Home Entertainment Celebrities

കുഴിയില്‍ വെച്ചാലും നിങ്ങളെ കാണാന്‍ വരില്ല, അന്ന് ദേഷ്യത്തില്‍ കെപിഎസി ലളിത തിലകനോട് പറഞ്ഞതിങ്ങനെ, വര്‍ഷങ്ങളോളം നീണ്ട വഴക്കിന്റെ കാരണം ഇതായിരുന്നു

209

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാക്കളില്‍ രണ്ടുപേരാണ് തിലകനും കെപിഎസി ലളിതയും. ഇരുവരുടെയും വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടം തന്നെയാണ് സമ്മാനിച്ചത്.

തിലകനും ലളിതയും ഒന്നിച്ച ചിത്രങ്ങളെല്ലാം തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഒത്തിരി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും തമ്മില്‍ കാലങ്ങളോളം വലിയ പിണക്കത്തിലായിരുന്നു.

Advertisements

തിലകനും ലളിതയും വര്‍ഷങ്ങളോളം മിണ്ടാതിരുന്നിട്ടുമുണ്ട്. തുടര്‍ന്ന് നടി ശ്രീവിദ്യ ഇടപെട്ടാണ് ഇരുവരുടെയും പിണക്കം മാറ്റിയത്. ഭരതന്റെ ചമയം എന്ന ചിത്രമായിരുന്നു ഇരുവരുടെയും അടിക്ക് കാരണം.

Also Read: ഏത് ലുക്കിലും അവള്‍ എനിക്ക് പെര്‍ഫെക്ട്, മകളോടൊപ്പമുള്ള ചിത്രത്തിന് താഴെ കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി ആര്യ

ഈ ചിത്രത്തില്‍ മുരളിക്ക് പകരം തിലകനായിരുന്നു നായകനാവേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ അനാരോഗ്യം കാരണം ഒഴിവാക്കുകയായിരുന്നു. മറ്റൊരു സെറ്റില്‍ വെച്ച് ലളിതയെ കണ്ടപ്പോള്‍ ഭരതന്‍ തന്നെ ചിത്രത്തില്‍ നിന്നും മനഃപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് പറഞ്ഞ് ഭരതനെ കുറിച്ച് വളരെ മോശമായി സംസാരിച്ചു.

ഇത് കേട്ട് ദേഷ്യം വന്ന ലളിത തിലകന് മറുപടി നല്‍കുകയും ചെയ്തു. ഒരു തീപ്പെട്ടി കൊള്ളി തിലകന്‍ രണ്ടാക്കിയെന്നും ഇനി എപ്പോഴാണോ അത് ഒന്നിക്കുന്നത് അപ്പോഴേ താന്‍ മിണ്ടുകയുള്ളൂവെന്നും കുഴിയില്‍ കൊണ്ടുവെച്ചാല്‍ പോലും മിണ്ടാന്‍ വരില്ലെന്നുമായിരുന്നു ലളിത തിലകനോട് പറഞ്ഞത്.

Also Read: ഭയങ്കര ദേഷ്യവും വാശിയും, മകന്‍ പലപ്പോഴും തന്നോട് മിണ്ടാതിരുന്നിട്ടുണ്ടെന്ന് അനുശ്രീ, വെറും ആറുമാസം പ്രായമായ കുഞ്ഞിനെ കുറിച്ചാണോ ഈ പറയുന്നതെന്ന് അമ്പരപ്പോടെ ആരാധകര്‍

അന്നുമുതല്‍ തിലകനും ലളിതയും തമ്മില്‍ പിണക്കത്തിലായിരുന്നു. ഇരുവരും വര്‍ഷങ്ങളോളം മിണ്ടാതിരുന്നിട്ടുണ്ട്. ഒന്നിച്ച് പല ചിത്രങ്ങളിലും അഭിനയിച്ചുവെങ്കിലും പരസ്പരം ദേഷ്യത്തിലായിരുന്നു ഇരു വരും. തുടര്‍ന്ന് അനിയത്തി പ്രാവ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് ശ്രീവിദ്യയാണ് ഇരുവരുടെയും പിണക്കം മാറ്റിയത്.

Advertisement