90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവർ, ബിജെപി ബന്ധം അവസാനിപ്പിച്ച് മേജർ രവി കോൺഗ്രസിലേക്ക്, ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും

54

മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകനും നടനുമാണ് മേജർ രവി. പുനർജനി എന്ന സമാന്തര സിനിമയിലൂടെ തുടങ്ങി പിന്നീട് പട്ടാള ചിത്രങ്ങളുടെ അമരക്കാരനായി മാറുകയായിരുന്നു മേജർ രവി. അതേ സമയം രാഷ്ട്രീയപരമായി അദ്ദേഹം ബിജെപിയുമായി അടുത്ത് നിൽക്കുന്ന വ്യക്തിയായിരുന്നു.

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സംഘപരിവാർ ബന്ധത്തിന് പിന്നിലും മേജർ രവി ആയിരുന്നു ചുക്കാൻ പിടിച്ചത്. ഇപ്പോഴിതാ മേജർ രവി ബിജെപി ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് എത്തുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.

Advertisements

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കും എന്നാണറിയുന്നത്. തൃപ്പൂണിത്തുറയിൽ വച്ചായിരിക്കും മേജർ രവി പരിപാടിയിൽ പങ്കെടുക്കുകയെന്നും മറ്റ് വേദികളിലും മേജർ പ്രസംഗിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി മേജർ രവി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഐശ്വര്യ കേരളയാത്രയിൽ പങ്കെടുക്കുമെന്ന് മേജർ രവി അറിയിച്ചതായി രമേഷ് ചെന്നിത്തല പറഞ്ഞിരുന്നു ു.

അതേ സമയം നേരത്തെ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി മേജർ രവി രംഗത്തെത്തിയിരുന്നു. ബിജെപിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവർ ആണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും മേജർ രവി തുറന്നടിച്ചിരുന്നു.

വെറുതേ മസില് പിടിച്ചു നടക്കാൻ മാത്രമേ ഇവർക്ക് കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാർഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കൾ എന്നും ഒന്നും മേജർ രവി ആരോപണമുന്നയിച്ചിരുന്നു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവർ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാൻ ആണ് ഇവർ ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്ന് മേജർ രവി പറഞ്ഞിരുന്നു. ഇതും അദ്ദേഹം ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി വിലയിരുത്തപെട്ടിരുന്നു. ഏതായാലും എറണാകുളം ജില്ലയിൽ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിലേക്ക് ആണ് ഇപ്പോൾ മേജർ രവി ആരാധകരും ഉറ്റുനോക്കുന്നത്.

Advertisement