കിടിലൻ സർപ്രൈസ് ഒരുക്കി ഭർത്താവിന്റെ പിറന്നാൾ ആഘോഷമാക്കി ചെമ്പരത്തിയിലെ കല്യാണി അമല ഗിരീശൻ

243

സൂപ്പർ ഹിറ്റ് ടെലിവിഷൻ പരമ്പരകളുമായി എത്തുന്ന സീകേരളം ചാനലിലെ മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് ചെമ്പരത്തി. തമിഴിലെ സെമ്പരുത്തി എന്ന സീരിയലിന്റെ മലയാളം പതിപ്പാണ് ചെമ്പരത്തി. നടി അമല ഗിരീശനാണ് കല്യാണി എന്ന കഥാപാത്രത്തെ മനോഹരമാക്കുന്നത്.

ഒരു നാടൻ പെൺകുട്ടിയുടെ എല്ലാ ഭാവങ്ങളും ആവാഹിച്ചാണ് അമല കല്യാണിയായി മാറുന്നത്. തിരുവനന്തപുരത്തുകാരായ ഗിരീശകുമാറിന്റെയും സലിജയുടേയും മകളാണ് അമല ഗിരീശൻ. സീരിയലിലെന്ന പോലെ അത്ര മോഡേണൊന്നമല്ലാത്ത സാധാരണക്കാരിയാണ് അമല.

Advertisements

കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് അമലയും കുടുംബവും വർഷങ്ങളായി താമസിക്കുന്നത്. അച്ഛൻ കൃഷിക്കാരനാണ്, അമ്മ വീട്ടമ്മയും. ചേച്ചി അഖില വിവാഹിതയാണ്. അഞ്ചുവർഷമായി അഭിനയ രംഗത്ത് സജീവമാണ് അമല.

ഇപ്പോൾ ഭർത്താവ് പ്രഭുവിന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയാണ് അമല. പ്രഭുവിന് പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കയാണ് അമല. അഭിനയിച്ച് തുടങ്ങി മാസങ്ങൾക്കുള്ളിൽ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടാൻ അമലയ്ക്ക് കഴിഞ്ഞിരുന്നു.

ലോക്ഡൗണിലായിരുന്നു താരത്തിന്റെ വിവാഹം. സീരിയൽ രംഗത്ത് നിന്ന് തന്നെയുള്ള ക്യാമറമാൻ പ്രഭു ആയിരുന്നു വരൻ. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടത്തിയത്. മലയാളത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും തമിഴ്നാട് സ്വദേശിയാണ് പ്രഭു.

പ്രഭുവിന്റെ അമ്മ മലയാളിയാണ്. അദ്ദേഹത്തിന് മലയാളം നന്നായി അറിയാം. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ആയിരുന്നു ഞങ്ങളുടെ വിവാഹം. അമലയുടെ കോഴിക്കോടാണ് നാടെങ്കിലും തിരുവന്തപുരത്താണാണ് കുടുംബസമേതം വർഷങ്ങളായി താമസിക്കുന്നത്.

Advertisement