപ്ഷനോടെ ആയിരുന്നു ലേഖ ഫോട്ടോ പോസ്റ്റ് ചെയ്തത്.

ചിത്രം നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. ഈ ചിത്രത്തിന് ചുവടെയാണ് ബ്ലക്ക് ഡയമണ്ട് മോതിരത്തെ കുറിച്ചുള്ള കമന്റുകൾ വന്നത്. അണ്ണന്റെ മോതിരം എവിടെ, ബ്ലാക് ഡയമണ്ട് ഭർത്താവിന്റെ കൈയ്യിലുണ്ടോ എന്നിങ്ങനെയായിരുന്നു കമന്റുകൾ.

വേണോ എന്നായിരുന്നു ലേഖയുടെ മറുപടി. ആരാധകരുടെ ചോദ്യവും ഉത്തരവും സോഷ്യൽ മീഡിയയിൽ ഒരുപോലെ വൈറലായിട്ടുണ്ട്. അതേ സമയം ഫ്‌ളവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ടോപ്പ് സിംഗറിൽ ജഡ്ജ് ആയ എംജി ശ്രീകുമാർ ഒരിക്കൽ മോൻസൺ നൽകിയ മോതിരം ധരിച്ച് കൊണ്ട് എത്തിയിരുന്നു.

Also Read
അച്ഛൻ പോയി, ഹൃദയം പിളർക്കുന്ന വേദനയിലും അഭിമാനിക്കുന്നു ആ അച്ഛന്റെ മകളായതിൽ: അച്ഛന്റെ വേർപാടിൽ നെഞ്ചുനീറി ആശാ ശരത്ത്

രമേഷ് പിഷാരടിയും സ്റ്റീഫൻ ദേവസിയും എത്തിയ ഒരു എപ്പിസോഡിലാണ് മോതിരം ധരിച്ച് എംജി എത്തിയത്. ഇതിനെ കുറിച്ച് ഇരുവരും ചോദിക്കുകയും ചെയ്തിരുന്നു. രമേഷ് പിഷാരടിയാണ് ആദ്യം മോതിരത്തെ കുറിച്ച് ചോദിച്ചത്. സുഹൃത്ത് നൽകിയതാണെന്ന് പറഞ്ഞ് കൊണ്ടാണ് മോൻസണിനെ കുറിച്ച് എംജി ശ്രീകുമാർ പറയുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Advertisement