Home Entertainment

കേരളത്തിന്റെ മരുമകളാക്കാൻ ഒരുങ്ങി നാഗകന്യക, മൗനി റോയി ഇനി മലയാളികളുടെ സ്വന്തം

235

ടെലിവിഷൻ സീരിയലുകളിലൂടെ സിനിമയിൽ എത്തി ഏറെ ആരാധകരെ സമ്പാദിച്ച നടിയാണ് ബോളിവുഡ് നടി മൗനി റോയ്. ബാലാജി പ്രൊഡക്ഷൻസിന്റെ നാഗിൻ സീരീസിലൂടെയാണ് മൗനി റോയ് പ്രശസ്തി നേടിയത്. ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മൗനി റോയ് വിവാഹിതയാകുന്നുവെന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. മലയാളിയായ സൂരജ് നമ്പ്യാരാണ് വരൻ. ദുബായിൽ ബാങ്കറാണ് സൂരജ് നമ്പ്യാർ. ദീർഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Advertisements

അതേ സമയം ഏറെ നാളുകളായി ഇരുവരും തമ്മിൽ അടുപ്പത്തിൽ ആണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ കാമുകന്റെ മാതാപിതാക്കളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മൗനി റോയ്.
ഈയടുത്ത് മൗനി പങ്കുവെച്ച ഒരു വീഡിയോയിൽ താരം തന്റെ കാമുകന്റെ മാതാപിതാക്കളെ അച്ഛൻ ‘അമ്മ എന്ന് വിളിക്കുന്നത് ഏറെ ചർച്ച ആയിരുന്നു.

ഇരുവരുടെയും വിവാഹം ഉറപ്പിച്ചു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു, മലയാളി സൂരജ് നമ്പ്യാർ താരത്തിന്റെ കഴുത്തിൽ താലി ചാർത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് മലയാളികൾ, വിവാഹത്തിനെ കുറിച്ചുള്ള കൂടുതൽ വാർത്തകൾ ഒന്നും ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അതേസമയം കേരള സാരിയിൽ അതി മനോഹരി ആയിട്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ആണ് വൈറലാകുന്നത്. കേരളത്തിന്റെ മരുമകളാകാൻ ഉള്ള തയ്യാറെടുപ്പാണോ ഇതെന്നും മരുമകൾക്ക് സ്വാഗതമെന്നുമുള്ള കമന്റുകളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് ചിത്രം ആരാധകർ ഏറ്റെടുത്തത്. കഴിഞ്ഞ ലോക്ക്ഡൗൺ മുഴുവൻ ദുബായിൽ തന്റെ സഹോദരിക്ക് ഒപ്പമാണ് മൗനി താമസിച്ചിരുന്നത്. അക്ഷയ് കുമാർ നായകനാകുന്ന ഗോൾഡ് എന്ന ചിത്രത്തിൽ കൂടി താരം ബോളിവുഡിലേക്ക് അരങ്ങേറിയത്.

യാഷ് ചിത്രം കെജിഎഫ് ഹിന്ദി പരിഭാഷയിലെ ഗലി ഗലി എന്ന ഗാനത്തിന് താരം ഐറ്റം ഡാൻസ് കളിക്കുന്നുണ്ട്.നാഗിനി ചിത്രം നാഗകന്യക എന്ന പേരിൽ മൊഴിമാറ്റി എത്തിയിരുന്നു.

Advertisement