Home Entertainment Celebrities

ഏത് ലുക്കിലും അവള്‍ എനിക്ക് പെര്‍ഫെക്ട്, മകളോടൊപ്പമുള്ള ചിത്രത്തിന് താഴെ കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി ആര്യ

132

മലയാളികളായ മിനിസ്‌ക്രീന്‍ ബിഗ്സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് ലഭിച്ചത്.

Advertisements

തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

Also Read: ഉറങ്ങാതിരുന്ന് ജോലി ചെയ്തിട്ടുണ്ട്, സ്വന്തം ബിസിനസ്സിലൂടെ ആര്‍ക്കെങ്കിലും മാതൃകയാവണമെന്നായിരുന്നു ആഗ്രഹം, ആരതി പൊടി പറയുന്നു

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകര്‍ക്ക് ആയി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ ആരാധകരമായി പങ്കുവെച്ചിരിക്കുകയാണ് താരം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് മമ്മ ബെയര്‍ ആന്‍ഡ് ബേബി ബൂ എന്നാണ് ആര്യ നല്‍കിയ ക്യാപ്ഷന്‍. മോഡേണ്‍ വേഷത്തിലാണ് ആര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആര്യയുടെയും മകളുടെയും മനോഹരമായ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.

Also Read: ഭയങ്കര ദേഷ്യവും വാശിയും, മകന്‍ പലപ്പോഴും തന്നോട് മിണ്ടാതിരുന്നിട്ടുണ്ടെന്ന് അനുശ്രീ, വെറും ആറുമാസം പ്രായമായ കുഞ്ഞിനെ കുറിച്ചാണോ ഈ പറയുന്നതെന്ന് അമ്പരപ്പോടെ ആരാധകര്‍

ചിത്രത്തിന് താഴെ കമന്റിട്ടയാള്‍ക്കെല്ലാം ആര്യ മറുപടി നല്‍കിയിട്ടുമുണ്ട്. മകളുടെ പല്ല് തള്ളിയിരിക്കുകയാണെന്നും പല്ലില്‍ കമ്പിയിട്ടൂടെ എന്നും ചോദിച്ചയാള്‍ക്ക് ഏത് ലുക്കിലും മകള്‍ തനിക്ക് പെര്‍ഫെക്ട് ആണെന്നായിരുന്നു താരത്തിന്റെ മറുപടി. ആര്യയ്ക്ക് നിരവധി പേരാണ് പിന്തുണ അറിയിച്ചത്.

Advertisement