രണ്ട് കൂടുപിറപ്പുകൾ ഉണ്ടായിരുന്നു പക്ഷേ നഷ്ടപ്പെട്ടു, അവരായിരുന്നു എന്റെ ലോകം, അവർ എന്നെ വിട്ട് അങ്ങ് പോയി: നെഞ്ച് പൊട്ടി ആശ ശരത്

141

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആശാ ശരത്. മലയാളത്തിന്റെ മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങുന്ന താരം കൂടിയാണ് ആശാ ശരത്. നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ടു പോകുന്ന കലാകാരി കൂടിയാണ് ആശാ ശരത്.

പെരുമ്പാവൂരിൽ ജനിച്ച ആശാ ശരത്തത നർത്തകി ായാണ് വേദിയിൽ എത്തുന്നത്. രാജ്യത്ത് എമ്പാടുമുള്ള നർത്തകർക്കായി വാരാണാസിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മികച്ച നർത്തകി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം വിവാഹം കഴിച്ച് ദുബായിലേക്ക് പോവുകയും പിന്നീട് റേഡിയോ ടെലിവിഷൻ എന്നീ മാധ്യമങ്ങളിൽ കൂടെ സിനിമയിൽ എത്തുകയും ആയിരുന്നു.

Advertisements

മലയാളം ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ആശാ ശരത്. ഏഷ്യാ നെറ്റിലെ കുങ്കുമപ്പൂവ് സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ ആശാ ശരത് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. ജയന്തിയും ആയുള്ള പ്രകടനത്തിലൂടെ നിരവധി പുരസ്‌കാരങ്ങൾ ആശയെ തേടി എത്തിയിരുന്നു. പിന്നീട് സിനിമയിലേക്ക് എത്തിയ താരം ഫ്രൈഡേ എന്ന സിനിമയിലായിരുന്നു ആദ്യം അഭിനയിച്ചത്.

Also Read
കുഴിയില്‍ വെച്ചാലും നിങ്ങളെ കാണാന്‍ വരില്ല, അന്ന് ദേഷ്യത്തില്‍ കെപിഎസി ലളിത തിലകനോട് പറഞ്ഞതിങ്ങനെ, വര്‍ഷങ്ങളോളം നീണ്ട വഴക്കിന്റെ കാരണം ഇതായിരുന്നു

തുടർന്ന് താരരാജാവ് മോഹൻലാലിന്റെ കർമ്മയോദ്ധാ, അർദ്ധനാരി, ബഡ്ഡി, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ സിനിമകളുടെ ഭാഗമായി. 2013ൽ പുറത്തിറങ്ങിയ മോഹൻലാൽ ജീത്തു ജോസഫ് സിനിമ ദൃശ്യത്തിലെ ഐജി ഗീത പ്രഭാകറായുള്ള അഭിനയം സിനിമാ ജീവിതത്തിൽ പുതിയ വഴിത്തിരിവായി.
ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അടുത്തിടെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും ആശ ശരത്ത് അഭിനയിച്ചിരുന്നു.

2014ൽ മമ്മൂട്ടിക്കൊപ്പം വർഷം എന്ന സിനിമയിലും സുപ്രധാന കഥാപാത്രത്തെ ആശ അവതരിപ്പിച്ചു. വർഷവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. പാപനാശം ഉൾപ്പെടെ ചില തമിഴ് സിനിമകളിലും. ബാഗ്മതി അടക്കം ചില തെലുങ്കു ചിത്രങ്ങളിലും ആശ ശരത്ത് അഭിനയിച്ചിട്ടുണ്ട്. പരസ്യ ചിത്രങ്ങൾക്ക് മോഡലായും ആശ ശരത്ത് പ്രവർത്തിയ്ക്കാറുണ്ട്. രണ്ട് പെൺകുട്ടികളാണ് ആശ ശരത്തിനുള്ളത്. അവരുടെ പേര് ഉത്തര, കീർത്ത.

അതേ സമയം സീരിയലിൽ നിന്നും ബിഗ് സ്‌ക്രീനിലേക്ക് വലിയൊരു എൻട്രി ലഭിച്ച നടിയാണ് ആശാ ശരത്. ഇന്ന് മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി വളരാൻ ആശയ്ക്ക് സാധിച്ചു. ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാൻ ആശയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനൊപ്പം കുടുംബത്തെ ചേർത്ത് പിടിച്ചാണ് നടിയുടെ ജൈത്രയാത്ര. ആശാ ശരത് ജഡ്ജായി എത്തുന്ന ഡാൻസ് ഷോയിൽ നിന്നുള്ള ഒരു രംഗമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പെർഫോമൻസ് കഴിഞ്ഞപ്പോൾ ഇടറുന്ന തൊണ്ടയോടെയാണ് ആശ ശരത്ത് സംസാരിച്ചത്. നിങ്ങൾ കാണിച്ചതിന്റെ പകുതി ഭാഗം ജീവിതത്തിൽ അനുഭവിച്ചിട്ടുള്ള ആളാണ് ഞാൻ. എനിക്കും രണ്ട് കൂടപിറപ്പുകൾ ഉണ്ടായിരുന്നു. ഇങ്ങനെ ഒരു രോഗം വന്നത് കൊണ്ട് അല്ല, അല്ലാതെ തന്നെ അവർ എന്നെ വിട്ട് അങ്ങ് പോയി.

ലോകത്ത് ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ട് കൂടുപിറപ്പുകളെ നഷ്ടപ്പെട്ട് ഇരിക്കുന്ന ആളാണ് ഞാൻ. എനിക്ക് നിങ്ങളുടെ പ്രകടനത്തെ ഒരു ഡാൻസ് പെർഫോമൻസ് എന്നതിനപ്പുറം വളരെ ഇമോഷണൽ ആയിട്ടാണ് കാണാൻ കഴിഞ്ഞത്. നിങ്ങൾ ചെയ്ത ഓരോ മൂവ്മെന്റ്സും എനിക്ക് എഫക്ടഡ് ആവുന്നുണ്ടായിരുന്നു എനിക്ക് സംസാരിക്കാൻ പറ്റുന്നില്ല. അതേ സമയം ആശ ശരത്തിന്റെ മകളും അഭിനയ രംഗത്ത് ചുവട് വച്ചിരുന്നു. നടിയുടെ മൂത്ത മകൾ ഉത്തരയാണ് അഭിനയ രംഗത്ത് എത്തിയത്.

Also Read
നരസിംഹത്തിന്റെ ഹാങ് ഓവറിൽ ഏറെ പ്രതീക്ഷയോടെ എത്തി തകർന്നടിഞ്ഞു പോയ ഷാജി കൈലാസ് മോഹൻലാൽ ചിത്രം താണ്ഡവത്തിന് സംഭവിച്ചത്

Advertisement