നൽകുന്നത് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ, വാങ്ങുന്നത് പത്ത് കോടി; നയൻതാരയുടെ ഞെട്ടിക്കുന്ന പ്രതിഫലം

149

മലയാളത്തിലെ കുടുംബചിത്രങ്ങളുടെ അമരക്കാരൻ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തി ലൂടെ ജയറാമിന്റെ നായികയായി എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ താരമായി മാറിയ നടിയണ് നയൻതാര. പുരുഷ താരങ്ങൾക്ക് മാത്രം സാധ്യമായിരുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ താരം തമിഴിലും തെലുങ്കിലും മലയാളത്തിലുമെല്ലാം ശക്തമായ സാന്നിധ്യമാണ്.

താര രാജാക്കൻമാരായ സൂപ്പർസ്റ്റാറുകൾക്ക് ഒപ്പം തന്നെ തെന്നിന്ത്യൻ സിനിമയിൽ സ്ഥാനമുള്ള താരസുന്ദരി കൂടിയാണ് നയൻതാര. മലയാള സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങിയ നയൻതാര സ്വപ്രയത്‌ന ത്തിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് ആധിപത്യം ഉറപ്പിക്കുകയായിരുന്നു.

Advertisements

ഇന്ത്യൻ സിനിമയിൽ തന്നെ നയൻതാരയെ പോലൊരു താരത്തെ വേറെ കാണാനാകില്ലെന്ന് നിസ്സംശയം പറയാം. ഒരുപാട് ആരാധകരുള്ള നയൻതാര തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർതാരം ആയിട്ടാണ് അറിയപ്പെടുന്നത്.

Also Read
വീട്ടിലെത്തി ചോദ്യം ചെയ്യാൻ പറ്റില്ലെന്ന് ക്രൈംബ്രാഞ്ച്, മറ്റെങ്ങും വരാനാകില്ലെന്ന് കാവ്യാ മാധവൻ

ഇപ്പോൾ ബോളിവുഡ് അരങ്ങേറ്റത്തിനും തയ്യാറെടുക്കുകയാണ് നയൻതാര. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ് ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നയൻതാര ഹിന്ദിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം തമിഴിൽ ജയം രവിയുടെ കൂടെ അഭിനയിക്കുന്ന അടുത്ത സിനിമയ്ക്ക് വേണ്ടി വൻതുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര വാങ്ങുന്നതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

ചിത്രത്തിനായി വളരെ കുറച്ച് ദിവസം മാത്രമേ താരം നൽകിയിട്ട് ഉള്ളുവെങ്കിലും ഭീമമായ തുക തന്നെ നടി വാങ്ങുമെന്നാണ് വിവരം. ഈ സിനിമയിൽ അഭിനയിക്കുന്നതിന് ആയി ഇരുപത് ദിവസമാണ് നയൻതാര നൽകിയിരിക്കുന്നത്.

ഇത്രയും ദിവസത്തിനായി നടിയ്ക്ക് പത്ത് കോടിയോളം രൂപ പ്രതിഫലമായി ലഭിക്കുമെന്നാണ് അറിയുന്നത്.
ഇതോടെ തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവുമധികം പ്രതിഫലം വാങ്ങിക്കുന്ന നടിയായി നയൻതാര മാറും. മുൻപും കോടികൾ പ്രതിഫലം വാങ്ങി പല നടിമാരും ഞെട്ടിച്ചിരുന്നു.

എന്നാൽ അവരെക്കാളും ഒരു പടി മുന്നിലാണ് നയൻതാര നിൽക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. 2015 ൽ പുറത്തിറങ്ങിയ തനി ഒരുവൻ എന്ന സിനിമയ്ക്ക് ശേഷം ജയം രവിയും നയൻതാരയും വീണ്ടും ഒരുമിക്കുന്ന ചിത്രമായിരിക്കും ഇത്. അഹമ്മദ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.

Also Read
ഒരു ചെറിയൊരു വീട്ടിലായിരുന്നു ഞങ്ങൾ, എന്റെ സാഹചര്യങ്ങളൊക്കെ മനസിലാക്കിയാണ് അദ്ദേഹം കല്ല്യാണം ആലോചിച്ചത് ; അഭിനയിയ്ക്കാൻ ആളെ അന്വേഷിച്ച് വന്ന് അവസാനം നിർമ്മാതാവ് കല്ല്യാണം കഴിച്ച കഥ പറഞ്ഞ് പ്രജുഷ

പുതിയൊരു കഥയാണ് അഹമ്മദ് ഈ സിനിമയിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. അടുത്ത ആഴ്ച തന്നെ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ മറ്റ് വിശേഷങ്ങളൊക്കെ പറഞ്ഞുള്ള ഔദ്യോഗികമായിട്ടുള്ള അറിയിപ്പ് ഏത് നിമിഷവും വന്നേക്കാം എന്നാണ് അണിയറ പ്രവർത്തകരിൽ നിന്നും അറിയുന്നത്.

പൃഥ്വിരാജിനെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡ്, ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ലയൺ, വിഘ്‌നേശ് ശിവ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള്ള രണ്ടു കാതൽ എന്നിവയാണ് നയൻതാരയുടെ മറ്റു പുതിയ പ്രൊജക്ടുകൾ.

Advertisement