സ്നേഹയ്ക്കും ശ്രീകുമാറിനും ഒന്നാം വിവാഹ വാർഷികം: ആശംസകളുമായി ആരാധകരും സഹപ്രവർത്തകരും

3221

കഴിഞ്ഞ ഡിസംബർ 11നായിരുന്നു ചലച്ചിത്ര ടെലിവിഷൻ താരങ്ങളായ സ്നേഹ ശ്രീകുമാറിന്റെയും എസ്പി ശ്രീകുമാറിന്റെയും വിവാഹം. മറിമായം എന്ന ടെലിവിഷൻ കോമഡി പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് സ്നേഹയും ശ്രീകുമാറും.

ഈ പരമ്പരയിൽ അഭിനയിക്കുന്നതിനിടെ തന്നെ ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇപ്പോഴിതാ ഇവർ വിവാഹിതരായിട്ട് ഒരു വർഷം തികഞ്ഞിരിക്കുകയാണ്. മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകർത്തുകയാണ് സ്നേഹയും ശ്രീകുമാറും.

Advertisements

കളിചിരിയും തമാശകളും ഒക്കെയായി മുന്നേറുകയാണ് ഇവരുടെ ജീവിതം. സമകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിൽ എത്തിക്കുന്ന ടെലിവിഷൻ പരിപാടിയായ മറിമായത്തിലെ ലോലിതൻ, മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരും.

മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാർ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്നേഹയെന്ന പേരിനൊപ്പം ചേർന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകർ നൽകിയത്.

സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകർക്ക് മണ്ഡുവാണ് സ്നേഹ. കുടുംബം പോലെയാണ് മറിമായം ടീമെന്ന് താരവും പറഞ്ഞിരുന്നു. ലോലിതനായാണ് ശ്രീകുമാർ എത്തിയത്. ഇവർ ഇരുവരും ജീവിതത്തിൽ ഒരുമിക്കുകയാണെന്നറിഞ്ഞപ്പോൾ ആരാധകർക്കായിരുന്നു സന്തോഷം.

ഇപ്പോഴിതാ വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരദമ്പതികൾ. തങ്ങളുടെ വിവാഹ നിമിഷത്തിന്റെ മനോഹരമായ വിഡിയോ പോസ്റ്റ് ചെയ്താണ് സ്‌നേഹ സന്തോഷം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയിരിക്കുകയാണ്.

Advertisement