ഭര്‍ത്താവ് നിന്നെ ഉപേക്ഷിച്ച് പോകുമെടീ, നീയൊക്കെ മുടിഞ്ഞ് പോകുമെന്നായിരുന്നു ആ പ്രായമായ ചേച്ചി പ്രാകിയത്, വളരെ വിഷമം തോന്നി, ദര്‍ശന പറയുന്നു

88

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്ന കറുത്തമുത്ത് എന്ന സീരിയലില്‍ കൂടി മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമായ നടിയാണ് ദര്‍ശന ദാസ്. കറുത്തമുത്തിലെ വില്ലത്തിയായി എത്തിയ ദര്‍ശന പിന്നീട് എല്ലാവരുടെയും മനസ്സ് കീഴടക്കുകയായിരുന്നു. ഇതിനോടകം നിരവധി സീരിയലുകളില്‍ വ്യത്യസ്തമായ വേഷം ദര്‍ശന ചെയ്തു കഴിഞ്ഞു.

പിന്നീട് സീ കേരളത്തിലെ സുമംഗലി ഭവയില്‍ നായികയായി എത്തിയ ദര്‍ശന വളരെ പെട്ടെന്ന് ആരാധകരുടെ മനസ്സ് കീഴടക്കി. ഏത് വേഷവും തനിക്ക് അനായാസമായി ചെയ്യാന്‍ കഴിയുമെന്ന് താരം ഇതിനോടകം തെളിയിച്ചിരിക്കുകയാണ്. സുമംഗലീഭവ സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന അനൂപ് കൃഷ്ണനാണ് ദര്ശനയുടെ ഭര്‍ത്താവ്.

Advertisements

രഹസ്യവിവാഹം ആയിരുന്നു ഇവരുടേത്. കുറെ വര്‍ഷങ്ങളായി തങ്ങള്‍ സൗഹൃദത്തില്‍ ആയിരുന്നതായും പിന്നീട് അത് പ്രണയം ആവുകയായിരുനെന്നും ഇരുവരും പറഞ്ഞിരുന്നു. ആരെയും അറിയിക്കാതെ പെട്ടെന്നായിരുന്നു ദര്‍ശനയുടെ വിവാഹം നടന്നത്, വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തു വന്നപ്പോഴാണ് നടി വിവാഹിതയായി എന്ന് എല്ലാവരും അറിഞ്ഞത്.

Also Read; കുഴിയില്‍ വെച്ചാലും നിങ്ങളെ കാണാന്‍ വരില്ല, അന്ന് ദേഷ്യത്തില്‍ കെപിഎസി ലളിത തിലകനോട് പറഞ്ഞതിങ്ങനെ, വര്‍ഷങ്ങളോളം നീണ്ട വഴക്കിന്റെ കാരണം ഇതായിരുന്നു

പിന്നീട അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. ദര്‍ശന ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്, നേരത്തെ വിവാഹിതയായിരുന്നു. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം ചെയ്തത് എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ടായിരുന്നു.

ഇപ്പോഴിതാ നടി അനുജോസഫുമായി തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ദര്‍ശനയും അനൂപും. തങ്ങള്‍ക്ക് പ്രണയിക്കാന്‍ അധികം സമയം കിട്ടിയിട്ടില്ലെന്നും വീട്ടില്‍ അറിയിച്ചതോടെ വലിയ പ്രശ്‌നമായി മാറുകയായിരുന്നുവെന്നും ഇരുവരും പറയുന്നു.

Also Read:ഏത് ലുക്കിലും അവള്‍ എനിക്ക് പെര്‍ഫെക്ട്, മകളോടൊപ്പമുള്ള ചിത്രത്തിന് താഴെ കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി ആര്യ

തങ്ങളുമായി വീട്ടുകാര്‍ ഒത്തുപോകില്ലെന്ന് മനസ്സിലായതോടെ വീട്ടുകാരെ അറിയിച്ചുകൊണ്ടായിരുന്നു തങ്ങള്‍ വിവാഹിതരായതെന്നും അല്ലാതെ വീട്ടുകാര്‍ അറിയാതെ ഒളിച്ചോടിയതല്ലെന്നും ദര്‍ശന പറയുന്നു. പിന്നീട് വീട്ടുകാര്‍ ഒന്നായതോടെ ഒത്തിരി സന്തോഷിച്ചിരുന്നുവെന്നും എന്നാല്‍ സോഷ്യല്‍മീഡിയയിലും മറ്റും വരുന്ന മോശം കമന്റുകള്‍ കണ്ട് വിഷമം തോന്നിയെന്നും ദര്‍ശന പറയുന്നു.

തങ്ങളെ പ്രാകുന്ന മെസ്സേജുകളാണ് കൂടുതലും വരുന്നത്. നീയൊക്കെ മുടിഞ്ഞുപോകുമെന്നാണ് ഒരു പ്രായമുള്ള ചേച്ചി പ്രാകിയത്. തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോകുമെന്നും ഇവര്‍ പറഞ്ഞിട്ടുണ്ടെന്നും അവരുടെ പ്രൊഫൈലില്‍ കയറി നോക്കിയപ്പോള്‍ ദൈവങ്ങളുടെ ഫോട്ടോയായിരുന്നുവെന്നും ദര്‍ശന പറയുന്നു.

Advertisement