നിങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണോ, ഷിയാസുമയാ പ്രണയത്തിലാണോ: മറുപടിയുമായി ലക്ഷ്മി നക്ഷത്ര

1192

പ്രമുഖ മിനിസ്‌ക്രീൻ അവതാരക ലക്ഷ്മി നക്ഷത്ര ബിഗ് ബോസ് താരം ഷിയാസ് കരീമിന്റെ വീട്ടിൽ പോയ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഷിയാസ് പുതിയതായി ആരംഭിച്ച ജിം സന്ദർശിക്കുന്നതിനും മറ്റുമായിട്ടാണ് ലക്ഷ്മി എത്തിയത്. ലക്ഷ്മി സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിൽ ഷിയാസിന്റെ വിവാഹത്തെ കുറിച്ച് കൂടി സൂചിപ്പിച്ചിരുന്നു.

എന്നാൽ ലക്ഷ്മിയും ഷിയാസും തമ്മിലാണ് വിവാഹമെന്ന് ചിലർ തെറ്റിദ്ധരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകൾക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് ലക്ഷ്മിയിപ്പോൾ. ഷിയാസിന്റെ കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുന്ന ഒരു വീഡിയോ എന്റെ യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടതോടെയാണ് തുടക്കം.

Advertisements

ആ വീഡിയോ വന്നതിന് ശേഷം ഏറ്റവുമധികം ആളുകൾ ചോദിക്കുന്നത്. നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുവാണോ? നിങ്ങൾ തമ്മിൽ പ്രണയത്തിലാണോ? എന്നീ രണ്ട് ചോദ്യങ്ങളാണ്. പക്ഷേ ആ വീഡിയോ കണ്ടവർക്കറിയാം എന്റെ ഏറ്റവും അടുത്ത സുഹൃത്തുകളിൽ ഒരാളാണ് ഷിയാസ് ലക്ഷ്മി പറയുന്നു. അതിനപ്പുറം ഒന്നുമേയില്ല.

ഞങ്ങൾ പ്രണയത്തിലുമല്ല, കല്യാണം കഴിക്കുകയുമില്ല. ഞാൻ ഷിയാസിന്റെ വീട്ടിൽ പോയപ്പോൾ എടുത്ത വീഡിയോയുടെ രണ്ടാമത്തെ എപ്പിസോഡ് ചാനലിൽ ഇട്ടപ്പോൾ ‘ആരോടും പറയാത്ത ഷിയാസ് കരീമിന്റെ കല്യാണ വിശേഷങ്ങൾ’ എന്ന ക്യാപ്ഷനാണ് കൊടുത്തത്. ഈ ചർച്ചയ്ക്ക് കാരണം അതാണെന്ന് തോന്നുന്നു.

വീഡിയോ കാണുമ്പോൾ ആ ചിന്ത മാറും. അതായത് വീഡിയോയിൽ ഷിയാസിന്റെ കല്യാണത്തെ കുറിച്ച് ഉമ്മ പറയുന്നതൊക്കെ കൃത്യമായി കൊടുത്തിട്ടുണ്ട്. അതാണ് സോഷ്യൽ മീഡിയ ഞങ്ങളുടെ വിവാഹമാക്കി മാറ്റിയത്. ഞാൻ മക്കനയണിഞ്ഞ് ഷിയാസിന്റെ കുടുംബത്തോടൊപ്പം ഇരിക്കുന്ന ചിത്രം കൂടിയായപ്പോൽ കഥകൾ കൈവിട്ട് പോയി.

ഷിയാസിന്റെ സഹോദരിയുടെ മക്കൾ മക്കനയിട്ടിരിക്കുന്നത് കണ്ടപ്പോൾ എനിക്കും കൊതി തോന്നി.
അങ്ങനെയാണ് മക്കനയണിഞ്ഞത്. അടുത്ത പെരുന്നാളിന് ഫോട്ടോ ഇടാൻ വേണ്ടിയാണ് മക്കനയിട്ട ഫോട്ടോ എടുത്തതെന്ന് ഇടയിൽ പാട്ട് പാടി കൊണ്ടിരുന്നപ്പോൾ ഞാൻ പറഞ്ഞിരുന്നു. അത്രയേ ഉള്ളു സംഗതി.

ഷിയാസ് ഒരു ജിം തുടങ്ങിയിട്ടുണ്ട്. അവിടേക്ക് ക്ഷണിച്ചപ്പോൾ പോയതായിരുന്നു ഞാൻ. പിന്നെയാണ് ഒരു വീഡിയോ ചെയ്ത് ചാനലിൽ ഇടാമെന്ന് തീരുമാനിക്കുന്നത്. ഒരു ദിവസം ഷിയാസിന്റെ വീട്ടിലും നാട്ടിലും ഉണ്ടായിരുന്നു. വലിയ സ്‌നേഹമാണ് അവിടെ നിന്നും കിട്ടിയത്.

ഷിയാസിന്റെ ജീവിതാനുഭവങ്ങളൊക്കെ പറഞ്ഞപ്പോൾ നെഞ്ചിൽ തൊട്ടു. അവന്റെ കുടുംബം തന്ന സ്‌നേഹവും പരിഗണനയും മറക്കാനാകാത്ത ഒരു പകലാണ് എനിക്ക് സമ്മാനിച്ചത്. നാട്ടുകാരും വീട്ടുകാരുമൊക്കെ കൂടി ചേർന്ന് ആകെ അടിപൊളിയായിരുന്നുവെന്നും വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി നക്ഷത്ര പറയുന്നു.

Advertisement