Home Entertainment Celebrities

ഉറങ്ങാതിരുന്ന് ജോലി ചെയ്തിട്ടുണ്ട്, സ്വന്തം ബിസിനസ്സിലൂടെ ആര്‍ക്കെങ്കിലും മാതൃകയാവണമെന്നായിരുന്നു ആഗ്രഹം, ആരതി പൊടി പറയുന്നു

149

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറില്‍ ഏറ്റവും അധികം ആരാധകരെ ഉണ്ടാക്കിയെടുത്ത താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി പുറത്തായ ഡോക്ടര്‍ ആദ്യം ദില്‍ഷയെ വിവാഹം ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ പിന്നീട് ഇവരുടെ സൗഹൃദം തകരുകയും അപ്രതീക്ഷിതമായി റോബിന്റെ ജീവിതത്തിലേക്ക് ആരതി പൊടി എത്തുകയുമായിരുന്നു.

ഇപ്പോഴിതാ ആരാധകരെല്ലാം ആരതിയുടെ വിശേഷങ്ങള്‍ കേള്‍ക്കാനായി കാത്തിരിക്കുകയാണ്. ബിഗ് ബോസ് അവസാനിക്കുമ്പോള്‍ ദില്‍റോബ് പ്രണയം ആഘോഷിച്ചിരുന്നവര്‍ ഇന്ന് പൂര്‍ണമായും ആരതി പൊടിയെ ആഘോഷിക്കുകയായിരുന്നു.

Advertisements

ആരതിയും റോബിനും പ്രണയത്തിലാണോ എന്നായിരുന്നു പല ചിത്രങ്ങളും കണ്ട് ആരാധകര്‍ സംശയിച്ചിരുന്നത്. എന്നാല്‍ ആരാധകരുടെ സംശയം ശരിവെച്ച് തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനൊരുങ്ങുകയാണെന്നും റോബിന്‍ തന്നെയാണ് വെളിപ്പെടുത്തിയത്.

Also Read: ഭയങ്കര ദേഷ്യവും വാശിയും, മകന്‍ പലപ്പോഴും തന്നോട് മിണ്ടാതിരുന്നിട്ടുണ്ടെന്ന് അനുശ്രീ, വെറും ആറുമാസം പ്രായമായ കുഞ്ഞിനെ കുറിച്ചാണോ ഈ പറയുന്നതെന്ന് അമ്പരപ്പോടെ ആരാധകര്‍

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് ആരതിയും റോബിനും. തങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമെല്ലാം ഇരുവരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരതി പൊടി അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

തന്റെ ബിസിനസ്സിനെ കുറിച്ചും അതിന് റോബിന്‍ നല്‍കുന്ന പിന്തുണയെ കുറിച്ചുമാണ് താരം സംസാരിക്കുന്നത്. പാതിരാത്രി വരെ ഇരുന്ന് ജോലി ചെയ്യാറുണ്ടായിരുന്നുവെന്നും പലരും ഇത് കണ്ട് തന്നെ പരിഹസിച്ചിട്ടുണ്ടെന്നും തനിക്ക് ഭ്രാന്താണെന്നു വരെ പറഞ്ഞുവെന്നും ആരതി പറയുന്നു.

Also Read; വനിത വന്നാൽ ഞാൻ എവിടെയെങ്കിലും ഒളിച്ചിരിക്കും ; തുറന്ന് പറഞ്ഞ് തമിഴ് ബിഗ്‌ബോസ് സീസണ് 6 മത്സരാർത്ഥി അമുദവാനൻ

എന്നാല്‍ താന്‍ ഇതില്‍ വരുമാനം ഉണ്ടാക്കാനുള്ള ഓട്ടത്തിലായിരുന്നു. ഇന്ന് താന്‍ ഒറ്റയ്ക്കല്ലെന്നും സഹായത്തിനും പിന്തുണയ്ക്കും റോബിനും ഉണ്ടെന്നും തന്റെ ബിസിനസ്സിലെ ഓരോ കാര്യങ്ങളും ഇപ്പോള്‍ റോബിന് അറിയാമെന്നും ആരതി പറയുന്നു.

തനിക്കിപ്പോള്‍ ജോലി ഭാരം ഭയങ്കര കുറവാണ്. ഒരു ബിസിനസ്സ് സ്വന്തമായി തുടങ്ങി ആര്‍ക്കെങ്കിലും മാതൃകയാവണമെന്നായിരുന്നു ആഗ്രഹം, സ്വന്തം കാശുകൊണ്ടാണ് താന്‍ ഇത് ആരംഭിച്ചതെന്നും കുടുംബത്തില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ കാശ് വാങ്ങിയിട്ടില്ലെന്നും ആരതി പറയുന്നു.

Advertisement